ബ്രെഡ് പുഡിങ്
1.ബ്രെഡ് – രണ്ടു കഷണം
പാൽ – രണ്ടു കപ്പ്
മുട്ട – നാല്
പഞ്ചസാര – ഒരു കപ്പ്
വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ
2.പഞ്ചസാര – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
പാനിൽ ഒരു വലിയ സ്പൂൺ പഞ്ചസാര ചേർത്തു കാരമൽ തയാറാക്കുക.
ഒന്നാമത്തെ ചേരുവ ഒരു മിക്സിയിൽ ഇട്ട് നന്നായി അടിച്ചു യോജിപ്പിക്കുക.
ഇതു തയാറാക്കി വച്ചിരിക്കുന്ന പാത്രത്തിൽ ഒഴിച്ച് സ്‍റ്റീമറിൽ വച്ചു 40-45 മിനിറ്റ് വേവിക്കുക.
ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.
തയാറാക്കുന്ന വിധം വീഡിയോയിൽ