ചെമ്മീൻ ഫ്രൈ
1.ചെമ്മീൻ – 500 ഗ്രാം
2.വെളുത്തുള്ളി – മൂന്ന് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
ചുവന്നുള്ളി – ആറ്
കറിവേപ്പില – ഒരു തണ്ട്
3.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5.പെരുംജീരകം – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും അരയ്ക്കുക.
∙തയാറാക്കിയ മസാല വൃത്തിയാക്കിയ ചെമ്മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റി ചെമ്മീനും ചേർത്തു വഴറ്റുക.
∙വെള്ളം വറ്റി ചെമ്മീനിൽ മസാല പുരണ്ടിരിക്കുന്ന പാകത്തിനു വാങ്ങാം.