ADVERTISEMENT

ചിക്കൻ ഉലർത്ത്

1.ചിക്കൻ – ഒരു കിലോ, എല്ലില്ലാതെ കഷണങ്ങളാക്കിയത്

ADVERTISEMENT

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ADVERTISEMENT

‌ കുരുമുളകുപൊടി – പാകത്തിന്

വെള്ളം – പാകത്തിന്

ADVERTISEMENT

3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

ഗരംമസാല – രണ്ടു ചെറിയ സ്പൂൺ

4.എണ്ണ – പാകത്തിന്

5.ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി രണ്ടായി മുറിച്ചത് – ഒരു ചെറിയ സ്പൂൺ

തേങ്ങാക്കൊത്ത് – മൂന്നു ചെറിയ സ്പൂൺ

6.കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ വറുത്തു പൊടിച്ച് ചിക്കനിൽ ചേർത്തു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിച്ച ശേഷം അരപ്പു ചേർത്തു വച്ച ചിക്കൻ ചേർത്ത് ഇളക്കുക.

∙മല്ലിയിലയും കുരുമുളകുപൊടിയും ചേർത്തു വാങ്ങാം.

ADVERTISEMENT