പൊടിപ്പോള
1.വെണ്ണ – അരക്കപ്പ്
പഞ്ചസാര – ഒരു കപ്പ്
2.മുട്ട – അഞ്ച്
3.മൈദ – ഒരു കപ്പ്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
4.ഏലയ്ക്ക പൊടിച്ചത് – മൂന്നു ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ
5.ഉണക്കമുന്തിരി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙വെണ്ണയും പഞ്ചസാരയും ചേർത്തു നന്നായി അടിച്ചു പതപ്പിക്കണം.
∙ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തു വീണ്ടും മയപ്പെടുത്തുക.
∙മൈദയും ബേക്കിങ് പൗഡറും ചേർത്തിടഞ്ഞത് അൽപാൽപമായി ചേർത്തടിക്കുക.
∙ഏലയ്ക്കയും കശുവണ്ടിപ്പരിപ്പും ചേർത്തിളക്കുക.
∙കുക്കറിൽ നെയ്മയം പുരട്ടി, തയാറാക്കിയ മിശ്രിതം ഒഴിച്ച് ഏറ്റവും ചെറിയ തീയിൽ വേവിക്കുക. കുക്കറിനു വെയ്റ്റ് ഇടരുത്.
∙അടിയിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ആവശ്യമെങ്കിൽ കുക്കറിന് അടിയിൽ ഒരു അലുമിനിയം പാത്രം വച്ചുകൊടുക്കാം.
∙പകുതി വേവാകുമ്പോൾ ഉണക്കമുന്തിരി വിതറിക്കൊടുക്കാം.