Monday 17 September 2018 04:20 PM IST

ആദ്യ കാഴ്ചയിൽ തന്നെ ആരെയും കൊതിപ്പിക്കും വൃത്തിയും ഭംഗിയുമുള്ള വീട് സ്വന്തമാക്കാം

Ammu Joas

Sub Editor

clean-h1

തിരക്കും പ്രശ്നങ്ങളുമൊഴിഞ്ഞ് വീട്ടിലേക്ക് വന്നുകയറുമ്പോൾ തന്നെ കൂൾ ആകണമെന്നാണ് ആഗ്രഹം. എന്നാൽ വീട്ടിലെത്തുമ്പോൾ പിന്നെയും ശ്വാസം മുട്ടുന്നതുപോലെയാണ് തോന്നുന്നതെങ്കിൽ വിഷമിപ്പിക്കുന്ന പ്രശ്നം അടുക്കും ചിട്ടയുമില്ലാത്ത അകത്തളവും ഫർണിച്ചറുമായിരിക്കും. എപ്പോഴും തിളങ്ങിക്കിടക്കുന്ന വീട് വെറുതെ സ്വപ്നം കാണാനല്ലേ പറ്റൂ എന്നൊന്നും ചിന്തിക്കേണ്ട. ചിട്ടയോടെ വൃത്തിയാക്കിയാൽ, ശ്രദ്ധയോടെ അഴുക്കുകൾ പതിവായി നീക്കിയാൽ ഇത് ആർക്കും സാധ്യമാക്കാം.

ഓരോ ഫ്ലോറിൽ ഓരോ ക്ലീനിങ്

∙ മെയിന്റനൻസിന് അധികം സമയം വേണ്ടാത്തതാണ് ടൈൽ ഫ്ലോറിങ്. കറയോ പാടോ വീണാൽ മായ്ക്കാൻ വി നാഗിരി വെള്ളം ചേർത്തു നേർപ്പിച്ച് കറയുള്ള ഭാഗങ്ങളിൽ പുരട്ടി ഉരച്ചു കഴുകിയെടുത്താൽ തറ ക്ലീനാകും.

∙ ടൈൽ ഫ്ലോറിങ് ചെയ്യുമ്പോൾ ജോയിനിങ് കുറച്ച് ചെ യ്യാനും ഓർക്കുക. ഉള്ള ജോയിൻസിൽ സ്പേസർ ഇട്ടാൽ അഴുക്കുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.

∙  മാർബിൾ ഫ്ലോറിങ്ങിൽ ആസിഡ് ക്ലീനിങ് ഒരിക്കലും ചെയ്യരുത്. ആസിഡ് സ്വഭാവമുള്ളവ വീണാൽ മാർബിളിലെ കാൽസ്യവുമായി രാസപ്രവർത്തനം നടന്ന് മിനുസം നഷ്ടമാകും. പിന്നീട് അഴുക്കു പറ്റിയാൽ കറയായി പിടിച്ചിരുന്ന് വൃത്തിയാക്കാന്‍ പ്രയാസമാകും.

∙ മാർബിൾ, ഗ്രാനൈറ്റ്, സ്ലേറ്റ് സ്റ്റോൺ, ലൈംസ്റ്റോൺ പോലുള്ള പ്രകൃതിദത്ത കല്ലുകൾ വൃത്തിയാക്കാൻ മൈൽഡ് ലിക്വിഡ് സോപ് മാത്രം ഉപയോഗിക്കുക. ചൂടുവെള്ളത്തിൽ ലിക്വിഡ് സോപ് ലയിപ്പിച്ച് കഴുകിയ ശേഷം നനഞ്ഞ തുണി കൊണ്ടു തുടച്ച് സോപ്പിന്റെ അംശം നന്നായി കളയണം.

∙ ഗ്ലാസ് ഫ്ലോറിങ്ങിൽ ഈർപ്പം ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാലിലൊരു ഭാഗം വിനാഗിരിയും ബാക്കി ഇളം ചൂടുവെള്ളവും ചേർത്തു തുടച്ചാൽ ഗ്ലാസ് ഫ്ലോർ വെട്ടിത്തിളങ്ങും.

