മഷ്റൂം കോളിഫ്‌ളവർ പുലാവ്
1. ബസ്മതി അരി – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
2. നെയ്യ് – 25 ഗ്രാം
3. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
4. ചിപ്പിക്കൂൺ – 500 ഗ്രാം, നീളത്തിൽ ചെറുതായി അരിഞ്ഞത്
കോളിഫ്ളവർ – 200 ഗ്രാം, പൂക്കളായി അടർത്തിയത്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അരി ഉപ്പു ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.
∙ പാനിൽ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റിയ ശേഷം നാലാമത്തെ ചേരുവയും പാ കത്തിനുപ്പും ചേർത്തിളക്കി അടച്ചു വച്ചു വേ വിക്കുക.
∙ ഇതിലേക്കു തയാറാക്കിയ ചോറു ചേർത്തു മെല്ലേ യോജിപ്പിച്ചു ചൂടോടെ വിളമ്പാം.
ബേക്ക്ഡ് മഷ്റൂം റോൾസ് ഇൻ ചീസ് സോസ്
1. ബട്ടൺ മഷ്റൂം – 500 ഗ്രാം
2. പാലക്ക് – 350 ഗ്രാം
3. മൈദ – ഒരു കപ്പ്
4. മുട്ട – രണ്ട്
പാൽ – ഒന്നേകാൽ കപ്പ്
ഉപ്പ് – പാകത്തിന്
വെജിറ്റബിൾ ഒായിൽ – ഒരു വലിയ സ്പൂൺ
5. വെണ്ണ – ഒരു വലിയ സ്പൂൺ
6. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – മുക്കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
കടുകുപൊടി – ഒരു നുള്ള്
ചീസ് സോസിന്
7. വെണ്ണ – 50 ഗ്രാം
മൈദ – ഒരു വലിയ സ്പൂൺ
പാൽ – രണ്ടു കപ്പ്
മൊെസറല്ല ചീസ് ഗ്രേറ്റ് ചെയ്തത് – 50 ഗ്രാം
8. റൊട്ടിപ്പൊടി – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ1800C ൽ ചൂടാക്കിയിടുക.
∙ കൂൺ തുടച്ചു വൃത്തിയാക്കി പൊടിയായി അ രിഞ്ഞു മാറ്റി വയ്ക്കുക.
∙ പാലക്ക് രണ്ടു – മൂന്നു മിനിറ്റ് ചൂടുവെള്ളത്തിലിട്ടെടുത്തു തുടച്ചുണക്കി പൊടിയായി അരിഞ്ഞു വയ്ക്കണം.
∙ ൈമദ ഒരു ബൗളിലാക്കി, നടുവിൽ ഒരു കുഴി യുണ്ടാക്കി അതിൽ നാലാമത്തെ ചേരുവ ചേ ർത്തു നന്നായി യോജിപ്പിച്ചു കട്ടകെട്ടാതെ മാവു തയാറാക്കുക.
∙ പാനിൽ ഒരു വലിയ സ്പൂൺ വെണ്ണ ചൂടാ ക്കി അരിഞ്ഞു വച്ചിരിക്കുന്ന കൂണും പാല ക്കും ചേർത്തു വഴറ്റുക. ഇതിലേക്ക് ആറാമത്തെ ചേരുവയും പാകത്തിനുപ്പും ചേർത്തു വഴറ്റി വാങ്ങി വയ്ക്കുക. ഇതാണ് ഫില്ലിങ്.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെണ്ണ ചൂടാ ക്കി മൈദ ചേർത്തിളക്കുക. പച്ചചുവ മാറുമ്പോൾ പാൽ ചേർത്തു കട്ടകെട്ടാതെ ഇളക്കി കുറുക്കി, ചീസ് ചേർത്തു വാങ്ങാം. ഇതാണു ചീസ് സോസ്.
∙ തയാറാക്കി വച്ചിരിക്കുന്ന മൈദ മിശ്രിതം ചൂ ടായ പാനിൽ ഒരോ തവി വീതം കോരിയൊഴി ച്ചു പാൻകേക്ക് ചുട്ടെടുക്കുക. പാൻകേക്കി നുള്ളിൽ തയാറാക്കിയ ഫില്ലിങ് വച്ചു സ്പ്രി ങ് റോൾ പോലെ ചുരുട്ടി എടുക്കുക.
∙ ബേക്കിങ് ഡിഷിൽ മയം പുരട്ടി പാൻ റോ ൾസ് നിരത്തി മുകളിൽ ചീസ് സോസ് ഒഴിച്ച് അതിനു മുകളിലായി റൊട്ടിപ്പൊടി വിതറുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–25 മിനിറ്റ് ഇളം ബ്രൗൺ നിറമാകും വരെ ബേക്ക് ചെയ്തു വിളമ്പുക.
മഷ്റൂം ബജി
1. ബട്ടൺ മഷ്റൂം – 500 ഗ്രാം
ഉപ്പ് – പാകത്തിന്
2. കടലമാവ് – 250 ഗ്രാം
ബേക്കിങ് പൗഡർ – ഒരു നുളള്
കായംപൊടി – ഒരു നുളള്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. എണ്ണ – വറുക്കാൻ പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ കൂൺ തുടച്ചു വൃത്തിയാക്കി ഉപ്പു പുരട്ടി അ ഞ്ചു മിനിറ്റ് ആവിയിൽ വേവിക്കുക.
∙ രണ്ടാമത്തെ ചേരുവ പാകത്തിനു വെള്ളം ചേ ർത്തു കലക്കി മാവു തയാറാക്കുക.
∙ വേവിച്ചു വച്ചിരിക്കുന്ന മഷ്റൂം ഓരോന്നും കടലമാവു മിശ്രിതത്തിൽ മുക്കി ചൂടാ യ എണ്ണയിൽ വറുത്തു ടുമാറ്റോ സോസിനൊപ്പം വിളമ്പാം.
Mushroom Recipes by Lissy Babu, Wayanad