Saturday 13 November 2021 03:49 PM IST : By സ്വന്തം ലേഖകൻ

പാദരക്ഷ തെരഞ്ഞെടുക്കുന്നതിലും വേണം കരുതൽ; പ്രമേഹമുണ്ടോ?, ശ്രദ്ധിക്കണം ഈ 5 കാര്യങ്ങൾ

dibaetic

പ്രമേഹരോഗം ഏറ്റവുമധികം ബാധിക്കുന്ന അവയവമാണ് പാദങ്ങൾ. പാദങ്ങളുെട ആരോഗ്യത്തെക്കുറിച്ചുള്ള അറിവും ശരിയായ പാദപരിചരണവും ഉണ്ടെങ്കിൽ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥ 85 ശതമാനം കുറയുമെന്നാണ് അമേരിക്കൻ പോഡിയാട്രിക് മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നത്. േഡാക്ടറെ കണ്ട് ചികിത്സ എടുക്കുന്നതു കൂടാെത വീട്ടിലും കൃത്യമായ പാദസംരക്ഷണവും പരിചരണവും അത്യാവശ്യമാണ്.

എന്നും വൃത്തിയോടെ

നിത്യേനയുള്ള വൃത്തിയാക്കലും കഴുകലും െകാണ്ടുതന്നെ പ്രമേഹപാദ വ്രണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. വൃത്തിയുള്ള പാദമാണ് ആരേ‌ാഗ്യമുള്ള പാദം എന്നു പറയാം. പാദങ്ങൾ വൃത്തിയാക്കുമ്പോൾ വിരലുകൾക്കിടയിൽ വൃത്തിയാക്കാൻ മറക്കരുത്. ഇങ്ങനെ െചയ്യുന്നതിലൂെട അണുബാധയേൽക്കാനുള്ള സാധ്യത കുറയും. ദിവസവും പാദങ്ങൾ കഴുകിയില്ലെങ്കിൽ ഈർപ്പവും തണുപ്പും കൂടി ദുർഗന്ധം ഉണ്ടാകും.

ചർമരോഗങ്ങളും ബാക്ടീരിയൽ –ഫംഗൽ അണുബാധയും ഏൽക്കും. കഴുകാൻ ചെറുചൂടുവെള്ളം ഉപയോഗിക്കുക. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. വൃത്തിയാക്കി കഴി‍ഞ്ഞാൽ പാദത്തിലെ വെള്ളം ടവൽ െകാണ്ടു മൃദുവായി തടവിയെടുക്കുക. ഉരയ്ക്കരുത്.

മുറിവുകൾ എന്നും േനാക്കുക

എന്നും കിടക്കുന്നതിനു മുൻപ് പാദങ്ങൾ നന്നായി നോക്കുക. പാദത്തിന്റെ മേൽഭാഗം, പിൻഭാഗം, വശങ്ങൾ, ഉപ്പൂറ്റി, നഖങ്ങൾക്കിടയിലുള്ള ഭാഗം എന്നിവ പരിശോധിക്കുക. എന്തെങ്കിലും കുമിളകളോ, വ്രണങ്ങളോ മുറിവോ െചാറിച്ചിലോ ഉണ്ടോ എന്നു നോക്കുക. െചറിയ മുറിവാണെങ്കിൽപോലും േഡാക്ടറെ കാണാൻ മടിക്കരുത്. പാദത്തിന്റെ അടിഭാഗം വ്യക്തമായി കാണാൻ കണ്ണാടി ഉപയോഗിക്കാം. അല്ലെങ്കിൽ കുടുംബത്തിലെ ആരുെടയെങ്കിലും സഹായം തേടാം.

ചില രോഗികളിൽ മുറിവുകളിൽ െചാറിച്ചിൽ ഉണ്ടാകാറുണ്ട്. െചാറിച്ചിൽ ഉണ്ടാകുന്നതിനർഥം മുറിവ് ഭേദമാകാൻ തുടങ്ങിയെന്നാണ്. എന്നാൽ വീണ്ടും െചാറിയുന്നത് മുറിവ് ഉണങ്ങുന്നതിനു കാലതാമസം വരുത്തും. േഡാക്ടറുെട നിർദേശപ്രകാരം ആന്റിഹിസ്റ്റമിനുകൾ ഉപയോഗിക്കാം. ആന്റിബയോട്ടിക്കും ആന്റിഹിസ്റ്റമിനും അടങ്ങിയ ഒായിൻമെന്റ് തേക്കാം. കറ്റാർവാഴ അടങ്ങിയ ക്രീമും മോയിസ്ചുറൈസർ േപാെല പ്രവർത്തിക്കും. മുറിവ് നിത്യവും ഡ്രസ് െചയ്യുന്നതും നല്ലതാണ്.

