Wednesday 19 February 2025 02:28 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തവും രുചികരവുമായ മിന്റ് നാൻ, ഈസി റെസിപ്പി ഇതാ!

naaaan

മിന്റ് നാൻ

1.മൈദ – രണ്ടു കപ്പ്

കട്ടത്തൈര് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ

പുതിനയില അരിഞ്ഞത് – കാൽ കപ്പ്

2.വെള്ളം – പാകത്തിന്

3.വെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ഇതിലേക്കു വെള്ളം അൽപം വീതം ചേർത്തു കുഴച്ചു മാവു തയാറാക്കണം.

∙നനഞ്ഞ തുണി കൊണ്ടു മൂടി അരമണിക്കൂർ പൊങ്ങാന്‍ വയ്ക്കുക.

∙ഇതു ചെറിയ ഉരുളകളാക്കി പരത്തി ചൂടായ തനയിലേക്കിടുക.

∙ചെറിയ കുമിളകൾ പോലെ വരുമ്പോൾ മറിച്ചിട്ടു വേവിക്കുക.

∙ഇരുവശത്തും വെണ്ണ പുരട്ടി ഗോൾഡൻ നിറത്തിൽ ചുട്ടെടുക്കാം.