സോയ ചങ്ക്സ് 65
1.സോയ ചങ്ക്സ് – 200 ഗ്രാം
2.കശ്മിരി മുളകുപൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഗരംമസാല – ഒരു ചെറിയ സ്പൂൺ
തന്തൂരി ചിക്കൻ മസാല
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മൈദ – നാലു വലിയ സ്പൂൺ
കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
തൈര് – കാൽ കപ്പ്
3.ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙സോയ ചങ്ക്സ് പാകത്തിനു വെള്ളം ഒഴിച്ചു അരമണിക്കൂർ കുതിർക്കുക.
∙ഇത് വേവിച്ചൂറ്റി വെള്ളം പിഴിഞ്ഞു വയ്ക്കണം.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക.
∙ഇതിലേക്കു സോയ ചങ്ക്സ് ചേർത്തു യോജിപ്പിച്ച് പത്തു മിനിറ്റു വച്ചു ചൂടായ എണ്ണയിൽ വറുത്തു കോരാം.
∙ചൂടോടെ ചാട്ട് മസാല വിതറി വിളമ്പാം.