നഖം സൂക്ഷിക്കുക:

നഖം നന്നായി വെട്ടി, വൃത്തിയാക്കി സൂക്ഷിക്കുക. നഖത്തിന്റെ അറ്റം ട്രിം െചയ്യാം. ട്രിം െചയ്യുമ്പോൾ മുറിവുണ്ടാകാതെ നോക്കണം. പാദം കഴുകിയശേഷം നഖം മുറിക്കുക. ഈ സമയത്ത് നഖങ്ങൾ മൃദുവായിരിക്കും. നേർരേഖയായി നഖം വെട്ടുക, വളച്ചു വേണ്ട. വശങ്ങളിൽ വെട്ടരുത്. പകരം എമറി േബാർഡ് (Emery board- നഖങ്ങൾ ഉരയ്ക്കാൻ ഉപയോഗിക്കുന്ന നീളമുള്ള, വീതി കുറഞ്ഞ കമ്പ്) ഉപയോഗിക്കാം. നഖങ്ങൾക്ക് അധികം നീളം കുറയ്ക്കുകയുമരുത്.

d-1

ഷൂ തിരഞ്ഞെടുക്കുമ്പോൾ

പ്രമേഹരോഗികൾക്ക് ഷൂവിനൊപ്പം ധരിക്കാൻ ഡയബറ്റിക് സോക്സുകളും ലഭിക്കും. ഇറുകിയ തരത്തിലുള്ള സോക്സ് വാങ്ങരുത്. കാലുകളിലെ രക്തയോട്ടം കൂട്ടാനും പരിക്കുകളിൽ നിന്ന് രക്ഷനേടാനും ഡയബറ്റിക് സോക്സ് സഹായിക്കും. മാത്രമല്ല ഉപയോഗിച്ച സോക്സ് അലക്കാതെ വീണ്ടും ധരിക്കരുത്. കുമിളകളോ മുറിവോ ഉണ്ടാകാത്തതരം െചരുപ്പ് വാങ്ങുക. പാദങ്ങളിൽ മുറിവുള്ളവർ അതു കുറയ്ക്കുന്ന തരത്തിലുള്ള െചരുപ്പ് പ്രത്യേകം നിർമിക്കുക. നല്ല െചരുപ്പ് പാദങ്ങളിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. കൂടാെത നടപ്പ് മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹരോഗിക്കു വൈകുന്നേരങ്ങളിൽ കാലിൽ നീര് വയ്ക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം േവണം ചെരുപ്പ് വാങ്ങാൻ.

വ്യായാമം െചയ്യുമ്പോൾ

ഭാരമെടുക്കൽ േപാലുള്ള വ്യായാമങ്ങൾ പരിശീലിക്കാതിരിക്കുക. കാലുകൾക്ക് മുറിവ് പറ്റാൻ സാധ്യതയുണ്ട്. പകരം എയ്റോബിക് വ്യായാമങ്ങളായ നടത്തം പരിശീലിക്കാം. വ്യായാമം െചയ്യുന്നതിനു മുൻപ് പാദപരിശോധന നടത്തണം. പാഡ് ഉള്ള സോക്സ് ധരിക്കണം. നല്ല താങ്ങു നൽകുന്ന അത്‌ലറ്റിക് ഷൂ വേണം ഇടാൻ. ദിവസവും ഒരേ തരത്തിലുള്ള വ്യായാമമുറകൾ പരിശീലിക്കാതെ വ്യത്യസ്ത മുറകൾ െചയ്യുക. വ്യായാമത്തിനുശേഷവും പാദങ്ങൾ പരിശോധിക്കണം, മുറിവോ മറ്റോ ഉണ്ടോ എന്ന്. വ്യായാമം ആരംഭിക്കുന്നതിനു മുൻപ് േഡാക്ടറുെട അഭിപ്രായം തേടാൻ മറക്കരുത്.

കൃത്യമായ പരിശോധനകൾ:

കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹരോഗികളിൽ അഞ്ചിൽ ഒരാൾക്ക് എന്ന നിലയ്ക്ക് സങ്കീർണമായ പാദപ്രശ്നങ്ങൾ വരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമേഹം മൂലം നാഡികളിൽ തകരാർ സംഭവിക്കുന്നതിനാൽ േരാഗികൾക്കു വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടില്ല. അതുെകാണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള മുറിവുകളോ നിറവ്യത്യാസമോ ഉ ണ്ടെങ്കിൽ േഡാക്ടർ കണ്ടുപിടിക്കും.

പ്രമേഹരോഗിക്കു സൗകര്യപൂർവമായ രീതിയിൽ വീട്ടിൽ ചില മാറ്റങ്ങൾ വരുത്തണം. മുറിയിലും വീടിനകത്തും എപ്പോഴും നല്ല വെളിച്ചം ഉണ്ടാകണം. പരുക്കുകൾ ഉണ്ടാകാതിരിക്കാൻ ഇതു സഹായിക്കും. ബാത്ത്റൂമിലും വീടിനുള്ളിലും ഹാൻഡ് ബാറുകൾ, െറയിലിങ്ങുകൾ ഘടിപ്പിക്കുന്നതു വീഴ്ചകൾ തടയും. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കാരണം മൂർച്ചയുള്ള െചറിയ വസ്തുക്കൾ (സേഫ്ടി പിന്നുകൾ, ആണികൾ, കുപ്പിച്ചില്ലുകൾ) എന്നിവ അശ്രദ്ധമായി നിലത്തുകിടക്കുന്നത് മുറിവുണ്ടാക്കും. വീടിനുള്ളിലുംെചരിപ്പു ധരിക്കുന്നതാണ് ഉത്തമം.

വിവരങ്ങൾക്ക് കടപ്പാട്

1 േഡാ. വി മോഹൻ

ചെയർമാൻ & ചീഫ് ഡയബറ്റോളജിസ്റ്റ്

േഡാ. മോഹൻസ്

ഡയബറ്റിസ്

സ്പെഷാലിറ്റീസ് സെന്റർ,

തിരുവനന്തപുരം, കൊച്ചി

2 . േഡാ. ലൗലീന മുനവർ

കൺസൽറ്റന്റ് ഡയബറ്റോളജിസ്റ്റ്, േഡാ. മോഹൻസ് ഡയബറ്റിസ് സ്പെഷാലിറ്റീസ് സെന്റർ,

െചന്നൈ