Saturday 02 February 2019 05:45 PM IST : By സ്വന്തം ലേഖകൻ

മുറ്റത്തിന്റെ ഭംഗിയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകി പേവ്മെന്റ് ടൈലുകൾ! അറിയേണ്ടതെല്ലാം

veedu

വീട്ടിലെത്തുന്ന അതിഥികളെ എതിരേൽക്കാൻ ആദ്യം ഒരുക്കി നിർത്തേണ്ടത് മുറ്റമാണ്. അതുകൊണ്ട് ത ന്നെയാകും വീടിനുള്ളിൽ പരീക്ഷിച്ചുകൊണ്ടിരുന്ന ടൈലും മാർബിളും മറ്റ് സന്തതസഹചാരികളും മുറ്റത്തേക്കിറങ്ങി പേവ്മെന്റ് ടൈലുകളായി മാറിത്തുടങ്ങിയത്. പക്ഷേ, മുറ്റത്തിറങ്ങുമ്പോൾ ഈ ടൈലുകൾ വെയിലും മഴ‌യും ഒറ്റയ്ക്ക് നേരിടേണ്ടി വരും. ഭംഗിക്കായി നിരത്തുന്ന ടൈലുകൾ വൃത്തിയാക്കാൻ കൂടുതൽ സമയം കളയേണ്ടി വരും. ആഴകിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി പേവ്മെന്റ് ടൈലുകൾ ഒ രുക്കാൻ പഠിക്കാം.

 

നാച്ചുറൽ സാൻഡ്സ്‌റ്റോൺ

f6

നാച്ചുറൽ സാൻഡ്‌സ്റ്റോണിന്റെ ലുക്കിനെയും ക്വാളിറ്റിയെയും തോൽപിക്കാൻ മറ്റൊരു പേവ്മെന്റ് ടൈൽ ഇല്ലെന്നു ത ന്നെ പറയാം. ഇന്ത്യയിൽ ഔട്ട്ഡോർ മെറ്റീരിയലുകളിലെ പ്രിയപ്പെട്ട ചോയ്സുകളില്‍ ഒന്നാണിത്.

ഏതു കാലാവസ്ഥയ്ക്കും യോജിക്കുമെന്നതാണ് ഇ വയുടെ പ്രത്യേകത. ഭാരമുള്ള വണ്ടി കയറിയാലും പ്രശ്നങ്ങളൊന്നുമുണ്ടാകാത്ത സാൻഡ്സ്‌റ്റോൺ പഴകുന്നതിന് അനുസരിച്ച് ആകർഷണീയതയും കൂടി വരും. ഇവയിൽ ചെറിയ സുഷിരങ്ങൾ ഉള്ളതുകൊണ്ട് ഗ്രീസോ കെമിക്കലോ വീണാൽ കറയാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാൻഡ്സ്‌റ്റോൺ ഉപയോഗിക്കുമ്പോൾ സ്‌റ്റോണി ന്റെ പ്രതലം കൃത്യമായി സീൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവ രുത്തുക. പെട്ടെന്നു പാടുകൾ വീഴുമെന്നതാണ് സാൻഡ് സ്റ്റോണിന്റെ പ്രധാന അപാകത.

ഫ്ലെയിംഡ് ഗ്രാനൈറ്റ്

f4

ഫ്ലെയിംഡ് ഗ്രാനൈറ്റാണ് ഇപ്പോഴുള്ളതിൽ ഏറ്റവും മി കച്ചത്. ഗ്രാനൈറ്റിന്റെ പ്രതലത്തിൽ നല്ല ശക്തിയിൽ തീയും ചൂടും ഉപയോഗിച്ചാണിവ പരുവപ്പെടുത്തുന്നത്. അങ്ങനെ ചെയ്യുമ്പോൾ ഗ്രാനൈറ്റിലെ ക്രിസ്റ്റലുകൾ കൂടുതൽ തെളിഞ്ഞു വരികയും പ്രതലത്തിലെ ടെക്സ്ചർ കൂടുതൽ കട്ടിയുള്ളതായി മാറുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടാണു ഗുണം, മുറ്റത്തു കൂടി വളരെ സുഗമമായി വണ്ടിയോടിക്കാം. ടയറിന്റെ ഉരസലുകൾ പ്രതലത്തെ ഒട്ടും ബാധിക്കുകയുമില്ല. മങ്ങിയ നിറങ്ങളിൽ ഫാഷനബിൾ ആൻഡ് എലഗന്റ് ലുക് ഉള്ള ഇത്തരം ഗ്രാനൈറ്റുകളിൽ റഫ് പാച്ചുകൾ ഉള്ളതു കൊ ണ്ട് തെന്നിവീഴാനുള്ള സാധ്യതയും കുറവാണ്. ബ്രിക്, കോൺക്രീറ്റ് പേവറുകളെ അപേക്ഷിച്ച് ഇവ കൂടുതൽ കാലം നീണ്ടു നിൽക്കുകയും ചെയ്യും.

