1. ചിക്കൻ – ഒരു ഇടത്തരം, കഷണങ്ങളാക്കിയത്
ഉപ്പ് കുരുമുളകുപൊടി – പാകത്തിന്
2. എണ്ണ – രണ്ടു വലിയ സ്പൂൺ
3. സവാള – രണ്ട്, നീളത്തിൽ കനം കുറച്ചരിഞ്ഞത്
4. തക്കാളി – ആറ്, അരച്ചത്
5. മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പച്ചമുളക് – അഞ്ച്, കീറിയത്
മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
6. മൈദ – പാകത്തിന്
7. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്
മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ വൃത്തിയാക്കി ഉപ്പും കുരുമുളകുപൊടിയും പുരട്ടി വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം ത ക്കാളി അരച്ചതു ചേർത്തു നന്നായി ഇളക്കുക.
∙ തിളയ്ക്കുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു തിളപ്പിക്കണം.
∙ ഇതിലേക്കു ചിക്കന്‍ മൈദയിൽ ഒന്നു പൊതിഞ്ഞെടുത്തതു ചേർത്തു വേവിക്കുക. പെരളൻ പരുവത്തിൽ വാങ്ങുക.
∙ വിളമ്പാനുള്ള ഡിഷിലാക്കി ഏഴാമത്തെ ചേരുവ മുകളിൽ വിതറി 1800 Cല്‍ബേക്ക് ചെയ്യുക. ചീസ് ഉരുകുന്നതാണു പാകം.
ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി.