Saturday 11 May 2019 04:30 PM IST : By സ്വന്തം ലേഖകൻ

വിശപ്പ് കുറയുക, ഡയറ്റ് ഇല്ലാതെ തന്നെ തൂക്കം കുറയുക; അവഗണിക്കരുത് ഈ സൂചനകൾ, പതിയിരിപ്പുണ്ട് കാൻസർ

cancer

ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന കാൻസർ രോഗ മായാലും പൊതുവായ ചില ആദ്യ സൂചനകളും ലക്ഷണങ് ളും പ്രകടമാകാറുണ്ട്. വിശപ്പ് കുറയുക, അകാരണമായി (ഡയറ്റിങ് ഒന്നുമില്ലാതെ തന്നെ) തൂക്കം കുറയുക, അമിത ക്ഷീണം, മുൻപ് ചെയ്തിരുന്ന ജോലികൾ അതു പോലെ ചെ യ്യാൻ പറ്റാത്ത വിധത്തിൽ ക്ഷീണം അനുഭവപ്പെടുക, രോഗപ്രതിരോധശക്തി കുറഞ്ഞ് കൂടെക്കൂടെ പനി, ജലദോഷം പോ ലുള്ള അസുഖങ്ങൾ പിടിപെടുക തുടങ്ങിയവയാണ് ഏറ്റവും ശ്രദ്ധേയമായ ആദ്യസൂചനകൾ.

തൂക്കക്കുറവ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട സൂചന. ശരീരഭാരത്തിന്റെ പത്തു ശതമാനം മൂന്ന് മാസത്തിനിടെ പെ ട്ടെന്ന് കുറയുന്നതാണ് ശ്രദ്ധിക്കേണ്ട തൂക്കക്കുറവായി കരുതു ന്നത്. അറുപതു കിലോ തൂക്കമുള്ളയാളുെട െവയ്റ്റ്, മൂന്ന് മാസത്തിനിടെ ഡയറ്റിങ് ഒന്നുമില്ലാതെ ആറ് കിലോയോളം കുറഞ്ഞാൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് പരിശോധന ന ടത്തണം. ഇത് മാരക രോഗത്തിന്റെ സൂചനയാണ്.

കാൻസർ പാരമ്പര്യ രോഗം അല്ലെങ്കിലും പാരമ്പര്യവും ഒരു ഘടകമാണ്. അതിനാൽ പാരമ്പര്യ സാധ്യതയുള്ളവർ കൂടുതൽ മുൻകരുതലെടുക്കണം. ഫിസിഷ്യനെ കണ്ട് യഥാസമയം പരിശോധന നടത്താൻ മറക്കരുത്.

ഇവ അപകട സൂചനകൾ

ഒാരോ അവയവത്തെയും ബാധിക്കുന്നതനുസരിച്ച് കാൻസറിന്റെ ലക്ഷണങ്ങളിൽ വ്യത്യാസം വരാം. ശരീരഭാഗങ്ങളിൽ നിന്ന് അസാധാരണമായ രക്തസ്രാവം, മൂത്രത്തിലോ മലത്തിലോ രക്തം, നിപ്പിൾ, പെനിസ് ഇവയിൽ നിന്ന് അ സാധാരണ സ്രവങ്ങൾ വരിക, ഉണങ്ങാത്ത മുറിവ്, വീ ണ്ടും വലുതാകുകയും വേദനയും രക്തസ്രാവവും ഉണ്ടാകു കയും ചെയ്യുന്ന വ്രണങ്ങൾ, മൂത്രമൊഴിക്കുന്നതിലും മല ശോധനയിലും വരുന്ന അസാധാരണ വ്യതിയാനം, മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, വയറിളക്കവും മലബന്ധവും അസാധാരണമായും തുടർച്ചയായും വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക.

ശരീരഭാഗങ്ങളിലെ മുഴകൾ, വലുതാകുന്ന മറുകുകൾ, ചർമത്തിലെ മാറ്റങ്ങൾ, പെട്ടെന്നു വലുതാകുന്ന മുഴകൾ, സ്തനത്തിലെ മുഴ ഇവ സൂക്ഷിക്കേണ്ട ലക്ഷണങ്ങളാണ്.

വിട്ടു മാറാത്ത ചുമ, ശബ്ദത്തിലെ വ്യതിയാനം, കഫത്തിൽ രക്തം, തൊണ്ടയിൽ ഭക്ഷണമിറക്കാൻ ബുദ്ധിമുട്ടും വേദനയും, അൽപം ഭക്ഷണം കഴിക്കുമ്പോഴേ വയർ നിറഞ്ഞതായി തോന്നുക ഇതും ജാഗ്രതയോടെ കാണേണ്ട താ ണ്. വൈദ്യപരിശോധന വേഗം നടത്തണം.

പനി പോലുള്ള ഇൻഫെക്‌ഷന്റെ ഫലമായി കഴുത്തിൽ മുഴ വരാറുണ്ട്. അണുബാധ കാരണം ഉണ്ടാകുന്ന മുഴക ൾക്ക് വേദനയുണ്ടാകും. പക്ഷേ, കാൻസർ മുഴകൾക്ക് ആ ദ്യം വേദനയുണ്ടാകില്ല. മുഴകൾ വളരുന്നതായി തോന്നി യാൽ വേഗം പരിശോധിക്കണം. കഴുത്തിലെ മുഴകൾ ചില പ്പോൾ വായ, െതാണ്ട, തൈറോയ്ഡ്, ലാറിങ്സ്, ഇവയിലെ അർബുദത്തിന്റെ അപായ സൂചന ആകാം. ലിംഫോമയുടെ ലക്ഷണവും ആകാം. ഏത് അവയവത്തിനാണോ കാൻസർ വരുന്നത് ആ അവയവത്തിന്റെ പ്രവർത്തനം കുറയുന്നതായി അനുഭവപ്പെടും. ഒരു മാസമായി വിട്ടു മാറാതെ നിൽക്കുന്ന ചെറിയ തോതിലുള്ള പനിയും അപകട സൂചനയാണ്.

കാൻസർ തുടക്കത്തിലേ കണ്ടെത്തിയാൽ ചികിൽസിച്ചു മാറ്റാനാകുമെന്നതിനാൽ ഈ സൂചനകളെയും ലക്ഷണങ്ങ ളെയും ഒരിക്കലും അവഗണിക്കാതിരിക്കുക.

വിവരങ്ങൾക്കു കടപ്പാട്;


ഡോ. ടി. എസ്. ഫ്രാൻസിസ്
പ്രഫസർ ആൻഡ് െഹഡ് ഒാഫ് ദി ഡിപാർട്മെന്റ്
ജനറൽ മെഡിസിൻ
എം ഒ എച്ച് സി. മെഡിക്കൽ കോളജ്
കോല‍ഞ്ചേരി.