Tuesday 11 February 2020 10:33 AM IST : By വനിത പാചകം

നോ ബേക്ക് ഓട്ട്മീൽ കുക്കീസ്, യമ്മി മെറാങ്സ്; കൊറിക്കാൻ രണ്ടു ഈസി സ്നാക്സ്!

No-bake-oatmeal-cookies

നോ ബേക്ക് ഓട്ട്മീൽ കുക്കീസ്

1. വെണ്ണ – അരക്കപ്പ്

പഞ്ചസാര – രണ്ടു കപ്പ്

പാൽ – അരക്കപ്പ്

കൊക്കോ – നാലു വലിയ സ്പൂൺ

2. ക്രീമി പീനട്ട് ബട്ടർ – അരക്കപ്പ്

3. വനില എസ്സൻസ് 

– രണ്ടു ചെറിയ സ്പൂൺ

ക്വിക്ക് കുക്കിങ് ഓട്സ് – മൂന്നു – മൂന്നരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു സോസ്പാനിൽ ഒന്നാമത്തെ ചേരുവ യോ ജിപ്പിച്ച് അടുപ്പിൽ വച്ചു തിളപ്പിക്കുക. നന്നായി തിളവരുമ്പോൾ ഒരു മിനിറ്റ് കൂടി അടുപ്പിൽ വച്ചശേഷം വാങ്ങുക.

∙ ഇതിലേക്കു പീനട്ട് ബട്ടർ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ വനില എസ്സൻസും ഓട്സും ചേർത്തിളക്കിയശേഷം ഒരു ബട്ടർ പേപ്പറിൽ ഓരോ സ്പൂൺ മിശ്രിതം വീതം ഒഴിക്കുക.

∙ ചൂടു മാറി കുക്കീസ് സെറ്റാകണം.

യമ്മി മെറാങ്സ്

Yummy-meringue

1. മുട്ട വെള്ള – നാലു മുട്ടയുടേത്

2. പഞ്ചസാര – മുട്ടവെള്ളയുടെ തൂക്കത്തിന്റെ ഇരട്ടി

3. വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

4. ഉപ്പ് – ഒരു നുള്ള്

5. ഫൂഡ് കളർ – പാകത്തിന് (ആവശ്യമെങ്കിൽ)

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1000C ൽ ചൂടാക്കിയിടുക.

∙ കേക്ക് മിക്സറിന്റെ ബൗൾ വിനാഗിരിയോ നാരങ്ങാനീരോ കൊണ്ടു തുടച്ചു വൃത്തിയാക്കണം. മുട്ടവെള്ള അല്പം പോലും മഞ്ഞയില്ലാതെ വേർതിരിച്ചെടുക്കണം.

∙ മുട്ടവെള്ള ബൗളിലാക്കി, കുറഞ്ഞ സ്പീഡിൽ  20 സെക്കൻഡ് അടിക്കുക. പിന്നീട്   അല്പം സ്പീഡ് കൂട്ടി അടിച്ചു മുട്ട നന്നായി പതയുമ്പോൾ ഒരോ വലിയ സ്പൂൺ വീ തം പഞ്ചസാര ചേർത്ത് അടിച്ചു യോജിപ്പിക്കണം. പ‍ഞ്ചസാര ചേർക്കുന്നതിന് അനുസരിച്ചു സ്പീഡ് കൂട്ടണം.

∙ ഇതിലേക്കു വനില എസ്സൻസ് ചേർത്തു കട്ടിയാകുംവരെ അടിക്കുക. പഞ്ചസാര നന്നായി അലിഞ്ഞു ചേരണം. ബൗൾ എടുത്തു കമഴ്ത്തിയാലും മിശ്രിതം താഴെ വീഴാതിരിക്കുന്നതാണു പാകം.

∙ ഫൂഡ് കളർ ചേർക്കണമെങ്കിൽ ഈ സമയത്തു േചർക്കാം. ബേക്കിങ് കഴിയുമ്പോൾ നി റം കുറഞ്ഞുവരുമെന്നതിനാൽ ആവശ്യമുള്ളതിലും അല്പം കൂടുതൽ കളർ ചേർക്കണം.

∙ ബേക്കിങ് ട്രേയുടെ നാലു മൂലയിലും ഓരോ തുള്ളി മെറാങ് മിശ്രിതം തൊട്ട് അതിനു മുകളിൽ ബട്ടർ പേപ്പർ ഇടുക. ബട്ടർപേപ്പർ ഒട്ടിയിരിക്കാനാണിങ്ങനെ ചെയ്യുന്നത്. 

∙ മെറാങ് മിശ്രിതം പൈപ്പിങ് ബാഗിലാക്കി ബട്ടർ പേപ്പറിലേക്കു പൈപ്പ് ചെയ്യുക. ചൂടാ ക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 35 മിനിറ്റ് ബേക്ക് ചെയ്യുക.

∙ മെറാങ്ങിന്റെ വശങ്ങൾ അല്പം കരുകരുപ്പായി, ട്രേയിൽ നിന്ന് അടര‍്‍ന്നുവരുന്ന പാക ത്തിൽ അവ്ൻ ഓഫ് ചെയ്ത് ഒരു മണിക്കൂറിനുശേഷം പുറത്തെടുക്കാം.

Tags:
  • Pachakam