കുട്ടികൾക്കു സ്നാക്കായി കൊടുത്തു വിടാൻ ഇതാ ഹെൽതി കപ്പ്കേക്ക്. മൈദയും പഞ്ചസാരയും ബേക്കിങ് സോഡയും ഒന്നും ഇല്ലാതെ എങ്ങനെ തയാറാക്കാം എന്നു നോക്കാം.
ചേരുവകൾ
1.ആപ്പിൾ – 1
2.മുട്ട – 1
3.കൊക്കോ പൗഡർ – ഒരു വലിയ സ്പൂൺ
4.ഈന്തപ്പഴം – നാല്
പാകം ചെയ്യുന്ന വിധം
∙ആപ്പിൾ തൊലിയും കുരുവും കളഞ്ഞ് അരിഞ്ഞു വയ്ക്കുക.
∙മിക്സിയുടെ വലിയ ജാറിൽ എല്ലാ ചേരുവകളും ചേർത്തു നന്നായി അടിക്കുക.
∙ഇതു മയം പുരട്ടിയ കപ്പ് കേക്ക് മോൾഡിൽ ഒഴിച്ചു 1800 C ൽ 25–35 മിനിറ്റു ബേക്ക് ചെയ്യുക.