ഫ്ലെയിംഡ് ഗ്രാനൈറ്റിൽ ചെളി പിടിക്കാനുള്ള സാ ധ്യത കൂടുതലായതുകൊണ്ട് ഗ്രാനൈറ്റുകൾ പെട്ടെന്ന് പഴകിയതായി തോന്നാൻ ഇടയുണ്ട്. അതുകൊണ്ട് കാൽ കപ്പ് ഐസോപ്രപൈൽ ആൽക്കഹോളിൽ മൂന്ന് തുള്ളി ഡിഷ് വാഷിങ് സോപ്പ് ചേർത്തു തയാറാക്കിയ ക്ലീനിങ് മിക്സ്ചർ ഉപയോഗിച്ച് ഇവ ഇടയ്ക്കു വൃത്തി യാക്കണം.

ഗ്രാനൈറ്റിലേക്ക് ഈ ലായനി സ്പ്രേ ചെയ്തശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക. സ്ക്വയർഫീറ്റിന് 130 രൂപ മുതലാണ് വില.

വുഡൻ ഡെക്ക് ഫ്ലോറിങ്

f1

തടിയുടെ ഭംഗിയും സൗന്ദര്യവും നീണ്ട കാലം നിലനി ൽക്കുന്ന ടെക്നോളജിയുമായാണ് വുഡൻ ഫ്ലോറിങ് വീട്ടുമുറ്റത്തേക്ക് കാലെടുത്തു വച്ചത്. ഔട്ട്ഡോർ ഫ്ലോ റിങ്ങിന് ഉപയോഗിക്കുന്നത് ആർട്ടിഫിഷ്യൽ വുഡ് ആ ണ്. മുളയും പോളിഎതീലീനും കെമിക്കൽ അഡിക്ടീവ്സുമൊക്കെ ഉപയോഗിച്ചു നിർമിച്ചവ ആയതിനാ ൽ ഇവയെ റീസൈക്കിൾ ചെയ്യാനാകും. വെള്ളം വീ ണാലും ഫ്ലോറിങ് ഏറെ നാൾ സുന്ദരമായി തന്നെ നിൽക്കുമെന്നതാണ് മറ്റൊരു പ്ലസ്. വ്യത്യസ്ത സൈ സിലും ഡിസൈനിലും വുഡൻ ഫ്ലോറിങ് ലഭ്യമാണ്.

പോളിഷ് ചെയ്തു മിനുസപ്പെടുത്താത്ത തടിയാണ് മുറ്റത്ത് വിരിക്കുക. ബ്രഷ് ചെയ്ത പ്രതലം പരുക്കനാക്കിയാൽ തെന്നി വീഴുമെന്ന പേടിയേ വേണ്ട. സ്വിമ്മിങ് പൂളിനും ചുറ്റുമുള്ള പൂന്തോട്ടത്തിലുമൊക്കെ ഇവ ധൈ ര്യമായി പരീക്ഷിക്കാം.

സ്ക്വയർഫീറ്റിന് 250 രൂപ മുതലാണ് വില.

ഗ്രാസ് ഇൻഫില്ലുകളുള്ള ടൈലുകൾ

f9

പകുതി പുൽത്തകിടിയും പകുതി ടൈലുകളുമായി വരുന്ന ഇക്കോÐ ഫ്രണ്ട്‌ലി പേവിങ് രീതിയാണ് ഗ്രാസ് ഇൻഫില്ലുക ളുടേത്. പുൽത്തകിടിയുടെ ഇടയിൽ ടൈലുകൾ ചേർന്നുവരുന്ന ഈ ലുക്കിന് ഇപ്പോൾ ആരാധകരേറെയുണ്ട്.

