മീൻ പത്തിൽ
1. പുഴുക്കലരി – രണ്ടു കപ്പ്
2. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി – 50 ഗ്രാം
3. ഉപ്പ് – പാകത്തിന്
4. നെയ്മീൻ/ആവോലി – അരക്കിലോ, വലിയ കഷണങ്ങളാക്കിയത്
5. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
6. എണ്ണ – പാകത്തിന്
7. സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – നാല്, നീളത്തിൽ മുറിച്ചത്
8. ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
9. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
10. വെള്ളം – അരക്കപ്പ്
11. തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ
പെരുംജീരകം – അര ചെറിയ സ്പൂൺ
കറുവാപ്പട്ട – രണ്ടു കഷണം
ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – രണ്ട്
12. മല്ലിയില അരിഞ്ഞത് – അരക്കപ്പ്
കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി തിള വന്നു തുടങ്ങുമ്പോൾ തീയണച്ച ശേഷം കഴുകിയ അരി ഇടുക. പാത്രം മൂടി അഞ്ചു മണിക്കൂർ അരി കുതിരാൻ വയ്ക്കുക.
∙ കുതിർന്ന അരി ഊറ്റി, വെള്ളം വാലാൻ വച്ച ശേഷം രണ്ടാമത്തെ ചേരുവയും ഉപ്പും ചേർ ത്ത് അധികം വെള്ളം ചേർക്കാതെ കട്ടിയിൽ അരച്ചെടുക്കുക.
∙ ഒരു ചെറിയ സ്പൂൺ മുളകുപൊടിയും അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് കുഴച്ചു വൃത്തിയാക്കിയ മീനിൽ പുരട്ടി അൽപ സമയം വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി മീൻ അധികം മൂ ക്കാതെ വറുത്തു വയ്ക്കുക.
∙ ബാക്കി എണ്ണയിൽ നിന്നു രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഇതിൽ എട്ടാമത്തെ ചേ രുവ ചേർത്തു വഴറ്റി മൂത്ത മണം വരുമ്പോൾ മല്ലിപ്പൊടിയും ബാക്കി മുളകുപൊടിയും മ ഞ്ഞൾപ്പൊടിയും പാകത്തിനുപ്പും ചേർത്തു നന്നായി വഴറ്റുക.
∙ ഇതിൽ അരക്കപ്പ് വെള്ളമൊഴിച്ചു വെള്ളം വറ്റിച്ചെടുത്ത ശേഷം പതിനൊന്നാമത്തെ ചേ രുവ അരച്ചത് അൽപം വെള്ളത്തിൽ കലക്കി ഇതിൽ ചേർക്കുക.
∙ വെള്ളം വറ്റിത്തുടങ്ങുമ്പോൾ വറുത്ത മീനും പന്ത്രണ്ടാമത്തെ ചേരുവയും ചേർത്തു ചെറുതീയിൽ വയ്ക്കുക. മസാല വറ്റി എണ്ണ തെ ളിഞ്ഞു തുടങ്ങുമ്പോൾ വാങ്ങുക.
∙ വാഴയില ചതുരക്കഷണങ്ങളാക്കി വയ്ക്കുക. എണ്ണ പുരട്ടിയ കൈകൊണ്ട് മാവിൽ നിന്ന് ഓറഞ്ച് വലുപ്പത്തിലുള്ള ഉരുളയെടുത്ത് വാ ഴയിലയിൽ വച്ചു വട്ടത്തിൽ കാൽ ഇഞ്ചു കന ത്തിൽ പരത്തുക.
∙ ഇതില്‍ മീൻ മസാല കഷണത്തോടെ വച്ചു നി രത്തി വാഴയിലയിൽ വച്ചു പരത്തിയ മറ്റൊരു പത്തിരി കൊണ്ടു മൂടി അരിക് വിരലു കൊണ്ട് മെല്ലേ അമർത്തുക.
∙ ഇങ്ങനെ പത്തിരികൾ ഉണ്ടാക്കി അപ്പച്ചെമ്പി ൽ വച്ച് ഒരു മണിക്കൂർ വേവിക്കുക. പിന്നീട് അപ്പച്ചെമ്പിന്റെ മൂടി തുറന്നു വച്ച് ചൂടാറിയശേഷം ഉപയോഗിക്കാം.

