Skin Glow Secret
എന്റെ അമ്മൂമ്മ നാച്യുറോപതി ഡോക്ടറായിരുന്നു. അതിനാൽ പ്രകൃതിദത്തമായവയാണ് സൗന്ദര്യത്തിനായി ചെയ്യുന്നത്. തൈര്, കുങ്കുമപ്പൂവ്, കേരളത്തിൽ നിന്നു കൊണ്ടു വരുന്ന ശുദ്ധമായ വെളിച്ചെണ്ണ ചിലപ്പോൾ ഗ്ലിസറിൻ എന്നിവ ചേർന്ന ഫേസ്പാക്കാണ് ഉപയോഗിക്കാറ്. സമയമുള്ളപ്പോൾ രാവിലെയും രാത്രിയും ചെയ്യും.
Hair Beauty Secret
മുടിയുടെ കാര്യത്തിലും വളരെ ശ്രദ്ധവയ്ക്കാറുണ്ട്. നാച്യുറൽ പ്രോട്ടീൻ പാക്കാണ് മുടിക്കു പിന്നിലെ സീക്രട്ട്. തൈര്, ഏത്തപ്പഴം, മുട്ടയുടെ വെള്ള എന്നിവ ചേർന്ന പാക്ക് ആണ് മുടിക്ക് ഉപയോഗിക്കുന്നത്. തൈര് മുടി വളരെ മൃദുവും തിളക്കവും ഉള്ളതാക്കിമാറ്റുന്നുണ്ട്. മുടിയുെട സ്വഭാവംഅനുസരിച്ച് എണ്ണയും ചേർക്കാം.
Beauty with Food
ആരോഗ്യത്തിൽ മാത്രമല്ല സൗന്ദര്യത്തിലും ഭക്ഷണത്തിനു വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി സസ്യാഹാരമാണ് കഴിക്കുന്നത്. സാലഡുകളും പഴങ്ങളുമാണ് ഏറെ ഇഷ്ടം. വയറു നിറയെ ഭക്ഷണം കഴിക്കില്ല. ജങ്ക് ഫൂഡ് ഒഴിവാക്കും. ജലാംശം കൂടുതലുള്ള പച്ചക്കറികൾ കഴിക്കുന്നത് ചർമസൗന്ദര്യത്തിനും സഹായിക്കുന്നു.
Rejuvenation with Ayurveda

വർഷത്തിൽ ഒരിക്കൽ 10 ദിവസം ആയുർവേദ ചികിത്സ നടത്താറുണ്ട്. കോട്ടയ്ക്കലും ഒൗഷധിയിലുമൊക്കെ കർക്കടക ചികിത്സ ചെയ്തിട്ടുണ്ട്. മലയാളികളുെട മഹാഭാഗ്യമാണ് ആയുർവേദചികിത്സ.
Stress Buster
എപ്പോഴും സന്തോഷത്തോടെ ചിരിച്ചുനടക്കാൻ ഇഷ്ടമുള്ളയാളാണ്. എങ്കിലും ടെൻഷനൊക്കെയുണ്ടാവും. അപ്പോൾ പ്രിയപ്പെട്ട സുഹൃത്തുക്കളോട് സംസാരിക്കും. ബാഡ്മിന്റൺ, ടെന്നീസ് തുടങ്ങിയവ കളിക്കുന്നതും നടക്കാനോ ജോഗിങ്ങിനോ പോകുന്നതും പിരിമുറുക്കം അകറ്റാറുണ്ട്. ഓരോ തവണയും ശരീരത്തിനും മനസ്സിനും വലിയതോതിലുള്ള പുനരുജ്ജീവനമാണ് ആയുർവേദം പകരുന്നത്.
Fitness Secret
വ്യായാമം എനിക്ക് സൗന്ദര്യമാർഗം കൂടിയാണ്. ശരീരത്തിന് ഷേപ്പും ചർമത്തിനു തിളക്കവും നൽകാൻ വ്യായാമം സഹായിക്കുന്നു. കോർസ്ട്രെങ്തനിങ് വ്യായാമങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കാറ്. അഷ്ടാംഗയോഗ പരിശീലക കൂടിയായ ഞാൻ പതിവായി യോഗയും നൃത്തവും ചെയ്യാറുണ്ട്.
In My Makeup Box
മെയ്ക്കപ് ബോക്സിൽ ഏറ്റവും പ്രധാനം ഫൗണ്ടേഷനുകളാണ്. എന്റെ കയ്യിൽ നല്ല ഫൗണ്ടേഷനുകളുണ്ട്. ഫൗണ്ടേഷൻ നന്നായാൽ പിന്നീടുള്ള മെയ്ക്കപ്പും നന്നാവും. മികച്ച ഒരു ഡാർക് കാജൽ പെൻസിൽ, ബ്രൗൺ ഐഷാഡോ, ലിക്വിഡ് റൂഷ് എന്നിവയും ഉണ്ടാവും. പൗഡറിനു പകരം ലിക്വിഡ്റൂഷ് ഉപയോഗിച്ചാൽ മെയ്ക്കപ് ചെയ്തെന്നു തോന്നില്ല.