ADVERTISEMENT

ചീര കടഞ്ഞത്

രണ്ടു തക്കാളി, അഞ്ച് അല്ലി വെളുത്തുള്ളി, അഞ്ചു പച്ചമുളകു കീറിയത്, അധികം പുളിയില്ലാത്ത ഒരു പച്ചമാങ്ങ, ഒരു കെട്ട് ചീരയുടെ ഇല മാത്രമെടുത്ത് അരിഞ്ഞത് എന്നിവ അൽപം വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്തു കുക്കറിലാക്കി വേവിക്കണം. കുക്കർ രണ്ടു വിസിൽ അടിച്ചശേഷം തുറന്ന് അരക്കപ്പ് തുവരപ്പരിപ്പ് വേവിച്ചതും ചേർത്തു തൈരു കടയുന്നതുപോലെ നന്നായി കടഞ്ഞ് ഉടച്ചെടുക്കുക. വെളിച്ചെണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ കടുക്.‌, അര ചെറിയ സ്പൂൺ വീതം ഉലുവ, ജീരകം‌ എന്നിവയും നാലു വറ്റൽമുളകു മുറിച്ചതും വറുത്തിടുക.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT