Saturday 05 September 2020 03:01 PM IST

വീടിനോടു ചേര്‍ന്ന് രണ്ടു സെന്റ് സ്ഥലമുണ്ടെങ്കില്‍ കുഞ്ഞു കാട് വളര്‍ത്താം; ഒപ്പം അടുക്കളത്തോട്ടവും

Tency Jacob

Sub Editor

fdsdvv76644345
ഫോട്ടോ: അരുൺ സോൾ

വീടിേനാടു േചര്‍ന്നൊരു കുഞ്ഞു കാടു വേണമെന്നുണ്ടോ? ആ കാട്ടിൽ നിന്ന് പച്ചമുളകും ചേനയും മത്തങ്ങയുമെല്ലാം പറിച്ചെടുക്കാവുന്ന അടുക്കളത്തോട്ടം കൂടിയായാലോ? ഇതിനൊക്കെ ഏക്കർ കണക്കിനു ഭൂമി വേണ്ടേ എന്നാണോ ആലോചന? രണ്ടു സെന്റ് ഭൂമി നീക്കി വ യ്ക്കാമെങ്കിൽ നിങ്ങൾക്കുമുണ്ടാക്കാം പച്ചപ്പിന്റെ കാട്.

ശരിക്കും കാടുണ്ടാകാൻ നൂറു വർഷങ്ങളെങ്കിലും േവണം. അതായത് നമ്മുടെ ആയുസ്സിൽ കാടുണ്ടാക്കാൻ പറ്റില്ലെന്നു ചുരുക്കം. എന്നാൽ തരിശുഭൂമിയിൽ പോലും പ്രകൃതിദത്തമായ രീതിയിൽ മാസങ്ങൾ കൊണ്ടു കാടു വളർത്തിയെടുക്കുന്ന ജാപ്പനീസ് രീതിയാണ് മിയാവാക്കി. ഇൻവിസ് മൾട്ടിമീഡിയ മാനേജിങ് ഡയറക്ടര്‍ എം.ആർ ഹരി കേരളത്തിനു പരിചയപ്പെടുത്തുന്നതും ഈ കാടു വളർത്തൽ രീതിയാണ്. ഹരി ബൊട്ടാണിസ്േറ്റാ കൃഷി വകുപ്പ് ജീവനക്കാരനോ അല്ല. ഭൂമിയുടെ നിലനിൽപ്പിനായി എന്തെങ്കിലും തന്റെതായ രീതിയിൽ ചെയ്യണമെന്നു തീവ്രമായി ആഗ്രഹിക്കുന്ന പ്രകൃതി സ്നേഹി മാത്രം.

‘‘എന്റെ നാട് കോട്ടയമാണ്. കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിച്ചും മരത്തിൽ കയറി തിമിർത്തും കളിച്ചു വളർന്ന കുട്ടിക്കാലം. അതു കൊണ്ടാകാം ഉള്ളിൽ പച്ചപ്പ് തങ്ങിയത്. ജേർണലിസമാണ് പഠിച്ചത്. എത്തിപ്പെട്ടത് മൾട്ടിമീഡിയ രംഗത്തും. കുടുംബവീട് ഭാഗം വച്ചു കിട്ടിയ സ്ഥലം വിറ്റ പണം കൊണ്ട് തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നു 15 കിലോമീറ്ററകലെ പുളിയറകോണം മൂന്നാംമൂട്ടിന്നടുത്തു രണ്ടരയേക്കർ സ്ഥലം വാങ്ങി.’’ ഹരി കാടുവിശേഷങ്ങളുടെ പച്ചപ്പിലേക്കു കടന്നു.  

‘‘നാലു മൂട് കപ്പപോലും വളരാത്ത തരിശു സ്ഥലം ആരെങ്കിലും വാങ്ങുമെന്നു ഇവിടെയുള്ളവർ പോലും പ്രതീക്ഷിച്ചി   രിക്കില്ല. മണ്ണിന്നടിയിൽ വെള്ളത്തിന്റെ ഉറവയേയില്ല. തൊട്ടപ്പുറത്ത് കരിങ്കൽ ക്വാറിയാണ്. ഓരോ തവണ പാറ പൊട്ടിക്കുമ്പോഴും പ്രകമ്പനമുണ്ടായി ഭൂമിയിളകി മണ്ണിന്നടിയിലെ പാറകളിലുണ്ടായ വിള്ളലിലൂടെ വെള്ളം താഴേക്കു താഴ്ന്നു പോകും. മനുഷ്യനൊന്നു മനസ്സു വച്ചാൽ ഭൂമിയെ തിരിച്ചു പിടിക്കാൻ കഴിയും എന്നു തന്നെയാണ് എന്റെ വിശ്വാസം.