∙ ഓക്സൈഡ് ഫ്ലോറുകളും സോപ്പുലായനി ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം. പൊടി വീണാൽ പെട്ടെന്നറിയുന്ന ഓക്സൈഡ് തറകൾ എന്നും തൂത്തു തുടച്ചിടണം. ഒന്നുരണ്ടു വർഷം കൂടുമ്പോൾ വീണ്ടും ഓക്സിഡൈസ് ചെയ്യുകയോ ഫ്ലോർ പോളിഷ് ചെയ്യുകയോ വേണം.

∙ തടി ഫ്ലോറിങ്ങിൽ സീസൺ ചെയ്ത വൂഡ് ഉപയോഗിക്ക ണം. ഇവയിൽ സ്ഥിരമായി വെള്ളം വീഴരുത്. സാധാരണ യായി ചിതൽ ശല്യം ഒഴിവാക്കാൻ വാട്ടർ റെസിസ്റ്റ് പ്ലൈ വുഡ് വച്ചശേഷം വുഡൻ പ്ലാങ്ക്സ് ആണു പിടിപ്പിക്കുക. പോളിഷിങ് കൂടി ചെയ്താൽ ഇത് കാലങ്ങളോളം നി ൽക്കും. ദിവസവും തൂത്തുവൃത്തിയാക്കുന്നതു കൂടാതെ  ആഴ്ചയിലൊരിക്കൽ നനച്ചുപിഴിഞ്ഞ തുണി കൊണ്ടു തുടയ്ക്കണം. തടി പോലെ തോന്നിക്കുന്ന ലാമിനേറ്റഡ് വുഡ്, എൻജിനിയേർഡ് വുഡ് തുടങ്ങിയവയ്ക്ക് മെയിന്റനൻസ് വളരെ കുറവു മതി. എങ്കിലും വെള്ളം വീണാൽ പെട്ടെന്നുതന്നെ തുടച്ചുമാറ്റണം.

സോഫയിൽ സേഫ് ഫർണിഷിങ്

∙ സോഫയിൽ ഏതു അപ്ഹോൾസറി ചെയ്യണമെന്ന് ആലോചിക്കും മുന്‍പ് തന്നെ സോഫ എവിടെ ഇടണം എന്ന് ആലോചിക്കണം. സിന്തെറ്റിക്, നാച്ചുറൽ തുണികളാണ് സോഫ്റ്റ് ഫർണിഷിങ്ങിനായി വിപണിയിലുള്ളത്. സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിലെ ഫർണിച്ചറിൽ നാച്ചുറൽ ഫാബ്രിക്കുകൾ വേണ്ട. കോട്ടൻ, ലിനൻ തുടങ്ങിയവയുടെ നിറം വെയിലേറ്റാൽ വേഗം മങ്ങും. എന്നാൽ അക്രിലിക്, നൈലോൺ പോലുള്ള സിന്തെറ്റിക് മെറ്റീരിയലുകൾക്ക് ഈ പ്രശ്നം വരില്ല.

∙ സിൽക്, ലിനൻ എന്നിങ്ങനെ കരുതൽ അമിതമായി വേണ്ട ഫാബ്രിക്കുകൾ ഫോർമൽ ലിവിങ്ങിലേക്കു മാത്രം തിരഞ്ഞെടുക്കുക. കോട്ടൻ ബ്ലെൻഡ്, റയോൺ എന്നീ മെറ്റീരിയലുകൾ ഫാമിലി ലിവിങ്ങിന് ചേരും.

∙ ലളിതമായ ഡിസൈൻ, വൃത്തിയാക്കാൻ എളുപ്പം ഇ വയാണ് മിക്കവരുടെയും ഫർണിച്ചർ സങ്കൽപം. ഭംഗിയോടൊപ്പം തന്നെ ബുദ്ധിമുട്ടില്ലാതെ വൃത്തിയാക്കാൻ സാധിക്കുന്ന തരത്തിലുള്ളവ തിരഞ്ഞെടുക്കാം.

∙ വാക്വം ക്ലീനർ ഉപയോഗിച്ച് സോഫ വൃത്തിയാക്കുന്നതാണ് എളുപ്പം. ചൂടും പൊടിയുമുള്ള വേനൽകാലത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ സോഫ വൃത്തിയാക്കണം. കറയോ മറ്റോ വീണാൽ വീര്യം കുറഞ്ഞ സോപ്പുലായനി ഉപയോഗിച്ച് തുടച്ചെടുക്കാം.