ലേസ് പത്തിൽ
1. പച്ചരി – ഒരു കപ്പ്
2. വെള്ളം – പാകത്തിന്
3. മുട്ട – രണ്ട്
ഉപ്പ് – പാകത്തിന്
4. നെയ്യ് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പച്ചരി രണ്ടു മണിക്കൂർ കുതിർത്ത ശേഷം മിക്സിയിലിട്ട് അൽപാൽപം വെള്ളം ചേർത്തു നല്ല മയത്തിൽ അരച്ചെടുക്കുക.
∙ ഇതിൽ മൂന്നാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു നേർപ്പിച്ച് ഒരു മത്തു കൊണ്ടോ എഗ്ഗ് ബീറ്റർ കൊണ്ടോ കടയുക. പത പൊങ്ങി വരണം. പൊങ്ങി വന്ന പത മാത്രം വേറെ ഒരു പാത്രത്തിലിടുക.
∙ ഒരു നോൺസ്റ്റിക് തവ ചൂടാക്കി എണ്ണ പുര ട്ടി പത വട്ടത്തിൽ ഒഴിക്കുക. പരത്തരുത്. പത അമർന്ന ശേഷം അൽപം നെയ്യ് ചുറ്റിനും മീതെയും തൂവി മറിച്ചിട്ട് ഉടനെ എടുക്കുക.ലേസ് പത്തിൽ ചുവന്നു പോകരുത്.
∙ പാത്രത്തിലെ പത തീരുമ്പോൾ അൽപം വെ ള്ളമൊഴിച്ചു കടയാം.

കണ്ണൻ പത്തിൽ
1. മൈദ – ഒരു കപ്പ്
ഗോതമ്പുപൊടി – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
2. നെയ്യ്/എണ്ണ – നാലു വലിയ സ്പൂൺ
3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തി പരുവത്തിൽ കുഴയ്ക്കുക. പിന്നീട് ഇ ത് ആറ്–ഏഴ് ഉരുളകളാക്കി വയ്ക്കണം,
∙ ഒരു ഉരുള വട്ടത്തിൽ പരത്തി ഒരു ചെ റിയ സ്പൂൺ നെയ്യ് പുരട്ടി നാലു ഭാഗ ത്തു നിന്നും നടുവിലേക്കു മടക്കി ചതുരാകൃതിയിലാക്കുക. പിന്നീട് ഇതിന്റെ നാലു കോണുകളും ഒരുമിച്ചെടുത്ത് നടുഭാഗത്തേക്കു വച്ച് അമർത്തുക. ഇതു പരത്തുമ്പോൾ നാലു കണ്ണുകൾ പോലെ വരും.
∙ ഒരു നോൺസ്റ്റിക്ക് പാനിൽ ചപ്പാത്തി മുങ്ങാൻ പാകത്തിന് എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ചപ്പാത്തിയുടെ കണ്ണുള്ള ഭാഗം മുകളിൽ വരും വിധം ഇടുക. ഇതിനു മുകളിൽ സ്പൂൺ കൊണ്ട് എണ്ണ കോരിയൊഴിക്കണം. പത്തിരിയുടെ കണ്ണുകൾ വിടർന്നു പൊങ്ങി വരും. മറിച്ചിട്ട് ഇരുവശവും ഗോൾഡൻ നിറമാകുമ്പോൾ കോ രിയെടുക്കുക. ചൂടോടെ വിളമ്പാം.

കടപ്പാട്: Umi Abdulla, Calicut