ADVERTISEMENT

അന്യനാടുകളിൽ സഞ്ചരിക്കുമ്പോൾ സഹസഞ്ചാരികളോടും ആ നാട്ടിൽ പരിചയപ്പെടുന്നവരോടും കൃത്രിമത്വമില്ലാതെ സ്വാഭാവികമായി ഇടപെടുക എന്നതു പ്രധാനമാണ്. എന്നാൽ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ മിതത്വം പാലിക്കണം.

∙ ഗൈഡ്, ഡ്രൈവർമാർ, സഹയാത്രികർ എന്നിങ്ങനെ ഒരിക്കൽ കണ്ടു പിരിയുന്നവരോട് വിവരങ്ങൾ പൂർണമായും പങ്കുവയ്ക്കണമെന്നില്ല.

ADVERTISEMENT

∙ മുൻപോട്ടുള്ള ദിവസങ്ങളിലെ ട്രെയിൻ, വിമാന ബുക്കിങ്ങുകൾ, ഹോട്ടൽ ബുക്കിങ് എന്നിവ ഉൾപ്പടെ വിശദാംശങ്ങൾ ആരോടും പങ്കിടേണ്ട ആവശ്യമില്ല.

∙ കുടുംബത്തിലെയോ സുഹൃത്തുക്കളിലെയോ ഒന്നോ ര ണ്ടോ ആൾക്കാർക്ക് നിങ്ങളുടെ ട്രിപ്പിന്റെ ദൈനംദിന പുരോഗതി ചുരുക്കത്തിൽ അപ്ഡേറ്റ് ചെയ്യുന്നത് നന്നായിരിക്കും. അത് ഉറ്റവരുടെ ആകാംക്ഷകളെയും ഉത്കണ്ഠകളെയും കുറയ്ക്കാൻ സഹായകമാകും.

ADVERTISEMENT

∙ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും മിതത്വം പാലിക്കുന്നതാണ് അഭികാമ്യം.

ADVERTISEMENT
ADVERTISEMENT