ADVERTISEMENT

യാത്രാനുഭവങ്ങൾ ഓർമിക്കത്തക്കതാകണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രകൾ മാറ്റിവയ്ക്കാതിരിക്കുക എന്നതു തന്നെ. തടസ്സങ്ങൾ ഒട്ടേറെയുണ്ടാകും, എന്നാലും ഇടയ്ക്കൊക്കെ യാത്ര പോകുക, കാഴ്ചകൾ ആസ്വദിക്കുക, മറ്റെല്ലാം മറന്ന് അൽപസമയം ചെലവഴിക്കുക. എല്ലാ തിരക്കുകളും അവസാനിച്ച ശേഷം യാത്രയ്ക്കു സമയം കണ്ടെത്താം എന്നു കരുതല്ലേ. കാരണം ജോലിത്തിരക്കുകളും മാനസിക സമ്മർദവുമെല്ലാം കാറ്റിൽ പറത്തി കളയാനുള്ള വഴി കൂടിയാണ് യാത്ര. ഒറ്റയ്ക്കാണെങ്കിലും കൂട്ടുകാരുടെ കൂടെയാണെങ്കിലും പ്ലാനിങ് കൃത്യമായിരിക്കണം. എത്ര നന്നായി ആസൂത്രണം ചെയ്താലും ചില തടസ്സങ്ങളൊക്കെ ഉണ്ടാകാം എന്ന മുൻധാരണയും വേണം. ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോഴെ നെഗറ്റീവ് കമന്റുകൾ പറഞ്ഞ് സ്വയം മടുപ്പിക്കരുത്. അത് ഒപ്പമുള്ളവർക്കും അരോചകമാകും. ട്രാവൽ ആസ്വാദ്യകരമാക്കാൻ ചില തയാറെടുപ്പുകൾ ആവശ്യമാണ്. അതേക്കുറിച്ച് കൂടി മനസ്സിലാക്കിയിട്ടു യാത്ര പോകാൻ റെഡിയായിക്കോളൂ.

പാക്കിങ്ങിൽ ശ്രദ്ധ വേണം

ADVERTISEMENT

പാക്കിങ്ങിന്റെ കാര്യത്തിൽ ഏറ്റവും വലിയ തലവേദനയാകുന്നതു ഡ്രസ്സുകളുടെ എണ്ണമാണ്. കൂടാതെയും കുറയാതെയും ആവശ്യത്തിനു മാത്രം എടുക്കുക. യാത്രയുടെ ദൈർഘ്യം, ചെന്നെത്തുന്ന സ്ഥലത്തെ കാലാവസ്ഥ, സഞ്ചാരത്തിന്റെ സ്വഭാവം ഒക്കെ കണക്കിലെടുത്തു വേണം വസ്ത്രങ്ങളെടുക്കാൻ.

∙ ബാഗിന്റെ ഏറ്റവും താഴെ വസ്ത്രങ്ങൾ വയ്ക്കുന്നതാണു നല്ലത്. ഭംഗിയായി മടക്കിയും റോൾ ചെയ്തും അടുക്കുന്നതു ബാഗിലെ സ്ഥലം പരമാവധി ഉപയോഗിക്കുന്നതിനു സഹായിക്കും.

ADVERTISEMENT

∙ രാത്രി സഞ്ചാരത്തിനു ശേഷമോ മറ്റോ ഡെസ്റ്റിനേഷ നില്‍ എത്തിയാൽ ഉടൻ തന്നെ വസ്ത്രം മാറേണ്ട സാഹചര്യമാണെങ്കിൽ അതിന് ഒരുജോഡി ഏറ്റവും മുകളിൽ വയ്ക്കുന്നതാണു സൗകര്യം.

∙വസ്ത്രങ്ങൾ മിക്‌സ് ആൻഡ് മാച്ച് ആണെന്ന് ഉറപ്പാക്കുക. വ്യത്യസ്ത ടോപ്പുകൾക്കും കുർത്തകൾക്കും ഇണങ്ങും വിധമുള്ള ജീൻസ്, ടെറ്റ്സ് എടുക്കുക. വൈവിധ്യത്തിനായി ഒന്നുരണ്ട് സ്കാർഫ്, സ്‌ട്രോൾ, ഷ്രഗ്ഗുകൾ കരുതാം.

ADVERTISEMENT

സോപ്പ്, പൗഡർ, പെർഫ്യും തുടങ്ങി ടോയ്‌ലെറ്ററിസ് വ യ്ക്കാൻ ചെറു പാക്കുകൾ സ്ഥലം ലാഭിക്കാനും ബാഗ് ഒ തുക്കാനും സഹായകമാകും. പതിവായി ഉപയോഗിക്കേണ്ട സാധനങ്ങൾ മരുന്നുകളൊക്കെ പ്രത്യേകം അറയിൽ, എളുപ്പം എടുക്കാവുന്ന വിധം വയ്ക്കുക.

∙ യാത്രയ്ക്കിടെ ബാഗുകൾ അലക്ഷ്യമായി വയ്ക്കുന്നതും ശ്രദ്ധ എത്താത്തിടത്തു വയ്ക്കുന്നതും ഒഴിവാക്കണം.

രേഖകൾ ഭദ്രമാക്കാം

യാത്ര, താമസ ബുക്കിങ്ങുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ ഏറ്റവും ഭദ്രമായി സൂക്ഷിക്കുക. കഴിയുന്നതും എ പ്പോഴും കയ്യിൽ കരുതുന്ന ഹാൻഡ്ബാഗിൽ തന്നെ സൂക്ഷിക്കുക. ഒപ്പം പാസ്പോർട്ടിന്റെയും തിരിച്ചറിയൽ രേഖകളുടെയും കോപ്പികൾ കൂടി കൊണ്ടുപോകുക.

∙ ടിക്കറ്റുകൾ, ബുക്കിങ് രേഖകൾ എന്നിവ ഉപയോഗിക്കേണ്ട ക്രമത്തില്‍ വയ്ക്കുന്നത് പിന്നീട് എളുപ്പമാകും.

∙ രേഖകളുടെ കോപ്പികൾ കരുതുന്നതിനൊപ്പം ഡിജിറ്റൽ കോപ്പി സ്മാർട് ഫോണുകളിൽ സൂക്ഷിക്കാം. സർക്കാർ ഡിജി ലോക്കർ സൗകര്യം ഇതിനു പ്രയോജനപ്പെടുത്താം. കൂടാതെ മുൻകരുതലെന്ന നിലയിൽ പാസ്പോർട്ട്, ആധാർ കാർഡ്, ഇലക്‌ഷൻ ഐഡി തുടങ്ങിയവ ഫോട്ടോ എടുത്തോ സ്കാൻ ചെയ്തോ കുടുംബാംഗങ്ങളുടെ മെയിലിലേക്കോ വാട്സാപ്പിലേക്കോ അയച്ചിടുക.

ADVERTISEMENT