അപ്രതീക്ഷിതമായി ലഭിച്ച ഒരു അവധിക്കാലത്തിലാണ് നാം. എന്നാൽ സാമൂഹ്യജീവിതത്തിന്റെ വാതിൽ കൊട്ടിയടച്ചത് കൊണ്ടും രോഗഭീതി ഉള്ളിൽ നിറയുന്നതു കൊണ്ടും അവധിദിനങ്ങൾ ലഭിച്ചിട്ടും മിക്കവർക്കും സന്തോഷിക്കാനാകുന്നില്ല. എന്നാൽ കുടുംബങ്ങൾ ഒന്ന് ചേർന്നിരിക്കുന്ന ഈ ലോക്ക് ഡൌൺ ദിനങ്ങളെ ജീവിതത്തിലെ അവിസ്മരണീയ സ്നേഹനിമിഷങ്ങൾ ആക്കാൻ ഒന്ന് മനസ്സ് വച്ചാൽ മതി.
ലോക്ക് ഡൌൺ ദിനങ്ങളെ സ്നേഹം പങ്കിടുന്നതിനുള്ള അസുലഭ അവസരമായി കാണണം എന്ന് ഓർമിപ്പിക്കുന്നത് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറും ആയ ഡോ. ആൻസി ജോർജ് ആണ്. ഫാമിലി കൗൺസലറും സെർട്ടിഫൈഡ് മൈൻഡ് പവർ ട്രെയ്നറും സക്സസ് കോച്ചും കൂടിയാണ് ഡോ. ആൻസി. മാതാപിതാക്കളും മക്കളും പങ്കാളികളും മനസ്സ് തുറന്ന് സ്നേഹിക്കാൻ കോവിഡ് കാലത്തു കുറെ സ്നേഹചിന്തകൾ അവർ പങ്കു വയ്ക്കുകയാണ്.
വീട്ടിലാകെ സ്നേഹം നിറയാനും സ്നേഹ ഹോർമോണുകൾ പ്രവർത്തിക്കാനും കുടുംബത്തിൽ ഒരു ടീം വർക്ക് വേണമെന്നും ഡോ. ആൻസി പറയുന്നു.
വിഡിയോ കാണാം.