Friday 20 January 2023 04:25 PM IST : By ശ്യാമ

‘അയ്യോ... പാവം എന്ന മട്ടു മാറണം; കുറവുകൾക്കപ്പുറം കഴിവുകളിലേക്ക് ആളുകൾ ശ്രദ്ധിക്കണം’; ഡാന്‍സറും ആർട്ടിസ്റ്റുമായ ആതിര പറയുന്നു

diss335fhjjuj ഫോട്ടോ: ശ്യാം ബാബു

ജന്മനാ ഒരു കയ്യുടെ പാതിയില്ലാതെ ജനിച്ച ആതിര അവരുടെ മാത്രമല്ല, മറ്റ് അനേകരുടേയും ശബ്ദമാണ്. അവര്‍ ഒന്നേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ, ‘സമൂഹം ഞങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളണം’

അരുതെന്ന വിലക്കില്ല: ആതിര ശ്രീകുമാർ

ജന്മനാ കൈ ഇങ്ങനെ തന്നെയായിരുന്നു. ഒരു വയസ്സാകും മുൻപേ അച്ഛൻ മരിച്ചു. സിംഗിൾ മദറിന്റെ മകളായാണു വളർന്നത്. അമ്മ ലേഖയും മാമ ന്‍ രാധാകൃഷ്ണനുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. ഇതു ചെയ്യരുത്, അതു പറ്റില്ല എന്നൊന്നും അമ്മ ഇതേവരെ പറഞ്ഞിട്ടില്ല. അതാണെന്നെ മുന്നോട്ടു നയിച്ചതും.

മൂന്നു വയസ്സു തൊട്ടു നൃത്തം പഠിക്കുന്നു. ഇതിനോടകം പല റിയാലിറ്റി ഷോസിലും പങ്കെടുത്തു. അളിയൻസ് എന്ന ടീമിനൊപ്പം ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരത്തിലും ചുവടുവച്ചു. തിയറ്റർ ആർട്ടിസ്റ്റ് ആയും പ്രവർത്തിക്കുന്നുണ്ട്. മൈം ആണു കൂടുതലും ചെയ്യാറ്, ഇടയ്ക്ക് നാടകവും. ആദം ഷാ സാറിനൊപ്പമാണു ഷോസ് ചെയ്യുന്നത്. തിരുവനന്തപുരം അരുവിക്കരയാണ് എന്റെ നാട്. യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടി. ഇഷ്ടം സിനിമയാണ്.

കുറവുകൾക്കപ്പുറം കഴിവുകളിലേക്ക് ആളുകൾ ശ്രദ്ധിക്കണം. പതിനെട്ടാം പടി എന്ന സിനിമയിലാണ് ആദ്യം  അഭിനയിച്ചത്. ശങ്കർ സാറിന്റെ തന്നെ പുതിയൊ രു ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഡിസേബിൾഡ് വ്യക്തികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിനു മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നിരുന്നാലും ‘അയ്യോ... പാ വം’ എന്ന മട്ടു മാറണം. വിദ്യാഭ്യാസവും അവബോധവും ഉണ്ടാകണം. ഗവൺമെന്റ് തലത്തിൽ ഇനിയും കൂടുതൽ ബോധവൽക്കരണ പരിപാടികൾ വരേണ്ടതുണ്ട്. എന്നാലേ സിംപതി നോട്ടങ്ങൾ കുറയൂ.