ഇവിടെ ഭൂമി വാങ്ങിയപ്പോൾ പുച്ഛിച്ചവരും വട്ടാണോ എ ന്നു ചോദിച്ചവരുമുണ്ട്. ഇപ്പോൾ പത്തു വർഷങ്ങൾക്കു ശേ ഷം ഈ സ്ഥലം വന്നുകാണുന്ന ആർക്കും അങ്ങനെ തോന്നില്ല എന്നതു തന്നെയാണ് എന്റെ വിജയം.’’

ശരിയാണ്, കടുത്ത വേനലിലും മരങ്ങൾ കുടപിടിച്ച ഒരു കാട്ടിലെത്തിയ കുളിർമ. പല രൂപത്തിലും പ്രായത്തിലുമുള്ള മിയാവാക്കി വനങ്ങൾ ചുറ്റിലുമുണ്ട്.

‘‘ആദ്യ വർഷങ്ങളില്‍ എന്റെതായ രീതിയിലാണ് മണ്ണു പ രിപാലിച്ചത്. ഇവിടെയുണ്ടായിരുന്ന റബറും അക്കേഷ്യ മരങ്ങളും  വെട്ടിക്കളഞ്ഞു. മണ്ണിൽ ജൈവവള പ്രയോഗങ്ങൾ നടത്തി.

മൂന്നു വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. ഒരു ദിവസം ഞാ ൻ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് പറമ്പിന്റെ ഒരറ്റത്തായി കുറേ കൂണുകൾ പൊന്തിയത്. എനിക്കുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. മണ്ണിൽ സൂക്ഷ്മാണുക്കൾ വന്നതിന്റെ ലക്ഷണമാണ് കൂൺ. പിന്നെ, പതിയെ ഈ തരിശ് ഭൂമിയിൽ പച്ചപ്പിന്റെ ജീവനുകൾ മുളച്ചു തുടങ്ങി.’’

DSCF4972

കാട് കാടാകാൻ

മിയാവാക്കിയിൽ കുറച്ചു തത്വങ്ങളുണ്ട്. പുറംനാട്ടിലെ ചെടികൾ കേരളത്തിലെ കാലാവസ്ഥയും മണ്ണുമായി ഇണങ്ങി വരണമെങ്കിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടി വരും. അതുകൊണ്ട്, നമ്മുടെ നാട്ടിലുള്ള ചെടികളും മരങ്ങളും തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

നമ്മളുണ്ടാക്കാൻ പോകുന്ന കാടിനെ മരങ്ങൾ, വൻമരങ്ങ ൾ, കുറ്റിച്ചെടികൾ, അടിക്കാട്, വള്ളിച്ചെടികൾ എന്നിങ്ങനെ പ ല വിഭാഗങ്ങളായി തിരിക്കാം. ഒരിക്കലും ഒരേ വിഭാഗത്തിലുള്ളവ അടുപ്പിച്ചു നടാൻ പാടില്ല. ഒരു വൻമരത്തിന്റെയടുത്ത് ഒരു വള്ളിച്ചെടി, പിന്നെയൊരു കുറ്റിച്ചെടി ഇങ്ങനെ ഇടകലർത്തി വേണം നടാൻ.

പഴത്തോട്ടമോ പൂന്തോട്ടമോ ഔഷധത്തോട്ടമോ മരങ്ങൾ വളരുന്ന കാടോ വേണമെങ്കില്‍ ഉണ്ടാക്കാം. ഏതൊക്കെ മരങ്ങളും ചെടികളുമാണ് കാട്ടിൽ വച്ചുപിടിപ്പിക്കാൻ പോകുന്നതെന്ന് ആദ്യം തന്നെ തീരുമാനിക്കുക. ചെടികൾ കണ്ടെത്തി രണ്ടുമാസത്തോളം ചട്ടികളിൽ വളർത്തിയെടുക്കുക. ഗ്രോബാഗ് പരമാവധി ഉപയോഗിക്കാതിരിക്കുക. അതിൽനിന്നു ചെടികൾ നിലത്തേക്ക് തട്ടിയെടുക്കാൻ ബുദ്ധിമുട്ടാണ്.

 ഉമി, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ 1:1:1 അളവിൽ കൂട്ടിക്കലർത്തിയ മിശ്രിതമാണ് മണ്ണിൽ വിരിക്കാനുപയോഗിക്കേണ്ടത്. ഇത് ചട്ടികളിലും നിറയ്ക്കണം. രണ്ടരമാസം കഴി   യുമ്പോൾ ആ ചെടികൾ മൂന്നടി വളരും. അപ്പോഴേക്കും അവയുടെ വേര് ബലപ്പെട്ടിരിക്കും. ചട്ടികളിലെ ചെടി തയാറാക്കിയിട്ടിരിക്കുന്ന സ്ഥലത്തിന്റെ ഏതു ഭാഗത്താണോ നടാനുദ്ദേശിക്കുന്നത് അവിടെ കൊണ്ടുവയ്ക്കുക. നടാൻ പോകുന്ന സ്ഥലത്തെ കാലാവസ്ഥയുമായി ചെടികൾ ഇണങ്ങാനാണ് അങ്ങനെ ചെയ്യുന്നത്.

  ഒരു സ്ക്വയർഫീറ്റിന് ഒരു കിലോ എന്നുള്ള കണക്കിൽ തയാറാക്കിയ മിശ്രിതം വിരിച്ച് നിലം തയാറാക്കുക. കാടുണ്ടാക്കാൻ പോകുന്ന സ്ഥലത്തെ മണ്ണു മുഴുവൻ മാറ്റിയാണ് ഈ മിശ്രിതം വിതറേണ്ടത്. മണ്ണെടുത്ത സ്ഥലമോ പാറപ്പുറമോ എന്തായാലും ഇവ നല്ല കട്ടിയിൽ വിരിക്കണം.

ചകിരിച്ചോർ വെള്ളം പിടിച്ചു നിർത്താനാണ്. ഉമി പശ കുറ യ്ക്കാനാണ്. ചാണകം നല്ലൊരു ജൈവവളവും. ഉമി കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ മരത്തിന്റെ കടച്ചിൽച്ചീളുകളോ ചിന്തേ രിടുമ്പോൾ കിട്ടുന്ന ചീളുകളോ ഉപയോഗിക്കാം. ഓല നന്നായി കിട്ടുന്ന സ്ഥലമാണെങ്കിൽ അതു വെട്ടിയിട്ടാലും മതി. അ ല്ലെങ്കിൽ കരിമ്പിൻ ജ്യൂസ് ഉണ്ടാക്കി ബാക്കി വരുന്ന ചണ്ടിയോ കരിക്കിൻതൊണ്ട് ചെറുതായി വെട്ടിയിട്ടതോ ഉപയോഗിക്കാം. എന്നാൽ ചകിരി ഉപയോഗിക്കുന്നത് നല്ലതല്ല.

ഇതിന്റെ കൂടെ 25 ശതമാനം മേൽമണ്ണും  ചേർക്കണം. അതതു പ്രദേശത്തെ മേൽമണ്ണെടുക്കുമ്പോൾ അതിൽ കുറേ വിത്തുകൾ കാണും. ആ വിത്തുകൾ പോകാതിരിക്കാനാണ് ഇതുപയോഗിക്കുന്നത്. രണ്ടാഴ്ച കഴിയുമ്പോൾ ചട്ടിയിൽ നിന്ന് ചെടികൾ മണ്ണോടെ പറിച്ചു നടുക. ഒരു മീറ്ററിൽ നാല് എന്ന കണക്കിലോ അതിൽ കുറവിലോ ചെടി നടാം. ഒരു സെന്റിൽ നൂറ്റൻപതിലേറെ ചെടി നടാം.

ഇതിനോടകം വേരു പിടിച്ചിരിക്കുന്നതുകൊണ്ടും മണ്ണ് ത യാറായി കിടക്കുന്നതുകൊണ്ടും ചെടികൾ പെട്ടെന്നു തന്നെ വളരും. മൂന്നു മാസമാകുമ്പോഴേക്കും വളർച്ച നന്നായി വരും.

481349128

കാടിനുള്ളിൽ അടുക്കളത്തോട്ടം

അടുപ്പിച്ചു നട്ടാൽ സൂര്യപ്രകാശം കിട്ടാതെ ചെടികൾ നശിക്കുമെന്ന പരമ്പരാഗത കൃഷിയറിവിനെയാണ് മിയാവാക്കി പൊളിച്ചെഴുതിയത്. വേരിന് നല്ല ആഴത്തിൽ ഇറങ്ങി പോകാനും സാധിക്കും. അടിയിലേക്ക് സൂര്യപ്രകാശം കിട്ടാതെ വരുമ്പോൾ അവ മുകളിലേക്ക് വളർന്ന് കാടു പോലെയാകുന്നു. ചെടികൾ നട്ടു കഴിഞ്ഞാൽ ദിവസവും നനച്ചു കൊടുക്കണം.

