ADVERTISEMENT

പാവയ്ക്ക കാൾവ

1.പാവയ്ക്ക – അരക്കിലോ

ADVERTISEMENT

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

3.എണ്ണ – പാകത്തിന്

4.ജീരകം – അര ചെറിയ സ്പൂൺ

ADVERTISEMENT

5.സവാള പൊടിയായി അരിഞ്ഞത് – 100 ഗ്രാം

പച്ചമുളകു പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലി സ്പൂൺ

കശുവണ്ടിനുറുക്ക് – നാലു ചെറിയ സ്പൂൺ

ഉണക്കമുന്തിരി – നാലു ചെറിയ സ്പൂൺ

6.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കടലമാവ് – മൂന്നു വലിയ സ്പൂൺ

7.ശർക്കര പൊടിച്ചത് – മൂന്നു വലിയ സ്പൂൺ

പുളി പിഴിഞ്ഞത് – മൂന്നു വലിയ സ്പൂൺ

8.ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പാവയ്ക്ക നീളത്തിൽ പിളര്‍ന്ന് അരി കളഞ്ഞു കനം കുറച്ചരിഞ്ഞശേഷം ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി ഏതാനും സമയം വയ്ക്കണം. പിന്നീട് അരിപ്പയിലാക്കി, പൈപ്പിനടിയിൽ പിടിച്ചു നന്നായി കഴുകി പിഴിഞ്ഞെടുക്കണം. അധികമുള്ള വെള്ളം നന്നായി ‍ഞെക്കിപ്പിഴിഞ്ഞു കളയണം.

∙ഇതു ചൂടായ എണ്ണയിൽ വറുത്തുകോരി വയ്ക്കണം.

∙അൽപം എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ചശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റണം.

∙ഇതിലേക്ക് ആറാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തിളക്കി ചെറുതീയിൽ വച്ചു വഴറ്റുക.

∙ഇതിൽ ശർക്കരയും പുളി പിഴിഞ്ഞതും ചേർത്തു കട്ടകെട്ടാതെ ഇളക്കിയശേഷം വറുത്ത പാവയ്ക്ക ചേർത്തിളക്കുക.

∙എട്ടാമത്തെ ചേരുവ മുകളിൽ വിതറി, അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

 

ADVERTISEMENT