ADVERTISEMENT

ഷാപ്പ് സ്‌റ്റൈല്‍ ഞണ്ടുകറി

1.കാശ്മീരി മുളകുപൊടി - രണ്ടു ചെറിയ സ്പൂണ്‍

ADVERTISEMENT

  മല്ലിപ്പൊടി - ഒരു ചെറിയ സ്പൂണ്‍

  മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

ADVERTISEMENT

  ഗരംമസാലപ്പൊടി - അര ചെറിയ സ്പൂണ്‍

2.ചുവന്നുള്ളി - 100 ഗ്രാം

ADVERTISEMENT

  ഇഞ്ചി - ഒരു കഷണം

  വെളുത്തുള്ളി - ഒരു കുടം

3.ഞണ്ട് - അരക്കിലോ

4.വെളിച്ചെണ്ണ - 50 മില്ലി

5.കറിവേപ്പില - ഒരു തണ്ട്

  പച്ചമുളക് - രണ്ട്, അരിഞ്ഞത്

6.ഉപ്പ് - പാകത്തിന്

7.കുരുമുളകുപൊടി - അര ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ മെല്ലേ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്ത് അരയ്ക്കുക.

ഞണ്ട് വൃത്തിയാക്കി കഴുകി വയ്ക്കുക.

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും പച്ചമുളകും അരപ്പും ചേര്‍ത്തു വഴറ്റുക.

ഇതിലേക്ക് ഞണ്ടും ഉപ്പും അല്‍പം വെള്ളവും ചേര്‍ത്ത് ചെറുതീയിലാക്കി വേവിക്കണം.

ഇതില്‍ കുരുമുളകുപൊടി ചേര്‍ത്ത് വറ്റിക്കുക. ഗ്രേവി ഞണ്ടില്‍ നന്നായി പുരണ്ടിരിക്കണം.

ചൂടോടെ ചോറിനൊപ്പം വിളമ്പാം.

 

ADVERTISEMENT