ഹരിയാലി പനീർ
1.പനീർ – 200 ഗ്രാം
2.മല്ലിയില, അരിഞ്ഞത് – ഒരു കപ്പ്
ചീരയില, അരിഞ്ഞത് – ഒരു കപ്പ്
പുതിനയില – കാൽ കപ്പ്
സവാള – ഒന്നിന്റെ പകുതി
കശുവണ്ടിപ്പരിപ്പ് – കാൽ കപ്പ്
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – അഞ്ച് അല്ലി
പച്ചമുളക് – രണ്ട്
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.നെയ്യ് – ഒരു വലിയ സ്പൂൺ
4.എണ്ണ/നെയ്യ് – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പനീർ ചതുരക്കഷണങ്ങളായി മുറിച്ചു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
∙ഒരു ബൗളിൽ അരച്ചെടുത്ത മിശ്രിതവും നെയ്യും യോജിപ്പിക്കുക.
∙പനീർ കഷണങ്ങളും ചേർത്തു നന്നായി യോജിപ്പിച്ചു പത്തു മിനിറ്റു വയ്ക്കണം.
∙പാനിൽ എണ്ണ/നെയ്യ് ചൂടാക്കി പനീർ തിരിച്ചും മറിച്ചുമിട്ടു ഗ്രിൽ ചെയ്തെടുക്കാം.