Thursday 25 November 2021 04:14 PM IST : By സ്വന്തം ലേഖകൻ

അത്താഴത്തിനു വിളമ്പാം ഗോതമ്പു പറാത്ത, ഈസി റെസിപ്പി!

gothparath

ഗോതമ്പു പറാത്ത

1.ഗോതമ്പുപൊടി – 200 ഗ്രാം

എണ്ണ – ഒരു ചെറിയ സ്പൂൺ

മുട്ട – ഒരു മുട്ടയുടെ പകുതി

തൈര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – കുഴയ്ക്കാൻ പാകത്തിന്

2.നെയ്യ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി കുഴച്ചശേഷം അരമണിക്കൂർ മാറ്റിവയ്ക്കുക.

∙പിന്നീട് നന്നായി കുഴച്ചശേഷം ഒരേ വലുപ്പമുള്ള ചെറിയ ഉരുളകളുണ്ടാക്കുക.

∙ഓരോ ഉരുളയും ഒന്നു പരത്തി, നെയ്യ് പുരട്ടിയശേഷം വിശറി പോലെ ഞൊറിഞ്ഞെടുക്കുക. ഇതു വട്ടത്തിൽ ചുറ്റിവയ്ക്കുക.

∙പിന്നീട് വീണ്ടും പരത്തി ചൂടായ തവയിലിട്ട് തിരിച്ചും മറിച്ചും വേവിക്കുക. ഇടയ്ക്കിടെ നെയ്യ് പുരട്ടിക്കൊടുക്കാം.