തേങ്ങ ചുട്ടരച്ച കോഴിക്കറി
1. തേങ്ങ ചുരണ്ടിയത് – ഒരു വലിയ കപ്പ്
കുരുമുളക് – ഒരു വലിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
കറിവേപ്പില– ഒരു തണ്ട്
മല്ലി – രണ്ടു ചെറിയ സ്പൂൺ
വറ്റൽമുളക് – അഞ്ച്
2. മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
3. െവളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
4. കടുക് – അര ചെറിയ സ്പൂൺ
പെരുംജീരകം – അര വലിയ സ്പൂൺ
5. ഇഞ്ചി –ഒരിഞ്ചു കഷണം, അരിഞ്ഞത്
വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്
സവാള – രണ്ട്, അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6. മല്ലിപ്പൊടി – അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ
മുളകുപൊടി – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കിയത് – 200 ഗ്രാം
8. പെരുംജീരകംപൊടി – അര വലിയ സ്പൂൺ
കുരുമുളകുപൊടി – അര വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ചീനച്ചട്ടി ചൂടാക്കി ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വറുത്തു തേങ്ങ ബ്രൗൺ നിറമാകുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു മൂപ്പിച്ചു വാങ്ങുക. ചൂടാറുമ്പോൾ മയത്തിൽ അരച്ചു വയ്ക്കണം.
∙വെളിച്ചെണ്ണ ചൂടാക്കി കടുകും പെരുംജീരകവും മൂപ്പിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙സവാള ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙അൽപം വെള്ളം ചേർത്തിളക്കിയ ശേഷം വറുത്തരച്ച കൂട്ടും ചേർത്തിളക്കി കുറുകി വരുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്തിളക്കുക.
∙ചിക്കൻ നന്നായി വെന്തു വരുമ്പോൾ എട്ടാമത്തെേ ചേരുവ ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.