1. എണ്ണ – ഒരു വലിയ സ്പൂൺ
2. കടലപ്പരിപ്പ് – രണ്ടു ചെറിയ സ്പൂൺ
3. കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – നാല്, രണ്ടായി മുറിച്ചത്
കറിവേപ്പില – നാല് – അഞ്ച്
4. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
5. ബാക്കി വന്ന ബസ്മതി റൈസ് – രണ്ടു കപ്പ്
6. കശുവണ്ടിപ്പരിപ്പ് വറുത്തത്, മല്ലിയില – അലങ്കരിക്കാൻ
7. ഉപ്പ്, നാരങ്ങാനീര് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി കടലപ്പരിപ്പു ചേർ ത്തു ചെറുതീയിൽ വഴറ്റി ഇളം ബ്രൗൺ നിറമാ കുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തിളക്കുക. ഇതിലേക്കു മഞ്ഞൾപ്പൊടി ചേർത്തിള ക്കിയ ശേഷം ചോറു ചേർത്ത് അടുപ്പിൽ നി ന്നു വാങ്ങി മെല്ലേ യോജിപ്പിക്കുക.
∙ പാകത്തിനുപ്പും നാരങ്ങാനീരും ചേർത്തിളക്കു ക. ചോറ് ഇളം മഞ്ഞ നിറമാകും.
∙ കശുവണ്ടിപ്പരിപ്പു വറുത്തതും മല്ലിയിലയും വി തറി അലങ്കരിച്ചു ചൂടോടെ വിളമ്പാം.
റെസിപ്പികള്‍ക്ക് കടപ്പാട്: Bina Mathew