Saturday 01 June 2024 12:53 PM IST : By സ്വന്തം ലേഖകൻ

പരിപ്പു കറി ഒരിക്കലെങ്കിലും ഇങ്ങനെ തയാറാക്കി നോക്കൂ, കലക്കൻ രുചിയാണ്!

daaaaalcurrrry

പരിപ്പു കറി

1.പരിപ്പ് – 200 ഗ്രാം

2.വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

എണ്ണ – ഒരു വലിയ സ്പൂൺ

3.എണ്ണ – ഒരു വലിയ സ്പൂൺ

4.ജീരകം – അര ചെറിയ സ്പൂൺ

5.ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

6.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

7.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

8.ജീരകംപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

9.പാൽ – അരക്കപ്പ്

മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം‌

∙പരിപ്പു നന്നായി കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ജീരകം വഴറ്റണം.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ പൊടികൾ ചേർക്കുക.

∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙വേവിച്ചു വച്ചിരിക്കുന്ന പരിപ്പു ചേർത്തിളക്കി കുറുകി വറുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കണം.

∙ഒൻപതാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങുക.