മട്ടൺ കോഫ്ത കബാബ്
1.മട്ടൺ കീമ – ഒരു കിലോ
2.ഇഞ്ചി അരിഞ്ഞത് – 50 ഗ്രാം
സവാള പൊടിയായി അരിഞ്ഞത് – 50 ഗ്രാം
പച്ചമുളകു പൊടിയായി അരിഞ്ഞത് – 50 ഗ്രാം
മല്ലിയില പൊടിയായി അരിഞ്ഞത് – 20 ഗ്രാം
ഗരംമസാലപ്പൊടി – 20 ഗ്രാം
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
കുരുമുളകു ചതച്ചത് – 10 ഗ്രാം
ഉപ്പ് – പാകത്തിന്
മുട്ട – ഒന്ന്
കടലമാവ് – 50 ഗ്രാം
വെണ്ണ – 100 ഗ്രാം
3.എണ്ണ – 100 ഗ്രാം
4.സവാള വളയങ്ങൾ – അലങ്കരിക്കാൻ
5.ഗ്രീൻചട്നി – ഒപ്പം വിളമ്പാൻ
പാകം ചെയ്യുന്ന വിധം
∙മിൻസ് വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി കുഴച്ച്, ഒട്ടിപ്പിടിക്കാത്ത പരുവത്തിൽ കുഴച്ചെടുക്കണം.
∙ഇതു ചെറിയ ഉരുളകളാക്കി ഓരോ സ്ക്യൂവറിൽ ഇഷ്ടമുള്ള ആകൃതിയിൽ പൊതിഞ്ഞെടുക്കണം.
∙പാനിൽ എണ്ണ പുരട്ടി കോഫ്ത കബാബ് വച്ച് ഇരുവശവും ഗ്രിൽ ചെയ്തെടുക്കണം.
∙സവാള വളയങ്ങൾ കൊണ്ട് അലങ്കരിച്ച് പുതിനചട്നിക്കൊപ്പം വിളമ്പാം.
കടപ്പാട്:
Anver Zaki