Wednesday 09 November 2022 05:05 PM IST : By സ്വന്തം ലേഖകൻ

കൂട്ടിന് ബുദ്ധനുണ്ട്; ശാന്തസുന്ദരം ഈ ഇന്റീരിയർ

Archana 1

എത്ര തിരക്കിൽ നിന്നെത്തിയാലും നിമിഷങ്ങൾക്കുള്ളിൽ മനസ്സ് ശാന്തമാകും. ഉളളിൽ സന്തോഷം നിറയും. ഇതാണ് തൃശൂർ പൂങ്കുന്നം കല്യാൺ ഹെറിറ്റേജിലെ സജിത് ഗിരിജന്റെയും സംഗീതയുടെയും ഫ്ലാറ്റിന്റെ അകത്തളത്തിന് അങ്ങനെയൊരു മാന്ത്രികതയുണ്ട്. അത് വെറുതെയങ്ങ് കൈവന്നതല്ല; വീട്ടുകാർ ആശിച്ചു സ്വന്തമാക്കിയതാണ്.

Archana 8 ലിവിങ് സ്പേസ്

‘വീടിനുള്ളിലെത്തിയാൽ മനസ്സിൽ സന്തോഷം തോന്നണം.’ ആർക്കിടെക്ട് അർച്ചന മേനോനോട് വീട്ടുകാർ ആവശ്യപ്പെട്ട പ്രധാന കാര്യം ഇതായിരുന്നു. ആ ആഗ്രഹം സഫലമാകുന്ന രീതിയിൽ തന്നെ അർച്ചന ഫ്ളാറ്റിന്റെ ഇന്റീരിയർ ഒരുക്കി. ബുദ്ധനായിരുന്നു കൂട്ട്. ലിവിങ് സ്പേസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ബുദ്ധനെ കാണാം. അപ്പോൾ തന്നെ മനസ്സിലെ ടെൻഷനൊക്കെ അലിഞ്ഞു തുടങ്ങും.

Archana 55 ഡൈനിങ് സ്പേസ്

6 x 3 അടി വലുപ്പത്തിലുള്ള ത്രീഡി രൂപമാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ലിവിങ് സ്പേസിലെ സോഫയ്ക്ക് അഭിമുഖമായുള്ള ചുമരിലാണ് ഇതിന്റെ സ്ഥാനം. പ്രത്യേകം ഡിസൈൻ തയാറാക്കി ഫൈബർ ഗ്ലാസിൽ നിർമിച്ചെടുത്തതാണ് ഇത്.

Archana 3 ടിവി ഏരിയ

അന്തരീക്ഷത്തിന് ഊഷ്മളത പകരുന്ന രീതിയിലാണ് ഇന്റീരിയറിലെ മറ്റ് അലങ്കാരങ്ങളും ക്രമീകരണങ്ങളുമെല്ലാം. പ്രസരിപ്പ് തോന്നിക്കുന്ന നിറക്കൂട്ടുകളും വെളിച്ചവിതാനങ്ങളുമെല്ലാം വീട്ടകം മനോഹരമാക്കുന്നു. ‘ദേശി’ തനിമ നിറയുന്നവയാണ് അലങ്കാരവസ്തുക്കളെല്ലാം.

Archana 6 ഡൈനിങ് ഏരിയ

1517 ചതുരശ്രയടി വലുപ്പമുള്ള ഫ്ളാറ്റിൽ മൂന്ന് കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. അടുക്കള ഓപൻ രീതിയിലേക്ക് മാറ്റണം എന്നതും ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ചെറിയൊരു പാർട്ടീഷൻ വേണം എന്നതും വീട്ടുകാരുടെ ആവശ്യങ്ങളായിരുന്നു.

Archana 4 കിടപ്പുമുറി

ചുമര് നീക്കം ചെയ്ത് അടുക്കളയെ ഓപൻ ആക്കി. കാറ്റ്, വെളിച്ചം എന്നിവയ്ക്ക് തടസ്സമാകാതെ സൂക്ഷ്മതയോടെയാണ് ലിവിങ്ങിലെ പാർട്ടീഷൻ നൽകിയത്. അതുകാരണം എത്രനേരം ചെലവഴിച്ചാലും മുഷിപ്പ് അനുഭവപ്പെടുകയേ ഇല്ല.

Archana 2 സജിത് ഗിരിജനും കുടുംബവും (ഇടത്), അർച്ചന മേനോൻ, ആർക്കിടെക്ട് (വലത്)

സ്ഥലം: പൂങ്കുന്നം, തൃശൂർ, ഉടമ: സജിത് ഗിരിജൻ & സംഗീത, വിസ്തീർണം: 1517 ചതുരശ്രയടി, ഡിസൈൻ: അർച്ചന മേനോൻ, ആർക്കിടെക്ട്, എഫ് എക്സ് ത്രീ ഡിസൈൻസ്, വൃന്ദാവൻ പാലസ്, പാലസ് റോഡ്, തൃശൂർ E mail - hello@fx3designs.com

Tags:
  • Architecture