Tuesday 03 September 2019 04:17 PM IST : By സ്വന്തം ലേഖകൻ

മേൽക്കൂരയിൽ വീഴുന്ന മഴ വെള്ളം പാഴാക്കേണ്ട! വരൾച്ച നേരിടാൻ ഇപ്പോഴേ ശ്രമം തുടങ്ങാം

rain-water-harvest-9900n

കാലാവസ്ഥയുടെ എല്ലാഭാവങ്ങൾകൊണ്ടും സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ട സ്ഥലം കേരളംപോലെ മറ്റൊന്നുണ്ടോയെന്ന് സംശയമാണ്. അതിലേറ്റവും മൂല്യമേറിയതാണ് വർഷാവർഷം നമുക്ക് കിട്ടുന്ന മഴ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണല്ലോ കേരളം.

ലോകത്തിന്റെ പലഭാഗങ്ങളും വരണ്ടുണങ്ങി, മഴയ്ക്കായി കൊതിക്കുമ്പോൾ കേരളത്തിനു മാസങ്ങളോളം നിന്നുപെയ്യുന്ന മഴയുടെ കഥയാണു പറയാനുള്ളത്. അത് കഴിഞ്ഞവർഷം പ്രളയം സൃഷ്ടിക്കുകപോലും ചെയ്തു. ഈ വർഷം സ്ഥിതി വേറിട്ടല്ല. എന്നിട്ടും എന്തുകൊണ്ടാണ് ഏതാനും മാസം മാത്രം മഴ കഴിഞ്ഞു വരുന്ന വേനലിൽ, നമ്മൾ ജലക്ഷാമത്തിലേക്കും, കൊടുംവരൾച്ചയിലേക്കും  വീണുപോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

ഉത്തരം വളരെ ലളിതമാണ്. മഴയിലൂടെ നമ്മുടെ വീട്ടുമുറ്റങ്ങളിൽ വന്നുപതിക്കുന്ന ലക്ഷക്കണക്കിന് ലീറ്റർ  വെള്ളം ഒരിടത്തും തങ്ങിനിൽക്കാതെ പലവഴിയൊഴുകി കടലിൽ പതിക്കുന്നു. ആ ഒഴുക്കിനിടയിൽ ഭൂമിയിൽ താഴുന്നതും, കിണറുകളിലും കുളങ്ങളിലും ഡാമുകളിലും സംഭരിക്കുന്നതായ ശുഷ്ക അളവിലുള്ള വെള്ളം മൂന്നരക്കോടിവരുന്ന ജനതയ്ക്കു തികയാതെ വരുന്നു.

ഇപ്പോൾ നമ്മുടെ പലവീടുകളിലും സ്ഥാപിച്ചിട്ടുള്ള ജൈവമാലിന്യസംസ്കരണ സംവിധാനങ്ങൾപോലെതന്നെ കുടുംബത്തിനും, നാടിനും പ്രകൃതിക്കാകെയും പ്രയോജനപ്രദമായ ഒന്നാണ് മഴവെള്ളസംഭരണം. വാട്ടർ അതോറിറ്റിയുടെ ജലവിതരണവും, കിണറും മാത്രം പ്രയോജനപ്പെടുത്തി ജീവിക്കുന്ന നമ്മുടെ പക്കൽ, കഴിഞ്ഞ മഴക്കാലത്തുസംഭരിച്ച കുറെയധികം ജലമുണ്ടെങ്കിലോ? എത്രവലിയ ആശ്വാസവും സ്വയംപര്യാപ്തതയുമാവും അതുനൽകുക? 

കേരള ഗവൺമെന്റിന്റെ പുതിയ കെട്ടിടനിർമാണച്ചട്ടങ്ങൾ വീടുനിർമാണത്തോടൊപ്പം മഴവെള്ളസംഭരണ സംവിധാനവും നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും അത്  നിർമിക്കാൻ സന്നദ്ധരാവുന്നില്ല. ഒരുപക്ഷേ, അതിനുള്ള കാരണം നമ്മൾ ഇപ്പോൾ  ഉപയോഗിക്കുന്നതരം പാത്തികളുടെ പ്രവർത്തനത്തിലുള്ള സംശയങ്ങളും വിശ്വാസമില്ലായ്മയുമാവാം. അവയുടെ വൃത്തിയില്ലായ്മയും,ബലമില്ലായ്മയും, എളുപ്പത്തിൽ തുരുമ്പെടുത്തു നശിക്കുന്ന അവയുടെ ക്ലാമ്പുകളും ദീർഘകാല ഉപയോഗത്തിന് ചേർന്നതല്ലാതാക്കുന്നു. അവ വേഗം വളഞ്ഞുപോവുകയും, വലിയ മഴപെയ്യുമ്പോൾ കവിഞ്ഞൊഴുകുകയും ചെയ്യുന്നു.

അവിടെയാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ചിട്ടുള്ള, കൂടുതൽ വലുപ്പത്തിലും, ചതുരാകൃതിയിലുമുള്ള Aqua Star പാത്തികളുടെ പ്രസക്തി. ഇത് ഏറെക്കാലം ഈടുനിൽക്കുന്ന uPVC ഉപയോഗിച്ചു നിർമിച്ചവയാണ്. ഇവയുടെ ക്ലാമ്പുകളാവട്ടെ ഹൈ ഡെൻസിറ്റി uPVC നിർമിതമാണ്. ഇത് തുരുമ്പെടുക്കുന്ന വിഷയം ഉദിക്കുന്നതുമില്ല.

മേൽക്കൂരകളുടെ വലുപ്പമനുസരിച്ച് 220 mm, 160 mm എന്നിങ്ങനെ രണ്ടളവിലാണ് Aqua Star പാത്തികൾ ലഭിക്കുക, ഇവയിലൂടെ മഴവെള്ളം മുഴുവനും കിണറ്റിലോ ടാങ്കിലോ എത്തിക്കാം. കമ്പനിനൽകുന്ന 10 വർഷം ഗാരന്റി ഈ പാത്തികളുടെ ഈടിനു കൂടുതൽ വിശ്വാസ്യത നൽകുന്നു. പായലിനെയും പൂപ്പലിനെയും തടയാൻ കഴിവുള്ള ഈ പാത്തികൾ വീടിന്റെ മേൽക്കൂരയുടെ നിറത്തിനുചേരുന്ന വിധം പെയിന്‍റ് ചെയ്യാവുന്ന തരത്തിലുള്ളതാണ്.

സാങ്കേതികവിദ്യയും, പുത്തൻ ഉൽപന്നങ്ങളും നമ്മുടെ സഹായത്തിനുള്ളപ്പോൾ എന്തിനാണ് നമ്മളിനിയും മടിക്കുന്നത്. മഴവെള്ളം സംഭരിക്കാൻ നമ്മൾ എടുക്കുന്ന ബുദ്ധിപരമായ തീരുമാനം, ഇനിവരുന്ന വേനൽക്കാലങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തും. പ്രകൃതിയെ സ്നേഹിക്കുന്നതനുസരിച്ച് നിറഞ്ഞ മനസ്സമാധാനവും ലഭിക്കും.  

For more details visit...

rain-water-harvesting
Tags:
  • Spotlight
  • Vanitha Exclusive