Wednesday 06 October 2021 12:58 PM IST : By Bina Mathew

കുട്ടികൾക്കു നല്കാം ഹോം മെയ്ഡ് ജാം, ഓറഞ്ച് പൈനാപ്പിൾ ജാം!

jam

ഓറഞ്ച് പൈനാപ്പിൾ ജാം

1.ഓറഞ്ച് – ഒരു കിലോ, തൊണ്ടും, അല്ലികളും പാടയും കുരുവും നീക്കം ചെയ്ത് എടുത്തത്

2.നന്നായി പഴുത്ത പൈനാപ്പിൾ – ഒരു കിലോ, തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത്

പഞ്ചസാര – അരക്കപ്പ്

ഗ്രാമ്പൂ – 12

കറുവാപ്പട്ട – ഒരിഞ്ചു നീളമുള്ള എട്ടു കഷണം

വെള്ളം – രണ്ടു കപ്പ്

3.പഞ്ചസാര – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വേവിക്കുക.

∙വെന്തു പാകമായശേഷം ഇഴയകലമുള്ള തുണിയിലൂടെ അരിച്ചു ഞെക്കിപ്പിഴിഞ്ഞെടുക്കുക.

∙ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന ഓറഞ്ച് അല്ലികളും ബാക്കിയുള്ള ഒരു കപ്പ് പഞ്ചസാരയും ചേർത്ത് അടുപ്പത്തു വച്ചു തുടരെയിളക്കി വേവിച്ചു കുറുക്കുക.

∙ജാം പാകമാവുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി തടിപ്പലകയിൽ നിരത്തിയിരിക്കുന്ന കുപ്പികളിൽ ഒഴിക്കുക.(ചൂടോടെ ഒഴിക്കുമ്പോൾ കുപ്പി പൊട്ടാതിരിക്കാനാണ് തടിപ്പലകയിൽ വയ്ക്കുന്നത്.)



Tags:
  • Easy Recipes
  • Pachakam
  • Snacks