ചെടികൾ രണ്ടടി പൊങ്ങിക്കഴിയുമ്പോൾ വീണ്ടും ഉമി, ചാണകപ്പൊടി, ചകിരിച്ചോറ്, മേൽമണ്ണ് എന്നിവയുടെ മിശ്രിതം വിതറുക. അതിനു മീതെ ചീര, പച്ചമുളക്, കറിവേപ്പില, ചേന, ചേമ്പ്, കപ്പ എന്നിങ്ങനെ ഇഷ്ടമുള്ള പച്ചക്കറികൾ നടാം.

അടിമണ്ണ് ഇളകാതെ തന്നെ മേൽമണ്ണ് മിശ്രിതത്തിൽ ഇവ വളർത്താൻ സാധിക്കും. നനയ്ക്കുമ്പോൾ കാടും പച്ചക്കറി തോട്ടവും ഒരുമിച്ച് നനയുകയും  ചെയ്യും. മൂന്നു വർഷം കഴിഞ്ഞാൽ ഈ കാട്ടിലേക്ക് കയറാൻ പറ്റാത്ത തരത്തിൽ ഇടതൂ ർന്ന വനമായി മാറിയിട്ടുണ്ടാകും. ഭൂമിക്കെപ്പോഴും  ഒരു പുതപ്പു വേണം. നേരിട്ട്  സൂര്യപ്രകാശമടിക്കാൻ മണ്ണു സമ്മതിക്കില്ല. അതിനു വേണ്ടിയാണ് പുതപ്പു പോലെ പുല്ലു മുളച്ചു വരുന്നത്. മിയാവാക്കിയിൽ ചെടികൾ മുകളിലേക്കു വളരുന്നതുകൊണ്ട് മണ്ണിലേക്ക് സൂര്യപ്രകാശമെത്തുന്നില്ല. അതുകൊണ്ടുതന്നെ പുല്ലു വളരില്ല.

കുളിക്കുകയും അലക്കുകയും പാത്രം കഴുകുകയും ചെയ്യുന്ന വെള്ളത്തില്‍  ആൽക്കലൈൻ അംശമുണ്ടാകും. അതുകൊണ്ടു െചടികള്‍ക്കു നല്ലതല്ല. ഇതിനൊരു പരിഹാരവും ഹരി  നിർദേശിക്കുന്നു. കാടിനു ചുറ്റും കുളവാഴ വച്ചുപിടിപ്പിക്കുക. അവ വെള്ളത്തിലെ ആൽക്ക െെലനുകളെ വലിച്ചെടുത്ത് ശു ദ്ധജലമാക്കി കൃഷിയിടത്തിലേക്ക് കടത്തിവിടും.

കേരളത്തിൽ മിയാവാക്കി വനം വഴി ഭൂഗർഭജലം സംരക്ഷിക്കാൻ സാധിക്കും. നമ്മുടെ ഭൂഗർഭജല നിരക്ക് അപകടകരമായി താഴ്ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മഴ പെയ്ത് ഒഴുകിപോകുന്ന വെള്ളത്തെ ഭൂമിക്കടിയിലേക്ക് തരിച്ചുവിടാൻ മിയാവാക്കി വനങ്ങൾക്കു കഴിയും. ഒരു മീറ്റർ ആഴത്തി ൽ മിശ്രിതം വിരിക്കുന്നതുകൊണ്ട് വെള്ളം പൂർണമായി ഭൂമിയിൽ താഴുകയും പിടിച്ചു നിര്‍ത്തുകയും ചെയ്യും.

‘‘മിയാവാക്കി നിയമം അനുസരിച്ച് പഴങ്ങളുണ്ടാകുന്ന ചെടികൾ നടരുതെന്നാണ്. പക്ഷേ, ‍ഞാൻ പരീക്ഷിച്ചു നോക്കിയിട്ട് കുഴപ്പമൊന്നും കണ്ടില്ല. നമുക്കിഷ്ടമുള്ള തരത്തിലുള്ള കാടുണ്ടാക്കിയെടുക്കാമെന്നാണ് എനിക്കു തോന്നുന്നത്.

