Saturday 27 November 2021 02:48 PM IST : By സ്വന്തം ലേഖകൻ

ഉള്ളിവട ഇങ്ങനെ തയാറാക്കി നോക്കൂ, സ്വാദ് കൂ‌ടും!

ullivadaaa

ഉള്ളിവട

1.സവാള – രണ്ട്, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഇഞ്ചി – അരയിഞ്ചു കഷണം, അരിഞ്ഞത്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കടലമാവ് – ഒരു കപ്പ്

പച്ചരിപ്പൊടി – മൂന്നു വലിയ സ്പൂൺ

കറിവേപ്പില നുറുക്കിയത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവകൾ യോജിപ്പിച്ച് അൽപം വെള്ളം ചേർത്തു കുറുകെ കലക്കുക.

∙എണ്ണ തിളയ്ക്കുമ്പോൾ മാവ് അൽപാൽപം വീതം കൈകൊണ്ടു കോരി ഒഴിക്കുക. ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.