മുർഗ് അവാധി കുറുമ
1. കോഴി – ഒന്ന്
2. എണ്ണ – 100 മില്ലി
3. കശുവണ്ടി – 50 ഗ്രാം
സവാള – 100 ഗ്രാം
4. മുളകുപൊടി – 30 ഗ്രാം
മല്ലിപ്പൊടി – 50 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടര വലിയ സ്പൂൺ
5. നെയ്യ് – രണ്ടു വലിയ സ്പൂൺ
6. ചെറിയ ഏലയ്ക്ക – നാല് – അഞ്ച്
വലിയ ഏലയ്ക്ക – ആറ്
കറുവാപ്പട്ട – ഒന്ന്
വഴനയില – നാല്
7. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടര വലിയ സ്പൂൺ
8. തൈര് – 250 ഗ്രാം
9. ക്രീം – രണ്ടു വലിയ സ്പൂൺ
10. ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ
പെരുംജീരകം പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
കേവ്‌ര വാട്ടർ – രണ്ടു–മൂന്നു തുള്ളി
11. ഉപ്പ് – പാകത്തിന്
12. മല്ലിയില അരിഞ്ഞത്
– രണ്ടു െചറിയ സ്പൂൺ
ബദാം അരിഞ്ഞു വറുത്തത് – രണ്ടു ചെറിയ സ്പൂൺ
ക്രീം – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കോഴി പത്തു കഷണങ്ങളാക്കി വയ്ക്കുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പും സവാളയും വെവ്വേറെ വറുത്തു കോരുക. ചൂടാറുമ്പോൾ മയത്തിൽ അരച്ചു വയ്ക്കുക.
∙ നാലാമത്തെ ചേരുവ യോജിപ്പിച്ചു ചിക്കനിൽ പുരട്ടി വയ്ക്കുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യും എണ്ണ യും ചൂടാക്കി ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.
∙ ഇതിലേക്കു രണ്ടു വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റു ചേർത്തു ബ്രൗൺ നിറമാകുമ്പോൾ തൈരും ചേർത്തു ചെറുതീ യിൽ വയ്ക്കുക. ഇതിലേക്കു പുരട്ടി വച്ചിരി ക്കുന്ന കോഴിക്കഷണങ്ങൾ ചേർത്തു മുക്കാ ൽ വേവാകും വരെ വേവിക്കുക.
∙ എണ്ണ തെളിയുമ്പോൾ കശുവണ്ടി–സവാള പേസ്റ്റും ക്രീമും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു വേവിക്കുക.
∙ ഇതിലേക്കു പത്താമത്തെ ചേരുവ വിതറുക.
∙ ഉപ്പു പാകത്തിനാക്കി ക്രീമും, മല്ലിയിലയും, ബദാമും വിതറി ചൂടോടെ വിളമ്പാം.
കടപ്പാട്: Chef Rasheed, Kochi