ADVERTISEMENT

വെയിലടിച്ചാൽ കറുത്തു പോകുമെന്നാണോ പരാതി. എങ്കിൽ ധാരണ മാറ്റിക്കോളൂ.. ചർമത്തിൽ വെയിൽ ഏൽക്കുമ്പോഴാണ് ശരീരത്തിൽ Vitamin D ഉൽപാദിപ്പിക്കപ്പെടുന്നത്. വെയില്‍ കൊള്ളാതിരിക്കുകയും സ്ഥിരമായി സൺസ്ക്രീൻ ഇട്ട് വെയിലത്തു പോവുകയും ചെയ്താൽ ശരീരത്തിന് ആവശ്യമായ Vitamin D ലഭിക്കുകയില്ല. തന്മൂലം, എല്ലുകൾക്കു ബലക്ഷയം ഉണ്ടാവും.

ശരീരത്തിന് ആവശ്യമായ കാൽസ്യം വലിച്ചെടുക്കാനും അത് ഉപയോഗപ്രദമാക്കാനും Vitamin D വളരെ അത്യാവശ്യമാണ്. ഇതിന്റെ അഭാവം എല്ലുകൾ പൊട്ടാനും എല്ലുകൾക്കു വളവുണ്ടാകാനും ഇടയാക്കും. ജലദോഷവും depressionഉം ചെറുക്കാനും  Vitamin D ഏറെ നല്ലതാണ്.

ADVERTISEMENT

ആഴ്ചയിൽ രണ്ടു തവണയെങ്കിലും 25- 30 മിനിറ്റ് വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ കൂടുതൽ Vitamin D ഉൽപാദിപ്പിക്കപ്പെടും. പ്രായമായവരും ഇരുണ്ട നിറമുള്ളവരും ചെറുപ്പക്കാരെക്കാളും വെളുത്തുനിറമുള്ളവരെക്കാളും കൂടുതൽ വെയിൽ‌ കൊള്ളാൻ ശ്രദ്ധിക്കണം.

വളരെക്കുറച്ചു ഭക്ഷണസാധനങ്ങളിൽ‌ നിന്നു മാത്രമേ Vitamin D പ്രകൃതിദത്തമായി ലഭിക്കുകയുള്ളൂ. കൊഴുപ്പുള്ള മീനുകളായ അയല, ട്യൂണ, മത്തി, മീനെണ്ണ എന്നിവയിൽ ധാരാളം Vitamin D അടങ്ങിയിട്ടുണ്ട്. കരൾ, മുട്ട മഞ്ഞ, ചീസ് എന്നിവയിലും ചെറിയ അളവില്‍ Vitamin D ഉണ്ട്. ചില ജ്യൂസുകളും carton കളിൽ ലഭിക്കുന്ന പാലിലും മറ്റും Vitamin D ചേർക്കാറുമുണ്ട്.

ADVERTISEMENT

Vitamin D യുടെ അഭാവം മൂലം പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ലെങ്കിലും രക്തത്തിൽ ഇതിന്റെ അളവു കുറയും. വളരെയധികം കുറവാണെങ്കിൽ എല്ലുകൾക്കു വേദനയും ബലക്ഷയവും ഉണ്ടാകാം. കുറച്ചുകാലത്തേക്കു കൂടുതൽ അളവിൽ Vitamin D supplements കഴിക്കുന്നത് ആവശ്യത്തിനു വൈറ്റമിൻ ശരീരത്തിനു ലഭ്യമാക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശപ്രകാരം വേണം മരുന്നു കഴിക്കാൻ.

Vitamin D നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ ആഹാരക്രമത്തിൽ‌ ഉൾപെടുത്തുക. ഇടയ്ക്ക് വെയിലത്തു നടക്കുക.

ADVERTISEMENT

Remember.. Sunshine is free..

അയല റീക്കാഡോ

1.    അയല – നാല്

2.    വറ്റൽമുളക് – എട്ട്–പത്ത്

    ഇഞ്ചി – ഒരിഞ്ചു കഷണം

    വെളുത്തുള്ളി – എട്ട് അല്ലി

    കുരുമുളക് – നാലു മണി

    ജീരകം – ഒരു െചറിയ സ്പൂൺ

    മഞ്ഞൾപ്പൊടി        – അര െചറിയ സ്പൂൺ

    ഗ്രാമ്പൂ – നാല്

    കറുവാപ്പട്ട – രണ്ടു കഷണം

    വാളൻപുളി – ഒരു നെല്ലിക്ക  വലുപ്പത്തിൽ, പിഴിഞ്ഞത്

3.    വിനാഗിരി – കാൽ കപ്പ്

4.    പഞ്ചസാര – ഒരു െചറിയ സ്പൂൺ

    ഉപ്പ് – പാകത്തിന്

5.    റവ – അരക്കപ്പ്

6.    എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ അയല വെട്ടിക്കഴുകി വൃത്തിയാക്കി ഇരുവശത്തും വരഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ 10- 20 മിനിറ്റ് വിനാഗിരിയിൽ കുതിർത്ത ശേഷം ഉപ്പും പഞ്ചസാരയും േചർത്തു മയത്തിൽ അരച്ചെടുക്കണം. ആവശ്യമെങ്കിൽ കൂടുതൽ വിനാഗിരിയോ വെള്ളമോ ഉപയോഗിക്കാം. നന്നായി അരയണം.

∙    ഈ മിശ്രിതം വരഞ്ഞുവച്ചിരിക്കുന്ന മീനിനുള്ളിലും പുറത്തും പുരട്ടി ഒരു മണിക്കൂർ വച്ച ശേഷം, റവയിൽ പൊതിഞ്ഞ് അല്പം എണ്ണയിൽ ഇരുവശവും വറുത്തെടുക്കുക. ചൂടോടെ ചോറിനോ സാലഡിനോ ഒപ്പം വിളമ്പാം.

കടപ്പാട്: Renu Thomas, Kochi

ADVERTISEMENT