1. കാരറ്റ് – മൂന്ന്, കഷണങ്ങളാക്കിയത്
കശുവണ്ടിപ്പരിപ്പ് – അഞ്ച്–ആറ്
2. ഉപ്പുള്ള വെണ്ണ – പാകത്തിന്
3. മല്ലിയില – ഒരു കപ്പ്
പച്ചമുളക് – രണ്ട്
തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂണ്‍
4. നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
5. ബ്രെഡ് – ഒരു പായ്ക്കറ്റ്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ വേവിക്കുക. ചൂടാറുമ്പോള്‍ മയത്തില്‍ അരയ്ക്കണം.
∙ ഇതില്‍ വെണ്ണ ചേര്‍ത്തു യോജിപ്പിച്ചു വയ്ക്കുക.
∙ മൂന്നാമത്തെ ചേരുവ മയത്തില്‍ അരച്ച ശേഷം നാരങ്ങാനീരും വെണ്ണയും ചേര്‍ത്തു യോജിപ്പിക്കണം. ഇതാണ് ഗ്രീന്‍ ചട്നി.
∙ ഒരു സ്ലൈസ് ബ്രെഡില്‍ (ആവശ്യമെങ്കില്‍ ബ്രെഡിന്റെ അരികു കളയാം) കാരറ്റ് മിശ്രിതം നിരത്തുക.
∙ ഇതിനു മുകളില്‍ അടുത്ത സ്ലൈസ് ബ്രെഡ് വച്ച ശേ ഷം വെണ്ണ പുരട്ടുക. ഇതിനു മുകളില്‍ മൂന്നാമത്തെ സ്ലൈസ് ബ്രെഡ് വച്ച ശേഷം ഗ്രീന്‍ ചട്നി നിരത്തണം.
∙ ഇതിനു മുകളില്‍ അടുത്ത സ്ലൈസ് ബ്രെഡ് വച്ച് ത്രികോണാകൃതിയില്‍ മുറിക്കുക.
∙ ഫ്രിജില്‍ വച്ച് ഉപയോഗിക്കാനാണെങ്കില്‍ നനഞ്ഞ തുണി കൊണ്ടു പൊതിഞ്ഞു വയ്ക്കാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്ക് കടപ്പാട്: അമ്മു ഏബ്രഹാം, ബെംഗളൂരു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : ഷിഹാബ് കരീം, എക്സിക്യൂട്ടിവ് ഷെഫ്, റാഡിസണ്‍ ബ്ലൂ, കൊച്ചി.