പൂന്തോട്ടവും ലാൻഡ്സ്കേപ്പിങ്ങും മുറ്റത്ത് കൂട്ടിയിണക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പേവിങ് രീതി പരീക്ഷിക്കാം. കണ്ണിന് ആനന്ദമാണെങ്കിലും ഈ പുൽത്തകി ടികൾക്ക് മെയ്ന്റനൻസ് കൂടുതലായി ആവശ്യമാണ്. കൃത്യമായി വെള്ളമൊഴിക്കാനും പുല്ല് ട്രിം ചെയ്തു നിർത്താ നും പുല്ലിനിടയിലെ കള പറിച്ചുകളയാനുമൊക്കെ ശ്രദ്ധിക്കണം. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കിണങ്ങുന്ന ബഫലോ ഗ്രാസ് പോലുള്ള നാടൻ പുല്ല് ഇനങ്ങളാണ് ഉ പയോഗിക്കുന്നതെങ്കിൽ പരിപാലനത്തിനായി അധികം സ മയം കളയേണ്ടി വരില്ല.

കോൺക്രീറ്റോ സ്‌റ്റോൺ ടൈലുകളോ ആണ് സാധാ രണയായി ഉപയോഗിക്കുന്നത്. ടൈലുകൾക്കിടയിൽ കുറ ഞ്ഞത് ഒന്നേകാൽ സെന്റിമീറ്ററെങ്കിലും ഗ്യാപ്പ് ഇട്ടാണ് ടൈൽ വിരിക്കുക. ടൈലുകളിട്ട ശേഷം നല്ല ഗുണമേന്മയു ള്ള മണ്ണ് ഉപയോഗിച്ച് ഈ ഗ്യാപ്പുകൾ ഫിൽ ചെയ്യാം. മണ്ണി ൽ പുല്ലുകളുടെ വിത്തു പാകിയിടുകയോ പുൽതൈക ൾ നട്ടുപിടിപ്പിക്കുകയോ ആകാം. പുല്ലുകൾ വളർന്നെത്തുന്നതു വരെ ഈ ഭാഗത്തുകൂടി വണ്ടി ഓടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കൃത്യമായ ഡ്രെയ്നേജ് സംവിധാനം നൽകാതെയാണ് പുല്ലുകൾ വച്ചു പിടിപ്പിക്കുന്നതെങ്കിൽ മഴക്കാലം ഔട്ട് ഡോറിന്റെ ഭംഗി നശിപ്പിക്കാൻ സാധ്യതയുണ്ട്. ഗ്രാസ് ഇൻ ഫില്ലുകളുള്ള ടൈലുകൾ വിരിക്കാൻ സ്ക്വയർഫീറ്റിന് 65 രൂപ മുതലാണ് റേറ്റ്.

ടർഫ് പേവർ

f3

മുറ്റം കൂടുതൽ ബലമുള്ളതാക്കാൻ ഏറ്റവും മികച്ച ഉപായ മാണ് ടർഫ് പേവറുകൾ. അടുത്തടുത്ത് ദ്വാരങ്ങളുള്ള ഓപ്പൺ സ്റ്റൈൽ പേവർ ആണിത്. ഈ ദ്വാരങ്ങളിൽ ഗ്രാ വൽ നിറയ്ക്കുകയോ പുല്ലു വളർത്തുകയോ ചെയ്യാം. പുല്ല് പിടിപ്പിച്ചാൽ കാഴ്ചയ്ക്കു ഭംഗിയും നടക്കുമ്പോൾ സുഖവുമായിരിക്കും. ഗ്രാവലാണെങ്കിൽ മെയ്ന്റനൻസ് തെല്ലും വേണ്ടിവരില്ല.

മണ്ണൊലിപ്പ് തടയുമെന്നതിനാൽ ചെരിവുള്ള ഇടങ്ങളിലേക്ക് ഇവ നന്നായി യോജിക്കും. മഴവെള്ളം കൃത്യമായി ഭൂമിയിലേക്ക് എത്തിക്കാനും ഈ രീതിയിലൂടെ സാധിക്കും. അധികം പണച്ചെലവില്ലാതെ പ്രകൃതിക്ക് കരുതലായി മാ റുന്ന ഇവ നീണ്ട കാലം നിലനിൽക്കുമെന്നതാണ് മറ്റൊരു ഗുണം. സ്ക്വയർഫീറ്റിന് 30 രൂപ മുതൽമുടക്കിൽ പേവ്മെന്റ് ചെയ്തെടുക്കാനാകും.

