ചെമ്മീൻ കറി
1.എണ്ണ – ഒരു കപ്പ്
2.സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കറിവേപ്പില – പാകത്തിന്
3.മുളകുപൊടി – നാലു വലിയ സ്പൂൺ
കുരുമുളക് – കാൽ വലിയ സ്പൂൺ
ഇഞ്ചി – ഒരിഞ്ചു കഷണം
സവാള അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – ഒരു വലിയ സ്പൂൺ
മസാല – അൽപം, വിനാഗിരിയിൽ അരച്ചത്
4.തക്കാളി – ഒരു കിലോ, കഷണങ്ങളാക്കിയത്
5.ചെമ്മീൻ തൊണ്ടും നാരും കളഞ്ഞത് – ഒരു കിലോ
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വഴറ്റുക.
∙ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ അരച്ചതു ചേർത്തു നന്നായി വഴറ്റണം.
∙ഇതിലേക്ക് തക്കാളി ചേർത്തു നന്നായി വഴറ്റിയ ശേഷം ചെമ്മീനും വിനാഗിരിയും ഉപ്പും ചേർക്കുക.
∙ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തു ചെറുതീയിൽ വച്ചു വേവിച്ചു ഗ്രേവി കുറുകുമ്പോൾ വാങ്ങാം.