Friday 10 November 2023 12:51 PM IST : By Deepthi Philips

ദീപാവലിക്കൊരുക്കാം റാഗി കൊണ്ടൊരു കിടിലൻ ലഡു!

ladu

മില്ലറ്റുകളിൽ ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഒന്നാണ് റാഗി. ഇതിൽ കാൽസ്യവും അയണും ധാരാളം അടങ്ങിയത് കൊണ്ട് തന്നെ എല്ലുകൾക്കും പല്ലുകൾക്കും രക്തകുറവിനും ഉന്മേഷത്തിനും എല്ലാം ഉത്തമമാണ്. റാഗി കഴിക്കുന്നത് ഷുഗർ കുറയ്ക്കാനും ബ്ലഡ് പ്രഷർ കുറയ്ക്കാനും സഹായിക്കുന്നു. വളരെ ഹെൽത്തി ആയിട്ടുള്ള ഈ ലഡു എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.

ചേരുവകൾ

•റാഗി - 1½ കപ്പ്

•നെയ്യ് - 2 ടേബിൾ സ്പൂൺ

•ശർക്കര - 200 ഗ്രാം

•വെള്ളം - അരക്കപ്പ്

•അണ്ടിപ്പരിപ്പ് - 2 ടേബിൾ സ്പൂൺ

•തേങ്ങ ചിരവിയത് - 1 കപ്പ്

•ഏലയ്ക്കപൊടി - ½ ടീസ്പൂൺ

തയാറാക്കുന്ന വിധം

•മിക്സിയുടെ ചെറിയ ജാറിൽ തേങ്ങയും ഏലക്കായും കൂടെ അടിച്ചെടുത്ത് മാറ്റിവയ്ക്കുക.

•ഇനി മറ്റൊരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചതിനു ശേഷം അണ്ടിപ്പരിപ്പ് വറുത്ത് മാറ്റാം.

‌∙ഇതിലേക്ക് തന്നെ റാഗിപ്പൊടിയിട്ട് നന്നായി വറുത്തെടുക്കുക. അതിനുശേഷം നേരത്തെ അടിച്ചു വെച്ച തേങ്ങയും ഏലക്കയും കൂടി ചേർത്ത് വീണ്ടും ഒന്നുകൂടി വഴറ്റിയെടുക്കുക. ഇത് നന്നായി മൂത്തു വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം

•ശർക്കരപ്പാനി തയാറാക്കാനായി ഒരു പാത്രം വച്ച് അതിലേക്ക് ശർക്കരയും വെള്ളവും കൂടി ഒഴിച്ചു കൊടുത്തു നന്നായി ഒരുക്കിയെടുക്കുക. ഇത് ഒറ്റനൂൽ പരുവം ആകുന്നവരെ തിളപ്പിക്കുക. ഒറ്റനൂൽ ആകുമ്പോൾ നമ്മൾ നേരത്തെ എടുത്തുവച്ച റാഗി പൊടിയിലേക്ക് ശർക്കര അരിച്ച് ഒഴിക്കുക. ഇത് ചൂടോടെ തന്നെ ഇളക്കി കൊടുക്കാം സ്പൂൺ വെച്ച് വേണം ഇളക്കാൻ ആയിട്ട്.

∙ഇത് 5 മിനിറ്റ് അടച്ചു വയ്ക്കാം. അഞ്ചു മിനിറ്റിനു ശേഷം ചെറിയ ചൂടിൽ തന്നെ ഇത് ലഡു പോലെ ഉരുട്ടി എടുക്കാം. സ്വാദിഷ്ടമായ റാഗി ലഡു റെഡി.

Tags:
  • Pachakam
  • Snacks
  • Desserts
  • Breakfast Recipes