∙ ഫർണിച്ചറിന്റെ കാലുകൾക്ക് അൽപം ഉയരമുള്ളതാണ് നല്ലത്. അപ്പോൾ ഫർണിച്ചറിന്റെ അടിവശം വൃ ത്തിയാക്കൽ എളുപ്പമാകും.

∙ സോഫയിലെ കുഷനുകളിൽ പല തരം മെറ്റീരിയലുകളിലുള്ള കവറുകൾ മാറി മാറി പരീക്ഷിക്കാം. കവര്‍ മാറ്റി പുതിയതിടും മുൻപ് വാക്വം ക്ലീൻ ചെയ്ത് പൊടി കളയാനും ഓർക്കുക.

clean-h4

കർട്ടൻ വീട്ടിൽ കഴുകാം

∙ കൈകൊണ്ടോ വാഷിങ് മെഷീനിലിട്ടോ മിക്ക കർട്ടനു കളും വീട്ടിൽ തന്നെ എളുപ്പത്തിൽ വൃത്തിയാക്കാം. അഴിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളവയും വെള്ളം ഉപയോഗിച്ച് കഴുകാനാകാത്തവയും വാക്വം ക്ലീനർ  ഉപയോഗിച്ച് വൃ ത്തിയാക്കേണ്ടി വരും.

∙ ബ്ലൈൻഡുകളാണ് ഇപ്പോൾ കർട്ടനുകളേക്കാൾ താ രം. വായൂസഞ്ചാരവും മുറിക്കുള്ളിലെ വെളിച്ചവും നിയ ന്ത്രിക്കാൻ കർട്ടനുകളെക്കാൾ ഇവ പ്രയോജനപ്പെടും. തു ണിയിലോ മറ്റ് മെറ്റീരിയലിലോ നീളത്തിലുള്ള സ്ട്രിപ്പുകൾ കൊണ്ടുള്ള ജനാല മറകളാണിത്.

∙വെനീഷ്യൻ ബ്ലൈൻഡുകൾ അലൂമിനിയം പോലുള്ള ലോഹത്തകിടുകൾ കൊണ്ടായതുകൊണ്ട് കഴുകേണ്ടതില്ല. വാക്വം ക്ലീനർ ഉപയോഗിച്ച് പൊടി കളഞ്ഞ് നനച്ച തുണി കൊണ്ട് തുടച്ചെടുത്താൽ മതി.  

∙ വൂഡൻ ബ്ലൈൻഡുകൾ ആറുമാസത്തിലൊരിക്കൽ പോളിഷ് ചെയ്ത് വൃത്തിയായി സൂക്ഷിക്കാം.

കാർപ്പറ്റും റഗും

∙ കനം കുറ‍ഞ്ഞ റഗ്ഗുകളാണ് വൃത്തിയാക്കാൻ എളുപ്പം. എന്നാൽ അധികകാലം ഈടു നിൽക്കുന്നത് കനം കൂടിയവയാണ്. പൊടിയും അഴുക്കും  വേഗത്തിൽ കടന്നു കൂടുന്ന ഇവയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വാക്വം ക്ലീനിങ് ആവശ്യമാണ്. ‘വാഷിങ് മെഷീനിൽ കഴുകാവുന്ന’ ചെറിയ റഗ്ഗുകൾ നന്നായി പൊടി കുടഞ്ഞു കളഞ്ഞ ശേഷം വാഷിങ് മെ ഷീനിലിട്ട് കഴുകാം.

∙ റഗ്ഗുകൾ വൃത്തിയാക്കുമ്പോൾ അടിഭാഗവും വാക്വം ക്ലീൻ ചെയ്യാൻ മറക്കരുത്. തൊങ്ങലുകളും ഞൊറിവുകളുമുണ്ടെങ്കിൽ ഇവയിൽ വാക്വം ക്ലീൻ ചെയ്യാതിരിക്കുന്നതാണു നല്ലത്.
∙ കനം കുറഞ്ഞ റഗ്ഗുകൾ നന്നായി കുടഞ്ഞ ശേഷം അയയിലിട്ട് ഉണക്കാം. കഴുകാനാകാത്ത വലിയ റഗ്ഗുകളും ഇത്തരത്തിൽ വൃത്തിയാക്കിയശേഷം വാക്വം ക്ലീനർ ഉപ യോഗിച്ച് വീണ്ടും വൃത്തിയാക്കാം.

