ചിക്കൻ സോസേജ് ഫ്രിറ്റാറ്റാസ്
1. ഉരുളക്കിഴങ്ങ് – മൂന്ന്
2. വെണ്ണ – 30 ഗ്രാം
എണ്ണ – ഒരു വലിയ സ്പൂൺ
3. ലീക്ക്സ് – നാല്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ 4. സോേസജ് – 200 ഗ്രാം
5. ഫെറ്റാ ചീസ് – 200 ഗ്രാം
6. മുട്ട – ആറ് െഫ്രഷ് ക്രീം – 125 മില്ലി
7. ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ ഉരുളക്കിഴങ്ങു പുഴുങ്ങി ചതുരക്കഷണങ്ങളാക്കിയോ ഗ്രേറ്റ് ചെയ്തോ വയ്ക്കുക.
∙ ഒരു പാനിൽ വെണ്ണയും എണ്ണയും ചൂടാക്കി ലീക്ക്സും െവളുത്തുള്ളിയും ചേർത്ത് ഇളം ബ്രൗൺ നിറമാകും വരെ വഴറ്റുക.
∙ ഇതിലേക്കു സോസേജും തയാറാക്കിയ ഉരു ളക്കിഴങ്ങും ചേർത്ത് ഒരു മിനിറ്റ് ഇളക്കി വാ ങ്ങുക. ചൂടാറിയശേഷം ഫെറ്റാ ചീസ് ചേർത്തു യോജിപ്പിക്കുക.
∙ മുട്ടയും ക്രീമും ചേർത്തടിച്ചു യോജിപ്പിച്ചശേഷം പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർക്കുക. ഇതിലേക്കു സോസേജ് മിശ്രിതം മെല്ലേ ചേർത്തു യോജിപ്പിക്കുക. മയം പുരട്ടി വച്ചിരിക്കുന്ന മോൾഡിൽ മുക്കാൽ ഭാഗം നിറ ച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ഗോൾഡൻബ്രൗൺ നിറമാകും വരെ ബേക്ക് ചെയ്യുക.
∙ അവ്നിൽ നിന്നു പുറത്തെടുത്തു ചൂടാറിയശേഷം മോൾഡിൽ നിന്നെടുത്തു വിളമ്പാം.
റെസിപ്പി: Chef Rasheed, Kochi