1. പച്ചരി – ഒരു കപ്പ്
പുഴുക്കലരി – രണ്ടു കപ്പ്
2. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
ജീരകം – അര ചെറിയ സ്പൂൺ
പെരുംജീരകം – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – 15
3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ അരി രണ്ടും കഴുകി വെവ്വേറെ കുതിർത്തു വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ മികിസിയിലാക്കി ചതച്ചു മാറ്റി വയ്ക്കണം.
∙ അരി രണ്ടും ഊറ്റി അധികം വെള്ളം ചേർക്കാതെ തരുതരുപ്പായി അരയ്ക്കുക.
∙ ഇതിലേക്കു ചതച്ച തേങ്ങ മിശ്രിതവും പാകത്തിനുപ്പും ചേർത്തു നന്നായി കുഴച്ചെടുക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കണം.
∙ കുഴച്ച മാവ് ചെറിയ ഉരുളയാക്കി, ഓരോ ഉരുളയും കൈവെള്ളയുടെ വട്ടത്തിൽ കൈ കൊണ്ടു പരത്തണം.
∙ ഇതു ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.
ചിക്കൻ സ്റ്റ്യൂ
1. എണ്ണ – പാകത്തിന്
2. കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – നാല്
ഏലയ്ക്ക – നാല്
3. സവാള – 200 ഗ്രാം
4. പച്ചമുളക് – 10
ഇഞ്ചി – രണ്ടിഞ്ചു കഷണം
വെളുത്തുള്ളി – രണ്ടു കുടം
5. കറിവേപ്പില – രണ്ടു തണ്ട്
6. തേങ്ങ – ഒന്ന്, ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാൽ എടുത്തു വയ്ക്കുക
7. വെള്ളക്കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
8. മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
9. ചിക്കൻ – ഒരു കിലോ
ഉപ്പ് – പാകത്തിന്
10. ഉരുളക്കിഴങ്ങ് – 200 ഗ്രാം, നാലായി മുറിച്ചത്
11. മല്ലിയില – ഒരു പിടി, അരിഞ്ഞത്
തക്കാളി – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്
12. നെയ്യ് – രണ്ടു വലിയ സ്പൂൺ
13. ചുവന്നുള്ളി – എട്ട്, അരിഞ്ഞത്
14. കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – നാല്, നീളത്തിൽ കീറിയത്
പാകം ചെയ്യുന്ന വിധം
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിക്കുക.
∙ ഇതിലേക്കു സവാള നീളത്തിൽ അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം നാലാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തു വഴറ്റണം.
∙ കറിവേപ്പിലയും ചേർത്തു വഴറ്റിയ ശേഷം മൂന്നാം പാൽ ചേർത്തിളക്കുക. വെള്ളക്കുരുമുളകുപൊടിയും ചേർത്തിളക്കണം. മല്ലിപ്പൊടിയും ചേർത്തിളക്കി നന്നായി തിളപ്പിക്കണം.
∙ ഇതിലേക്കു ചിക്കനും ഉപ്പും ചേർത്ത് അടച്ചു വച്ചു വേവിക്കുക.
∙ ഉരുളക്കിഴങ്ങും ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തിളക്കണം. വെന്ത ശേഷം രണ്ടാം പാൽ ചേർത്തിളക്കി വേവിക്കുക.
∙ ചിക്കൻ നന്നായി വെന്തു വരുമ്പോൾ തവി കൊണ്ട് ഉരുളക്കിഴങ്ങു മെല്ലേ ഉടച്ചു കൊടുക്കണം.
∙ കറി നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാൽ ചേർത്തിളക്കി വാങ്ങണം. മല്ലിയില അരിഞ്ഞതും തക്കാളിയും ചേർത്തു വയ്ക്കുക.
∙ നെയ്യ് ചൂടാക്കി ചുവന്നുള്ളി മൂപ്പിച്ച ശേഷം കറിവേപ്പിലയും പച്ചമുളകും വഴറ്റി ചിക്കൻ കറിയിൽ ചേർത്തിളക്കുക.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : അസീം കൊമാച്ചി, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: യെസ്ന ഇ. ടി, കുന്ദമംഗലം, കോഴിക്കോട്