ഗ്വാക്കമോളെ ടോസ്‌റ്റ്
1.ഹോൾഗ്രെയ്ൻ ബ്രെഡ് – രണ്ടു സ്ലൈസ്
2.അവക്കാഡോ – ഒന്ന്, പഴുത്തത്
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ചെറി ടുമാറ്റോ – 10, ചതുരക്കഷണങ്ങളാക്കിയത്
സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – ഒരല്ലി, പൊടിയായി അരിഞ്ഞത്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
മല്ലിയില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ബ്രെഡ് ഗോൾഡൻ നിറത്തിൽ ടോസ്‌റ്റ് ചെയ്തു വയ്ക്കുക.
∙അവക്കാഡോയുടെ പൾപ്പെടുത്ത് ഉടച്ചു വയ്ക്കുക.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായിളക്കി യോജിപ്പിക്കണം.
∙ഉപ്പു പാകത്തിനാക്കി ഓരോ സ്ലൈസ് ബ്രെഡിനു മുകളിലും പുരട്ടി ആവശ്യമെങ്കിൽ ഉപ്പും കുരുമുളകുപൊടിയും വിതറി വിളമ്പാം.
∙ഹോൾഗ്രെയ്ൻ ബ്രെഡിനു പകരം ഇഷ്ടമുള്ള തരം ബ്രെഡ് ഉപയോഗിക്കാം.
Recipe By:
Nea Maria Cherian