1. എണ്ണ – അരക്കപ്പ്
2. മട്ടൺ കഷണങ്ങളാക്കിയത് – അരക്കിലോ
തൈര് – അരക്കപ്പ്
സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – നാല്– ആറ് അല്ലി, പൊടിയായി അരിഞ്ഞത്
ഇഞ്ചി – കാൽ ഇഞ്ചു കഷണം
വറ്റൽമുളക് – നാല്–അഞ്ച്
മല്ലി – ഒരു വലിയ സ്പൂൺ
വഴനയില – ഒന്ന്
ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ
ഉലുവാപ്പൊടി – ഒരു നുള്ള് ഉപ്പ് – പാകത്തിന്
3. കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് അഞ്ചു മിനിറ്റ് നല്ല തീയിൽ വേവിക്കുക.
∙ പിന്നീട് തീ കുറച്ച് ഇടത്തരം തീയിൽ ഇറച്ചി വേവുന്നതു വരെ ഏകദേശം 15 മിനിറ്റ് വേവിക്കണം.
∙ കശുവണ്ടിപ്പരിപ്പ് 20 മിനിറ്റ് ചൂടുവെള്ളത്തിൽ കുതിർത്ത ശേ ഷം അരയ്ക്കുക.
∙ മട്ടണിൽ കശുവണ്ടിപ്പരിപ്പ് അരച്ചതു ചേർത്തിളക്കി വാങ്ങാം.
∙ ചൂടോടെ ചോറിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാം.