ADVERTISEMENT

ബനാന ബ്രെഡ്

1.    നന്നായി പഴുത്ത റോബസ്റ്റ – മൂന്ന്

ADVERTISEMENT

2.    മുട്ട – രണ്ട്

    ആപ്പിൾ സോസ് – അരക്കപ്പ്         (ആവശ്യമെങ്കിൽ)

ADVERTISEMENT

    വനില എസ്സൻസ്         – അര ചെറിയ സ്പൂൺ

    വെജിറ്റബിൾ ഒായിൽ – അരക്കപ്പ്

3.    മൈദ – രണ്ടു കപ്പ്

    പഞ്ചസാര – മുക്കാൽ കപ്പ്

    ബേക്കിങ് പൗഡർ, ബേക്കിങ് സോഡ         – ഒരു ചെറിയ സ്പൂൺ വീതം

    കറുവാപ്പട്ട പൊടിച്ചത്         – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙    അവ്ൻ 3500Fൽ ചൂടാക്കിയിടുക.

∙    പഴം തൊലി കളഞ്ഞു ഫോർക്ക് ഉപയോഗിച്ചു നന്നായി ഉടയ്ക്കുക. ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ നന്നായി അടിച്ചെടുക്കുക.

∙    മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ ചേർ ത്തു  യോജിപ്പിച്ച്, ഇതിലേക്കു മുട്ട മിശ്രിതം ചേർത്തിളക്കുക. ഇതിലേക്ക് പഴം ഉടച്ചതും േചർത്തു നന്നായി യോജിപ്പിക്കുക.

∙    ഒരു ബേക്കിങ് ട്രേയിൽ മയം പുരട്ടി ഇൗ മിശ്രിതം ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അ വ്നിൽ വച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യുക.

∙ ഒരു ടൂത്പിക്ക് കൊണ്ടു കുത്തി പുറത്തെടുക്കുമ്പോൾ അതിൽ മാവു പറ്റിപ്പിടിച്ചിരിക്കാത്തതാണു പാകം. ബ്രെഡിനു ചുറ്റും കത്തി കൊണ്ടു മെല്ലേ ഇളക്കിക്കൊടുത്ത ശേഷം പ്ലേറ്റിലേക്കു കമഴ്ത്തി സ്ലൈസ് ചെയ്യാം.

banana-bread

ഗാർലിക് ആൻഡ് ചീസ് ഡിന്നർ റോൾ

1.    പാൽ – മുക്കാൽ കപ്പ്

    ഉപ്പില്ലാത്ത വെണ്ണ        – മൂന്നു വലിയ സ്പൂൺ

    പഞ്ചസാര – മൂന്നു വലിയ സ്പൂൺ

2.    യീസ്റ്റ്         – രണ്ടേകാൽ‌ ചെറിയ സ്പൂൺ

3.    മൈദ – രണ്ടരക്കപ്പ്

    ഉപ്പ് – ഒരു ചെറിയ സ്പൂൺ

    മുട്ട – ഒന്ന്, അടിച്ചത്

4.    ഒലിവ് ഒായിൽ – അല്പം

5.    വെണ്ണ – ഒന്നര വലിയ സ്പൂൺ

    വെളുത്തുള്ളി         – രണ്ട് അല്ലി, പൊടിയായി ‌അരിഞ്ഞത്

6. ഇറ്റാലിയൻ സീസണിങ്         – അര  ചെറിയ സ്പൂൺ

7. പാർമെസൻ ചീസ് ഗ്രേറ്റ്         ചെയ്തത്         – ഒരു കപ്പിൻെറ മൂന്നിലൊന്ന്

പാകം ചെയ്യുന്ന വിധം

∙    ഒരു ചെറിയ സോസ്പാനി ൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചൂടാക്കു ക. വെണ്ണ ഉ രുകുമ്പോൾ വാ ങ്ങുക. തൊട്ടുനോ ക്കിയാൽ പാലിനു ചെറുചൂടുണ്ടാകണം. ഇതിനു മുക ളിൽ യീസ്റ്റ് വിതറി അ‍ഞ്ചു മിനിറ്റ് അനക്കാതെ മാറ്റിവയ്ക്കുക.

∙    ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു കുഴയ്ക്കുക. സ്റ്റാൻഡ് മിക്സർ ഉണ്ടെങ്കിൽ അതിൽ കുഴയ്ക്കുകയുമാവാം. മാവ് ഒട്ടിപ്പി ടിക്കുന്നുണ്ടെങ്കിൽ അല്പം ൈമദ കൂടി ചേ ർത്തു കൊടുക്കാം.

∙    ഏകദേശം എട്ടു–പത്തു മിനിറ്റ് കുഴയ്ക്കുമ്പോഴേക്കും മാവ് നല്ല മൃദുവായി ഇലാസ്റ്റിക് പരുവത്തിലാകും.

∙ ഒരു വലിയ ബൗളിൽ അല്പം ഒലിവ് ഓയിൽ പുരട്ടി അതിലേക്കു മാവു മാറ്റി എണ്ണ മാവിൽ നന്നായി പുരട്ടി, ഒരു ക്ലിങ് ഫിലിം കൊണ്ടു മൂടി ഒന്നോ രണ്ടോ മണിക്കൂർ അല്പം ചൂടു ള്ള സ്ഥലത്തു വയ്ക്കുക. മാവ് ഇരട്ടി വലുപ്പ ത്തിൽ പൊങ്ങി വരും.

∙ ഒരു സോസ്പാനിൽ വെണ്ണയും വെളുത്തുള്ളിയും േചർത്തു വേവിച്ചു വെളുത്തുള്ളിയുടെ മണം വരുമ്പോൾ  ഇറ്റാലിയൻ സീസണിങ്ങും ചേർത്തിളക്കി വാങ്ങി വയ്ക്കുക.

∙ ഒമ്പതിഞ്ചു വട്ടത്തിലുള്ള പാൻ മയം പുരട്ടിവയ്ക്കുക.

∙ ഇനി മാവ് അല്പം പൊടി തൂവിയ തട്ടിൽ വച്ച് ഇടിച്ചു താഴ്ത്തി 13 തുല്യഭാഗങ്ങളാക്കുക.

∙ ഓരോ ഭാഗവും ഉരുട്ടി ഉരുളകളാക്കി മയം പുരട്ടിയ ബേക്കിങ് ഷീറ്റിൽ വച്ച് മുകളിൽ തയാറാക്കിയ വെളുത്തുള്ളി മിശ്രിതം ബ്രഷ് ചെയ്യുക. ഇതിനു മുകളിൽ പാർമെസൻ ചീ സ് വിതറണം.

∙ വീണ്ടും ഒരു ക്ലിങ് ഫിലിം കൊണ്ടു മൂടി അന ക്കാതെ അല്പം ചൂടുള്ള സ്ഥലത്ത് ഒരു മ ണിക്കൂർ വയ്ക്കണം. ഓരോ ബണ്ണും ഒന്നരയിരട്ടി വലുപ്പമാകും.

∙ ഇത് 3750Fൽ ചൂടാക്കിയിട്ടിരിക്കുന്ന അ വ്ന്റെ നടുവിലുള്ള തട്ടിൽ വച്ച് 18–20 മി നിറ്റ് ബേക്ക് ചെയ്യുക.

∙ പുറത്തെടുത്ത് ഉടൻ തന്നെ മുകളിൽ അല്പം വെണ്ണ ഉരുക്കിയതു ബ്രഷ് ചെയ്തു ചൂ ടോടെ വിളമ്പാം.

garlic-and-cheese-dinner-roll

കാരറ്റ്  റെയ്സിൻ ബ്രെഡ്

1. മൈദ –  ഒന്നരക്കപ്പ്

    ബേക്കിങ് പൗഡർ                – ഒരു ചെറിയ സ്പൂൺ

    ബേക്കിങ് സോഡ                – ഒരു ചെറിയ സ്പൂൺ

    കറുവാപ്പട്ട – ഒരു ചെറിയ സ്പൂൺ

    ഉപ്പ് – അര ചെറിയ സ്പൂൺ

2.    വെജിറ്റബിൾ ഒായിൽ – മുക്കാൽ കപ്പ്

    പഞ്ചസാര – ഒരു കപ്പ്

    ബ്രൗൺ ഷുഗർ – കാൽ കപ്പ്

    മുട്ട – മൂന്ന്

    വനില എക്സ്ട്രാക്ട്         – ഒരു ചെറിയ സ്പൂൺ

3.    കാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

4.    വോൾനട്ട്സ്  അരിഞ്ഞത്        – മുക്കാൽ കപ്പ്

    ഉണക്കമുന്തിരി – മുക്കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 3500F ൽ ചൂടാക്കിയിടുക.

∙ 9X5 ഇഞ്ച് വലുപ്പമുള്ള ലോഫ് പാനിൽ മയം പുരട്ടിയോ പേപ്പറിട്ടോ വയ്ക്കുക.

∙    ഒരു ഇടത്തരം ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.

∙    ഇലക്ട്രിക് ഹാൻഡ് മിക്സർ ഉപയോഗിച്ചു രണ്ടാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കുക.

∙ ഇതിലേക്കു കാരറ്റ് ചേർത്തിളക്കി, ഒരു പരന്ന തവി കൊണ്ടു നന്നായി യോജിപ്പിക്കുക.

∙    ഇതിൽ യോജിപ്പിച്ചു വച്ചിരിക്കുന്ന ൈമദ മിശ്രിതം ചേർത്തിളക്കുക.

∙    നാലാമത്തെ ചേരുവ ചേർത്തിളക്കി മയം പുരട്ടി വച്ചിരിക്കുന്ന ലോഫ് പാനിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യുക.

∙ ഒരു ടൂത്പിക്ക് കൊണ്ടു കുത്തി പുറത്തെടുക്കുമ്പോൾ അതിൽ മാവു പറ്റിപ്പിടിച്ചിരിക്കാത്തതാണു പാകം.

∙    അവ്നിൽ നിന്നു പുറത്തെടുത്തു പാനിൽ തന്നെ 10 മിനിറ്റ് വയ്ക്കുക.

∙    പിന്നീട് ചെറിയ സ്ലൈസുകളായി മുറിച്ചു വിളമ്പാം.

കടപ്പാട്: Maya Akhil, Seattle

ADVERTISEMENT