Saturday 21 March 2020 06:26 PM IST : By സ്വന്തം ലേഖകൻ

സ്വാദേറിയ ചീര– ചെമ്മീൻ കട്‌‌ലറ്റ്

cheera-cutlet-1

ചീനച്ചട്ടിയിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഒരു വലിയ സവാള അരിഞ്ഞതും അഞ്ചു പച്ചമുളക് അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും വഴറ്റുക. ഇ തിലേക്ക് ഇളം തണ്ടോടു കൂടിയ ചീര  അരിഞ്ഞത് രണ്ടു കപ്പ് അമർത്തി അളന്നത് ചേർത്തു വഴറ്റണം. ഇതിൽ ഉരുളക്കിഴങ്ങ് അല്‍പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു പുഴുങ്ങിപ്പൊടിച്ചത് ഒ ന്നരക്കപ്പ് ചേർത്തു വഴറ്റുക. ഇതിലേക്കു വേവിച്ചു വച്ച ചെമ്മീൻ ചേർത്ത് വഴറ്റണം. 

വാങ്ങി വച്ച ശേഷം രണ്ടു വലിയ സ്പൂൺ മല്ലിയില അരിഞ്ഞതു ചേർത്തു കൈ കൊണ്ടു നന്നായി കുഴയ്ക്കണം. ഇത് ചെറിയ ഉരുളകളായി ഉരുട്ടി കട്‌ലറ്റിന്റെ ആകൃതിയിലാക്കി വയ്ക്കുക. ഒരു മുട്ട നന്നായി അടിച്ചു വയ്ക്കുക. തയാറാക്കിയ ഉരുളകൾ മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടി കൊണ്ടു പൊതിഞ്ഞ് ചൂടായ എണ്ണയിൽ വ റുത്തു കോരാം.

മോളി ജോർജ്, കലൂർ, കൊച്ചി

Tags:
  • Pachakam