ആർഭാടത്തിനു പിന്നാലെ പോകാതെ അത്യാവശ്യകാര്യങ്ങൾക്കു മാത്രം ചെലവാക്കിയാൽ ചെലവ് കയ്യിൽ നിൽക്കും എന്നതാണ് സത്യം. ദീർഘചതുരാകൃതിയുള്ള രണ്ട് സെന്റാണ് പ്ലോട്ട്. മുൻവശത്ത് എട്ട് മീറ്ററും പിന്നിൽ ആറ് മീറ്ററും വീതി. പിന്നിലേക്ക് നീണ്ട ദീർഘചതുരാകൃതിയായതിനാലാണ് ഈ പ്ലോട്ടിൽ നിർമാണം സാധിച്ചതെന്ന് ആർക്കിടെക്ട് ടീമിലെ റാസിമും അരുണും പറയുന്നു. പ്രധാന വഴി കൂടാതെ ഒരു വശത്തും വഴിയുണ്ട് എന്നതിനാൽ സെറ്റ്ബാക്ക് വിട്ട് ബാക്കി സ്ഥലത്ത് വീടിനുള്ള സ്ഥലം കണ്ടെത്തൽ എളുപ്പമല്ലായിരുന്നു. വീടിനു മുന്നിൽ ഒരു കാർ പാർക്ക് ചെയ്യാൻ ഇടം വേണമെന്നതിനാൽ താരതമ്യേന അത്യാവശ്യമല്ലാത്ത സിറ്റ്ഔട്ട് ഒഴിവാക്കി.

വീട്ടുകാരുടെ ആഗ്രഹങ്ങൾ മിതമായിരുന്നു. സ്ഥലപരിമിതിയെക്കുറിച്ചും 25 ലക്ഷം എന്ന ബജറ്റിനെക്കുറിച്ചും വ്യക്തമായ ധാരണയും അതിനുള്ളിൽ നിൽക്കാനുള്ള മനസ്സും ഉണ്ടായിരുന്നു. പണം സംഭരിച്ചശേഷം പണി തുടങ്ങിയതിനാൽ കാലതാമസം കൂടാതെ നിർമാണ സാമഗ്രികൾ വാങ്ങാനും കാര്യങ്ങൾ നടത്താനും കഴിഞ്ഞു. അതുകൊണ്ടുതന്നെ ആറ് മാസത്തിനുള്ളിൽ വീടുപണി പൂർത്തിയായി.

Insght
ADVERTISEMENT

താഴത്തെ നിലയിൽ അമ്മയുടെ കിടപ്പുമുറിയാണ്. സിംഗിൾ കട്ടിലും അലമാരയും ഉൾപ്പെടെ അത്യാവശ്യം സൗകര്യങ്ങൾ മാത്രമുള്ള ബാത് അറ്റാച്ഡ് മുറിയാണിത്. മുകളിലെ ഒരേപോലെയുള്ള കിടപ്പുമുറികളും പാകത്തിനു മാത്രം വലുപ്പമുള്ളവയാണ്. 280 X 300 സെമീ വലുപ്പമുള്ള മുകളിലെ കിടപ്പുമുറികൾ ബാത്റൂം അറ്റാച്ഡും അത്യാവശ്യ സൗകര്യങ്ങളോടു കൂടിയവയുമാണ്.

ബജറ്റിനുള്ളിൽ നിന്നാണെങ്കിലും കാണാൻ ഭംഗിയും ഈടുമുള്ള ഫിനിഷിങ് സാമഗ്രികൾ ഉപയോഗിച്ചു. തടിപ്പണിക്ക് അക്കേഷ്യ ഉപയോഗിച്ചതു ചെലവ് നിയന്ത്രിക്കാൻ സഹായിച്ചു. കട്ടിളകളും പ്രധാനവാതിലും തേക്കുകൊണ്ട് പണിതതിനാൽ ഭിത്തിയിൽ നിന്ന് ഈർപ്പം വന്ന് കേടാകില്ല. പ്ലൈവുഡും മൈക്കയും ചേർന്ന കോംബിനേഷൻ ആണ് ഇന്റീരിയർ വർക്കിന് പ്രയോജനപ്പെടുത്തിയത്.

ADVERTISEMENT

Area: 1150 sqft Owner: ജലജ, സൂരജ്, സുജിത്ത് Location: പനയം,കൊല്ലം Design: Insight Architectural ideas, Kundara, Kollam Email: insightteam2012@gmail.com

 

ADVERTISEMENT