കോൺ & ബീൻ സാൽസ
1. ചോളം – അരക്കപ്പ്, വേവിച്ചത്
രാജ്മ – അരക്കപ്പ്, വേവിച്ചത്
തക്കാളി, അരി കളഞ്ഞു പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
പച്ചത്തക്കാളി – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
നാരങ്ങാനീര് – രണ്ടു വലിയ സ്പൂണ്‍
പാഴ്സ്‍ലി പൊടിയായി അരിഞ്ഞത് – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – അര െചറിയ സ്പൂൺ
ടബാസ്കോ സോസ് – ഒരു െചറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ഒരു മിക്സിങ് ബൗളിൽ എല്ലാ ചേരുവകളും യോജിപ്പിച്ചു കുറഞ്ഞതു രണ്ടു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വച്ചു തണപ്പിക്കുക.
∙ നാച്ചോസിനൊപ്പം വിളമ്പാം.

ബേക്ക്ഡ് കോൺ & പൊട്ടേറ്റോസ്
1. ഗാർലിക് സോൾട്ട് – അര െചറിയ സ്പൂൺ
കുരുമുളകു ചതച്ചത് – അര െചറിയ സ്പൂൺ
ഒറീഗാനോ – അര െചറിയ സ്പൂൺ
2. ഫ്രെഷ് ക്രീം – മുക്കാൽ കപ്പ്
3. ചോളം – രണ്ടു കപ്പ്, വേവിച്ചത്
ചുവന്ന കാപ്സിക്കം – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്
സെലറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
4. വെണ്ണ – പാകത്തിന്
5. ഉരുളക്കിഴങ്ങ് – നാല്, മുക്കാൽ ഇഞ്ചു കനത്തിൽ അരിഞ്ഞു വേവിച്ചത്
6. ചീസ് ഗ്രേറ്റ് െചയ്തത് – രണ്ടു കപ്പ്
പാകം െചയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ ഒന്നാമത്തെ ചേരുവ ഫ്രെഷ് ക്രീം ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.
∙ മൂന്നാമത്തെ േചരുവ ഒരു ബൗളിലാക്കി യോജിപ്പിച്ചു വയ്ക്കുക.
∙ ഒരു ബേക്കിങ് ഡിഷിൽ വെണ്ണ പുരട്ടി, അ തില്‍ ഉരുളക്കിഴങ്ങു നിരത്തുക.
∙ ഇതിനു മുകളിൽ കോൺ മിശ്രിതത്തിന്റെ മൂന്നിലൊന്നു നിരത്തുക.
∙ അതിനും മുകളിൽ ക്രീം മിശ്രിതത്തിന്റെ മൂന്നിലൊന്നു നിരത്തുക.
∙ ഇതിനു മുകളിൽ ചീസ് ഗ്രേറ്റ് െചയ്തതിന്റെ മൂന്നിലൊന്നും നിരത്തുക.
∙ ഇങ്ങനെ രണ്ടു ലെയറുകൾ കൂടി നിരത്തി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ചൂടോടെ വിളമ്പാം.

ക്രീമി കോൺ & ചീസ് ബോൾസ്
1. സ്വീറ്റ് കോൺ(ചോളം) – ഒരു കപ്പ്, വേവിച്ചത്
2. മൊസെറല്ല ചീസ് ഗ്രേറ്റ് െചയ്തത് – അരക്കപ്പ്
ചെഡ്ഡർ ചീസ് ഗ്രേറ്റ് െചയ്തത് – അരക്കപ്പ്
ഹാലപ്പിനോ പെപ്പർ – ഒന്നിന്റെ പകുതി, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്
സെലറി ചെറിയ
ചതുരക്കഷണങ്ങളാക്കിയത് – ഒരു െചറിയ സ്പൂൺ
ൈമദ – രണ്ടു വലിയ സ്പൂൺ
ഒറീഗാനോ – അര െചറിയ സ്പൂൺ
3. ഉപ്പ് – പാകത്തിന്
4. പാല്‍ – അരക്കപ്പ്
5. റൊട്ടിപ്പൊടി – ഒരു കപ്പ്
6. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ചോളം വേവിച്ചതു മിക്സിയിലാക്കി തരുതരുപ്പായി അരയ്ക്കുക.
∙ ഇതൊരു വലിയ ബൗളിലാക്കി, അതിലേക്കു രണ്ടാമത്തെ ചേരുവ േചർത്തു നന്നായി യോജിപ്പിക്കണം. പാകത്തിനുപ്പും േച ർത്തിളക്കുക.
∙ ഈ മിശ്രിതം ഫ്രിഡ്ജിൽ അര മണിക്കൂർ വ ച്ച ശേഷം ചെറിയ ഉരുളകളാക്കുക.
∙ ഓരോ ഉരുളയും പാലിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക.
∙ ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തു കോരി കിച്ചൺ പേപ്പറിൽ നിരത്തുക. ചൂടോടെ ടുമാറ്റോ കെച്ചപ്പിനോ ചില്ലി സോസിനോ ഒപ്പം വിളമ്പാം.

കടപ്പാട്- Durga Chellaram