1. കുങ്കുമപ്പൂവ് – ഒരു നുള്ള്
പാല്‍ – അല്‍പം
2. തേങ്ങ – ഒരു വലുത്, ചുരണ്ടിയത്
3. ബസ്മതി അരി – രണ്ടു കപ്പ്
4. നെയ്യ് – രണ്ടു വലിയ സ്പൂൺ
5. സവാള – രണ്ട്, കനം കുറച്ചരിഞ്ഞത്
6. ഗ്രാമ്പൂ – ആറ്
കുരുമുളക് – എട്ട് മണി
ഏലയ്ക്ക – നാല്
കറുവാപ്പട്ട – ഒരു ചെറിയ കഷണം
കശുവണ്ടിപ്പരിപ്പ് രണ്ടായി പിളർന്നത് – അരക്കപ്പ്
7. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ കുങ്കുമപ്പൂവ് പാലിൽ കുതിർത്തു വയ്ക്കണം.
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞു തേങ്ങാപ്പാൽ എടുത്തു വയ്ക്കണം.
∙ ബസ്മതി അരി കഴുകി വാരി വെള്ളം ഊറ്റാൻ വയ്ക്കണം.
∙ നെയ്യ് ചൂടാക്കി സവാള വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.
∙ ഇതിലേക്ക് അരി ചേർത്തു മൂന്നു മിനിറ്റ് വഴറ്റിയ േശഷം തേങ്ങാപ്പാൽ ചേർത്തിളക്കണം. അരിയുടെ ഒരിഞ്ചു മുകളിൽ നിൽക്കും വിധം തേങ്ങാപ്പാൽ ഉണ്ടാവണം.
∙ ഉപ്പും ചേർത്തിളക്കി നല്ല തീയിൽ അഞ്ചു മിനിറ്റ് വയ്ക്കുക. പിന്നീട് തീ കുറച്ചു വയ്ക്കുക.
∙ അരി വെന്തു വരുമ്പോൾ പാലിൽ കലക്കിയ കുങ്കുമപ്പൂവും ചേർത്തിളക്കി വേവിച്ചു വാങ്ങുക.
∙ സവാള വറുത്തതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.