∙ ഫർണിച്ചർ ഇട്ടതിന്റെയും ആളുകൾ നടക്കുന്നതിന്റെയും അടയാളം വീഴുമെന്നതാണ് റഗ്ഗുകളുടെ പ്രധാന പ്രശ്നം. റഗ്ഗിന്റെ വശങ്ങൾ ഇടയ്ക്കിടെ തിരിച്ചിടുന്നതാണ് ഇത് ഒഴിവാക്കാനുള്ള പോംവഴി. ഐസ് ക്യൂബ് വച്ചാൽ പാടു വീണ ഭാഗം വേഗത്തിൽ പഴയ രൂപത്തിലാക്കാം.

∙ ആഹാരപദാർഥങ്ങളോ മറ്റോ വീണാൽ നനഞ്ഞ തുണി കൊണ്ട് ഒപ്പിയെടുക്കാം. കറ പോയില്ലെങ്കിൽ ഡ്രൈ ക്ലീനിങ് ചെയ്യണം.

∙ വില പിടിപ്പുള്ളതും തുന്നൽപ്പണികളുള്ളതുമായ വലിയ റഗ്ഗുകൾ ക്ലീനിങ് ഏജൻസികളുടെ സഹായത്തോടെ വൃത്തിയാക്കാം.

∙ ഉപയോഗിക്കാത്ത അവസരങ്ങളിൽ റഗ്ഗുകൾ ചുരുട്ടിയെ ടുത്ത് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കണം. ഈർപ്പം തട്ടാ തിരിക്കാൽ പായ്ക്കറ്റിൽ സിലിക്കാ ജെല്ലുകൾ ഇട്ടുവയ്ക്കുന്നതും നല്ലതാണ്.

clean-h2

അടുക്കളക്കാര്യം

∙ അടുക്കളയുടെ വൃത്തി സ്റ്റോറേജിലാണ്. കൗണ്ടർ ടോ പ്പിനു മുകളിൽ ഒന്നും വയ്ക്കാതെ ക്ലീൻ ആക്കി ഇടാനായാ ൽ അത്രയും നല്ലത്.

∙ അടുക്കളയിലെ ഓരോ മൂലയും ബുദ്ധിപൂർവം പ്രയോജന പ്പെടുത്തിയാൽ വൃത്തി കൂടെ പോരും. എണ്ണപ്പാത്രങ്ങളും മസാല ടിന്നുകളും അടുപ്പിനു തൊട്ടടുത്തുള്ള ഡ്രോ തുറന്നാൽ എടുക്കാവുന്ന രീതിയിൽ വയ്ക്കുക. ഫ്രൈയിങ് പാൻ പോലുള്ളവ പുൾ ഔട്ട് ഷെൽഫിലെ റാക്കിൽ തൂക്കി യിടാം.

∙ കഴുകിയ പാത്രങ്ങൾ അടുക്കാൻ വാഷ് ഏരിയയ്ക്ക് മുകളിൽ തന്നെ കാബിൻ നൽകിയാൽ വാർന്നുവീഴുന്ന വെ ള്ളം സിങ്കിലേക്കു എത്തിക്കോളും.

∙ അടുക്കള വൃത്തിയാക്കുമ്പോൾ ഈർപ്പം ഇല്ലാത്ത വിധം തുടച്ചിടണം. അണുക്കൾ പെരുകുന്നത് ഈർപ്പമുള്ള സാഹചര്യത്തിലാണ്. കാബിനെറ്റുകള്‍ വൃത്തിയാക്കുമ്പോൾ അൽപനേരം കാബിൻ ഡോറുകൾ തുറന്നിടാം.

പ്രായമായവരുടെ മുറിയും കുട്ടികളുടെ മുറിയും

∙ പ്രായമായവരുടെയും കുട്ടികളുടെയും മുറികളിലെ ഫ്ലോറിൽ മിനുസമുള്ള മെറ്റീരിയൽ വേണ്ട. വീഴ്ചയുണ്ടാകാൻ സാധ്യത കൂടുതലാണ് എന്നതിനാലാണിത്. കറയും അഴുക്കും പറ്റിയാൽ പെട്ടെന്നു വൃത്തിയാക്കാൻ പറ്റുന്ന മെറ്റീരിയൽ ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കാം. പോളിഷ് ചെയ്തെടുത്ത ഗ്രാനൈറ്റിൽ കറയുടെ പാടുകൾ വീഴില്ല.