പുല്ലു വെട്ടിനിർത്തിയും പടർത്തി വിട്ടും സ്റ്റൈൽ മാറി പരീക്ഷിക്കാം. പല നിറത്തിലുള്ള ഗ്രാവൽ നിറച്ച് മുറ്റം സുന്ദരമാക്കുകയുമാകാം. ഡ്രൈവ് വേയിൽ നല്ലത് ഗ്രാവൽ നിറയ്ക്കുന്നതാണ്. വണ്ടി സ്ഥിരമായി കയറിയിറങ്ങുമ്പോൾ വീല്‍ ഉരുളുന്ന ഇടങ്ങളിലെ പുല്ല് വേഗം മോശമാകും. ഇത് മുറ്റത്തിന്റെ ഭംഗിയെ ബാധിക്കും.

കോട്ട സ്‌റ്റോൺ

f7

കുറഞ്ഞ ബജറ്റിൽ കൂടുതൽ ഭംഗി കിട്ടാൻ കോട്ട സ്‌റ്റോ ൺ. ബ്രൗൺ, ബ്ലാക്, ഗ്രീൻ നിറങ്ങളിൽ കോട്ട സ്‌റ്റോൺ ലഭ്യമാണ്. തെന്നി വീഴാതിരിക്കുന്ന തരം പ്രതലം, ക ട്ടിയുള്ളതും സാന്ദ്രതയുള്ളതുമായ മെറ്റീരിയൽ, ഇതു രണ്ടുമാണ് കോട്ട സ്റ്റോണിന്റെ ഹൈലൈറ്റ്. സുഷിരങ്ങളില്ലാത്തതുകൊണ്ട് പായലും പൂപ്പലും കടന്നുകൂ ടുമെന്ന പേടി വേണ്ട. ഈർപ്പം തങ്ങിനിൽക്കുന്ന ഇടങ്ങ ളിലും ഇവ വിരിക്കാം.

എന്തെങ്കിലും കറയോ മറ്റോ കണ്ടാൽ ആസിഡ് ഉ പയോഗിച്ചു വൃത്തിയാക്കാമെന്നു കരുതരുതേ. ലൈംസ്റ്റോൺ വിഭാഗത്തിൽ പെടുന്നവയായതുകൊണ്ട് ആസിഡ് അല്ലെങ്കിൽ ആൽക്കലി ബേസ് വസ്തുക്കൾ വീണാൽ തറ വേഗം മോശമാകും.

മാർബിളോ ഗ്രാനൈറ്റോ പോലെ സ്ലാബ് സൈസിൽ ഇവ വാങ്ങാൽ ലഭിക്കില്ല. സ്ക്വയർഫീറ്റിന് 17 - 20 രൂപ മുതലാണ് വില.

ടെറാസ്സോ

f8

ടെറാസ്സോ ഫ്ലോറുകൾ ദീർഘകാല നിലനിൽപ് ലക്ഷ്യമിടുന്നവര്‍ക്കായുള്ളതാണ്. മിക്കവാറും എല്ലാത്തരത്തിലുമുള്ള ബിൽഡിങ്ങുകളോടും ചേർന്നു പോകുന്നൊരു ഫ്ലോർ പാറ്റേണാണിത്. മാത്രമല്ല, ഇവ നമുക്കാവശ്യമുള്ള തരത്തിൽ നിർമിച്ചെടുക്കാനും പറ്റും. കളറിങ് ഏജ ന്റുകളും സ്‌റ്റോൺ ചിപ്പുകളും ചേർന്നൊരു മി്ക്സ്ചറാണ് ടെറാസ്സോ. ടെറാസ്സോ സെറ്റാകാനായി സമയം നൽകിയതിനു ശേഷം തിളക്കവും മിനുസവുമുള്ള പ്രത ലമാകും വരെ അതിനെ പോളിഷ് ചെയ്യേണ്ടതുണ്ട്. പ ലതരത്തിലുള്ള ഫ്ലോർ പാറ്റേണുകളും കളറുകളുമായി പരീക്ഷിച്ചു നോക്കാവുന്നയൊന്നാണ് ടെറാസ്സോ. അ തിനായി കോൺക്രീറ്റ് ഫ്ലോറുകളിൽ ഫ്ലെക്സിബിൾ മെറ്റൽ ഡിവൈഡർ സ്ട്രിപ്പുകൾ ജോയിന്റുകളായി ഉപയോഗിക്കുകയും ചെയ്യാം. ടെറാസ്സോ മിക്സ്ചറുകൾ വ്യത്യസ്ത നിറങ്ങളിൽ മിക്സ് ചെയ്തു നമുക്കാവശ്യമുള്ള പാറ്റേണായി മാറ്റാവുന്നതാണ്.

