Tuesday 28 December 2021 04:28 PM IST : By Vanitha Pachakam

വ്യത്യസ്ത രുചിയിലൊരു ബ്രെഡ് ടോസ്റ്റ് റെസിപ്പി, മസാല ബ്രെഡ് ടോസ്റ്റ്!

bread

മസാല ബ്രെഡ് ടോസ്റ്റ്

1. റൊട്ടി – നാലു സ്ലൈസ്

2. മുട്ട – രണ്ട്, അടിച്ചത്

3. പാൽ – കാൽ കപ്പ്

കടലമാവ് – ഒരു വലിയ സ്പൂൺ

4. സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – ഒരു വലിയ സ്പൂൺ

5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഓരോ സ്ലൈസ് റൊട്ടിയും നാലായി മുറിച്ചു വയ്ക്കുക.

∙ മുട്ട നന്നായി അടിച്ചതിൽ പാലും കടലമാവും േചർത്തു മെല്ലേ യോജിപ്പിക്കുക.

∙ ഇതിേലക്കു നാലാമത്തെ േചരുവ ചേർത്തു നന്നായി യോജിപ്പിക്കണം.

∙ ഓരോ പീസ് റൊട്ടിയും ഈ മിശ്രിതത്തിൽ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരി ചൂടോടെ വിളമ്പാം.