∙ അവധിക്കാലത്ത് കളിയും വരയുമായി മക്കൾ ഉല്ലസിച്ചുനടക്കുമ്പോൾ മേശയിലും ഭിത്തിയിലും ക്രയോൺസ് വരകൾ സ്വാഭാവികം. ജെൽ അല്ലാത്ത ടൂത്പേസ്റ്റ് ബ്രഷിലെടുത്ത് ക്രയോൺ വരകളുള്ള ഭാഗത്ത് അമർത്തി ഉരസുക. വെള്ളം കൊണ്ടു നന്നായി കഴുകിയാൽ ഭിത്തി വൃത്തിയാകും. കാപ്പിയോ സോഫ്റ്റ് ഡ്രിങ്കോ വീണു പാ ടായാലും ടൂത്പേസ്റ്റ് തേച്ചു തുടച്ചാൽ മതി.

∙ ഫർണിച്ചർ ലെതർ അല്ലെങ്കിൽ വിനൈൽ മെറ്റീരിയിലിലുള്ളവയായാൽ വെള്ളമോ ഭക്ഷണവാശിഷ്ടങ്ങളോ വീണാൽ തുടച്ചു നീക്കാൻ എളുപ്പമായി.

∙ വിനൈൽ മെറ്റീരിയലിലുള്ള വാൾ കവറിങ്ങുകൾ ഭിത്തിയിലൊട്ടിച്ചാൽ കറയോ പാടോ വീഴുമെന്ന പേടി വേണ്ട. വെള്ളം ഉപയോഗിച്ച് തുടയ്ക്കാവുന്ന ഇവയ്ക്ക് അധികം വിലയുമില്ല. ഇടയ്ക്കിടെ മാറ്റുകയുമാകാം.

അലമാരയും ഷെൽഫുകളും

∙ വാഡ്രോബ് സീലിങ് ടു ഫ്ലോർ ആയി പണിതാൽ മുകളിലും താഴെയും പൊടി അടിഞ്ഞു കൂടുന്നത് ത ടയാം.  

∙ പുസ്തകം ഷെൽഫുകളുടെ തട്ടുകൾ നന്നായി തു ടച്ചു വൃത്തിയാക്കി മൂലകളിൽ  നെഫ്താൽ ബാള്‍സ് ഇടാം. ഷെൽഫുകളിൽ പുസ്തകം അടുക്കുമ്പോൾ ഭിത്തിയോടു ചേർത്തു വയ്ക്കാതെ ശ്രദ്ധിക്കണം. എ ങ്കിലേ പുസ്കത്തിനിടയിൽ വായു സഞ്ചാരം കൂടൂ.

∙ അലമാരയുടെ തട്ടിൽ നന്നായി ഉണങ്ങിയ ആര്യവേപ്പില വിതറിയിടുന്നത് ഡ്രസ്സുകളിൽ പൂപ്പൽ വരുന്നത് തടയും.

∙ വാഡ്രോബിനുള്ളിൽ ലോ വോൾട്ടേജ് ബൾബ് വച്ചാൽ ചെറുചൂടിൽ തുണികൾ ഈർപ്പം തട്ടാതെ സൂക്ഷിക്കാം.

വൃത്തി വേണം ബാത്റൂമിൽ

∙ ചെറിയ ബാത്റൂമിനെയും ഡ്രൈ ഏരിയയും വെറ്റ് ഏരിയയുമായി തരംതിരിച്ചാൽ വൃത്തിയാക്കാൻ എളുപ്പമാണ്. വെള്ളം പുറത്തേക്കു പോകാനുള്ള സ്ലോപ് ശരിയായ രീതിയിൽ പണിയാൻ ഓർക്കുക.

∙ വാൾ മൗണ്ട് ക്ലോസറ്റ് പിടിപ്പിച്ചാൽ താഴ്‌വശം സുഗമമായി വൃത്തിയാക്കാമെന്നു മാത്രമല്ല, സ്ഥലവും ലാഭിക്കാം.