പല പ്രായത്തിലുള്ള പലതരം മിയാവാക്കി കാടുകൾ ഞാ ൻ തന്നെയുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം കനകക്കുന്നി ൽ അഞ്ചു സെന്റിലാണ് വനം നട്ടു പിടിപ്പിക്കുന്നത്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻസിലെ സസ്യശാസ്ത്രജ്ഞൻ ഡോ. മാത്യു ഡാനും  ഫാം കൺസൽറ്റന്റ് ചെറിയാൻ മാത്യുവും മിയാവാക്കി വനം വച്ചു പിടിപ്പിക്കാൻ ഒരുപാടു സഹായിച്ചു. അതുപോലെ ഈ പ്രദേശത്തു താമസിക്കുന്ന കുറച്ചുപേർ പണിക്കാരായുള്ളതും മണ്ണിന്റെ സ്വഭാവമറിയുന്നതിൽ സഹായകമായി.

ഭാര്യ പ്രഫ. മീന ടി. പിള്ള കേരള സർവകലാശാലയിൽ ഇംഗ്ലിഷ് അധ്യാപികയാണ്. മകൾ താര നാഷനൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദമെടുത്തതിനുശേഷം സൈക്കോളജിയിൽ ഉപരിപഠനം നടത്തുന്നു. ജൈവവളത്തിനു വേണ്ടി പശുക്കളെയും ആടുകളെയും വളർത്തുന്നുണ്ട്. വലിയൊരു ടാങ്ക് കെട്ടി അസോളയും വളർത്തുന്നു. ഇനി അക്വാപോണിക്സ് പരീക്ഷിക്കണം.’’ പറഞ്ഞു െകാണ്ട് ഹരി കാടിനുള്ളിലേക്കിറങ്ങി. കാട് ഈ മനുഷ്യനിലേക്കും...

DSCF5076

കാട്, മൂന്നു വർഷം കൊണ്ട്

മൂന്നു വർഷം കൊണ്ട് മരങ്ങൾക്ക് 30 അടി ഉയരം, മുപ്പതു വ ർഷം കൊണ്ട് നൂറു വർഷം പഴക്കമുള്ള കാടിന്റെ രൂപം ഇ താണ് മിയാവാക്കി വനം.

ലോക പ്രശസ്ത ബൊട്ടാണിസ്റ്റ് അകിറോ മിയാവാക്കിയാണ് ഇത്തരമൊരു രീതിയിൽ കാടുണ്ടാക്കാമെന്നു കണ്ടുപിടിച്ചത്. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പടെ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയ സസ്യശാസ്ത്രജ്ഞനാണ് അകിരോ മിയാവാക്കി. ഒ രു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികള്‍ നട്ടു പിടിപ്പിച്ച് ഭൂമിയുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുക എന്നതാണ് മിയാവാക്കിയുടെ ലക്ഷ്യം. അദ്ദേഹം ഇതുവരെ നാലു കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഭൂമി പത്തുവർഷം വെറുതെയിട്ടാൽ അവിടം കാടാകുമെന്ന അബദ്ധധാരണ നമുക്കുണ്ട്. പക്ഷേ, അതൊരു കാടാകണമെങ്കിൽ കുറഞ്ഞത് നൂറുവർഷമെങ്കിലും എടുക്കും. എന്നാൽ മിയാവാക്കി രീതിയനുസരിച്ച് മൂന്നു വർഷം കൊണ്ട് നല്ലൊരു കാടുണ്ടാക്കാം. 

ആയിരം സ്ക്വയർഫീറ്റാണ് മിയാവാക്കി നിർദേശിക്കുന്നതെങ്കിലും അതിൽ കുറഞ്ഞ സ്ഥലത്തും മിയാവാക്കി വനമുണ്ടാക്കാമെന്നാണു ഹരിയുടെ കണ്ടുപിടുത്തം. എത്ര സ്ക്വയർഫീറ്റിലും നമുക്ക് കാടുണ്ടാക്കാമെന്നു ചുരുക്കം. വെറും മൂന്നു വർഷം കൊണ്ട് മരങ്ങൾ വളർന്ന് വനം പോലെയാകും. പിന്നീട് പരിചരണം ആവശ്യമില്ല. സാധാരണ മരം വളരുന്നതിന്റെ പത്തിരട്ടി വേഗത്തിലാണ് മിയാവാക്കിയിൽ മരങ്ങൾ വളരുന്നത്. പച്ചപ്പും കൂടുതലായിരിക്കും.

IMG_20190815_143712-copy