ഫയറി മട്ടൺ റോസ്‌റ്റ്
1.മട്ടൺ – ഒരു കിലോ
2.ചുവന്നുള്ളി – 50 ഗ്രാം, ചതച്ചത്
വെളുത്തുള്ളി – 50 ഗ്രാം, ചതച്ചത്
ഇഞ്ചി – 50 ഗ്രാം, ചതച്ചത്
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – കാൽ കപ്പ്
4.സവാള – അരക്കിലോ, നീളത്തിൽ അരിഞ്ഞത്
5.വറ്റൽമുളക് – മൂന്ന്
6.തക്കാളി – നാല്, ചെറുതായി അരിഞ്ഞത്
മല്ലിയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
പുതിനയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙മട്ടൺ വൃത്തിയാക്കി രണ്ടാമത്തെ ചേരുവയും കാൽ കപ്പ് വെള്ളവും ചേർത്തു കുക്കറിലാക്കി വേവിക്കുക. ഏകദേശം നാലു വിസിൽ വരണം.
∙പാത്രത്തിൽ എണ്ണ ചൂടാക്കി, സവാള ചേർത്തു വഴറ്റുക.
∙ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ വറ്റല്‍മുളകും ചേർത്തു വഴറ്റുക.
∙ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന മട്ടൺ മിശ്രിതവും ചേർത്തു നന്നായി ഇളക്കുക.
∙ആറാമത്തെ ചേരുവയും ചേർത്തിളക്കി പാത്രം അടച്ചു വച്ചു വെള്ളം വറ്റും വരെ വേവിക്കുക.
∙പിന്നീട് ഇളക്കി നന്നായി വരട്ടിയെടുക്കണം.