∙ വെന്റിലേഷൻ ഉറപ്പാക്കിയാൽ തന്നെ ബാത്റൂമിൽ പകുതി വൃത്തിയായി. എക്സ്ഹോസ്റ്റിന്റെയും ലൈറ്റിന്റെയും സ്വിച്ച് ഒന്നിച്ചാക്കുന്ന രീതി ഇപ്പോഴുണ്ട്. ബാ ത്റൂം ഉപയോഗിക്കുമ്പോൾ തന്നെ ഈർപ്പം പുറത്തേക്കു പോകാൻ ഇതു സഹായിക്കും.  

∙  ക്ലോസറ്റുകളിലെ സെറാമിക് മോശമാകുമ്പോഴാണ് പെട്ടെന്നു കറ വീഴുന്നത്.  കഴുകിയിട്ടും മാറാത്ത കറകളുണ്ടെങ്കിൽ മാറ്റി പുതിയതു വയ്ക്കുന്നതാണ് നല്ലത്.

നനവ് വീഴുന്ന ഇടങ്ങൾ

∙ വരാന്ത, സിറ്റ് ഔട്ട്, ബാൽക്കണി, തുറന്ന കോർട്‌യാ ർഡ്, ടെറസ് എന്നിങ്ങനെ നനവ്‍ വീഴാൻ ഇടയുള്ള സ്ഥലങ്ങളിൽ ഏറെ ശ്രദ്ധ വേണം. വെയിലും മഴയും ഏൽക്കുന്ന ഇവിടേക്ക് തിര‍ഞ്ഞെടുക്കുന്ന വസ്തുക്കൾ ഈടുറ്റവയായിരിക്കണം.

∙ വീടിന്റെ ടെറസ് മഴക്കാലമെത്തും മുമ്പേ കരിയില  യും മണ്ണും കരടുമൊക്കെ കഴുകിക്കളഞ്ഞ് വൃത്തിയാക്കണം. അല്ലെങ്കിൽ മഴയത്ത് ഈർപം തങ്ങി നിൽക്കുന്നതിനും ഈ ഈർപ്പം ഭിത്തിയിലേക്കിറങ്ങി ചോരുന്നതിനും കാരണമാകും.

∙ ടെറസ്സിൽ ഒച്ച് ശല്യമുണ്ടാകാതിരിക്കാൻ വൃത്തിയാ ക്കിയശേഷം ഉപ്പു പരൽ ഇടാം. മഴക്കാലമായാൽ ഇടയ്ക്കിടെ വൃത്തിയാക്കി ബ്ലീച്ചിങ് പൗഡർ ഇടണം.

∙ ഇൻഡോര്‍ ചെടികൾ അകത്തളങ്ങളിലെ ഈർപ്പം കൂട്ടുമെന്നതിനാൽ മഴക്കാലത്ത് ഇവ മാറ്റണം. വീടിനു പു റത്ത് മഴയും വെയിലും അധികം കൊള്ളാത്ത ഭാഗത്ത് ഇവ വയ്ക്കാം.  

∙ മുള കൊണ്ടുള്ള ബ്ലൈൻഡുകൾ ഈർപ്പം തട്ടിയാൽ നശിച്ചു പോകുമെന്നതിനാൽ എക്സ്റ്റീരിയറുകളിലേക്ക് ഇവ വേണ്ട. പകരം വീടിനു പുറത്തിടാവുന്ന പിവിസി ബ്ലൈൻഡുകളും സുതാര്യമായ മൺസൂൺ ബ്ലൈൻഡുകളും വാങ്ങാം.

∙ വെള്ളം വീണ് കെട്ടിക്കിടക്കാതിരിക്കാൻ ഡ്രെയിനേജ് സൗകര്യം ഉറപ്പാക്കണം.

∙ സിറ്റ് ഔട്ടിലെയും ബാൽക്കണിയിലേയും ഫർണിച്ചർ ഭിത്തിയോട് ചേർത്തിടുക. മഴച്ചാറ്റൽ വീഴാതിരിക്കാനും വേനൽകാലത്ത് സൂര്യരശ്മികൾ നേരിട്ട് പതിക്കാതിരിക്കാനും ഇത് നല്ലതാണ്.

clean-h3

വിവരങ്ങൾക്ക് കടപ്പാട്: സോണിയ ലിജേഷ്, ക്രയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