ബ്രിക് പേവർ

f5

പ്രകൃതിയോട് ഏറ്റവുമധികം ചേർന്നുനിൽക്കുന്ന ശൈ ലിയാണ് ബ്രിക് പേവറിങ്. നാച്ചുറൽ ക്ലേ ഉപയോഗിച്ചുള്ള ബ്രിക് പേവറുകൾ ക്ലിൻ ബേക് ചെയ്തവയാണ്. അതുകൊണ്ട് തന്നെ ബ്രിക് പേവറുകൾ പ്രകൃതിക്ക് ദോ ഷമുണ്ടാക്കില്ല. മഴവെള്ളം ഭൂമിയിലേക്ക് ഇറക്കി വിടാൻ ഇവ സഹായിക്കും. മുറ്റത്തു നിന്ന് വീടിന് മുന്നിലേക്ക് എത്തുന്ന വഴിക്ക് ഭംഗിയും ആകർഷണീയതയും കൂട്ടി ക്ലാസിക് ലുക്ക് നൽകും ഇവ.

ബ്രിക്കുകൾക്ക് കട്ടിയില്ലാത്തതുകൊണ്ട് പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ടെന്നതാണ് പ്രധാന പ്രശ്നം. ഇതു പരിഹരിക്കാൻ കോൺക്രീറ്റ് എഡ്ജിങ്ങും സിമന്റ് മോർട്ടറും ഉപയോഗിച്ച് ബ്രിക്കുകൾക്ക് സ പ്പോർട്ട് കൊടുക്കുന്നതാകും നല്ലത്. സ്ക്വയർഫീറ്റിന് 10 രൂപ മുതലാണ് വില.

കോൺക്രീറ്റ് പേവർ ബ്ലോക്

f2

പേവർ ബ്ലോക്കുകളുടെ പ്രധാന ചേരുവ കോൺക്രീറ്റാ ണ്. വളരെ കുറച്ചു മെയ്ന്റെനൻസ് മാത്രം ആവശ്യമുള്ള ഇവ വിവിധ നിറങ്ങളിൽ ലഭിക്കും. പേവർ ബ്ലോക്കുകളു ടെ പ്രതലത്തിൽ തന്നെ വളരെ മികച്ച ഡ്രെയ്നേജ് സൗകര്യം ഉള്ളതുകൊണ്ട് മഴവെള്ളത്തിന് വളരെ എളുപ്പത്തിൽ ഗ്യാപ്പുകളിലൂടെയും ജോയിന്റിലൂടെയും ഒഴുകിപ്പോകാനും മുറ്റത്ത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഭൂമിയുടെ നിരപ്പിലെ കൃത്യതയാണ് പേവർ ബ്ലോക്കുകളുടെ കാര്യത്തിൽ ഉറപ്പുവരുത്തേണ്ടത്, അതല്ലെങ്കിൽ പേവർ ബ്ലോക്കുകൾ ഇട്ടതിനു ശേഷം ജോയിന്റുകളിൽ കളകൾ ഉണ്ടായി വരുകയും, അത് ബ്ലോക്കുകളെ ചീത്തയാക്കുകയും ചെയ്യും. ഒരു ബ്ലോക്കിന് 12 രൂപ മുതലാണ് വില.

വിവരങ്ങൾക്ക് കടപ്പാട്: ഷൈനാ രാജേഷ്

പ്രിൻസിപ്പൽ ആർക്കിടെക്ട് , ബില്‍ഡിങ് കൺസെപ്റ്റ്സ്, കൊല്ലം